കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധം: മാര്‍ച്ച് 28നും 29നും സംയുക്ത പണിമുടക്കിന് ആഹ്വാനം
തിരുവനന്തപുരം: കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധിച്ചുകൊണ്ട് മാര്‍ച്ച് 28നും 29നും സംയുക്ത പണിമുടക്ക്. സി ഐ ടി യു, ഐ എൻ ടി യു സി, ഐ ഐ ടി യു സി, സി ഐ ടി യു തുടങ്ങിയ സംഘടനകളുടെ സംയുക്ത ഫോറമാണ് അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം ചെയ്തത്. ര്‍ക്കാര്‍ ജീവനക്കാര്‍ മുതല്‍ കര്‍ഷകരുള്‍പ്പെടെ പണിമുടക്കില്‍ പങ്കെടുക്കും. നേരത്തെ ഫെബ്രുവരി 23, 24 തീയതികളില്‍ നടത്താനിരുന്ന ദേശീയ പണിമുടക്ക് കോവിഡ് സാഹചര്യം പരിഗണിച്ചും അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും കണക്കിലെടുത്ത് മാറ്റിവെക്കുകയായിരുന്നു.
പണിമുടക്കിന് മുന്നോടിയായി ഫെബ്രുവരി 25 ന് 5 മണി മുതല്‍ ജില്ല/ഏരിയ കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മ നടത്തും. ഫെബ്രുവരി 1 ന് കേന്ദ്ര ബിജെപി സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ഒന്നു പോലും കര്‍ഷകരേയോ തൊഴിലാളികളെയോ സഹായിക്കുന്നതല്ല. രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന തൊഴിലില്ലായ്മയ്ക്കും ദാരിദ്ര്യത്തിനും ഒരു പരിഹാരവും ബജറ്റ് മുന്നോട്ടു വെയ്ക്കുന്നില്ല. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് കേന്ദ്രം താങ്ങുവില പ്രഖ്യാപിക്കുമെന്ന് കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കി ഉറപ്പു പറഞ്ഞ ബിജെപി വാക്കുപാലിക്കാതെ കര്‍ഷകരെ വഞ്ചിക്കുകയാണ് ചെയ്തത്. കോവിഡ് ദുരിതം വാരി വിതറിയ തൊഴില്‍ നഷ്ടത്തിന് പരിഹാരമായി ഒരാശ്വാസ പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിക്കാത്ത ബിജെപി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണുണ്ടായതെന്നും സിഐടിയു ആരോപിക്കുന്നു.

രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധികളെ മറികടക്കുവാന്‍ പറ്റിയ ഒരു പ്രഖ്യാപനവും ഉണ്ടായില്ല. പാവപ്പെട്ടവരുടെ കൈകളില്‍ പണം എത്തിക്കുവാന്‍ പദ്ധതികളില്ല. സാമൂഹ്യ സുരക്ഷാ പെന്ഷന് വര്‍ദ്ധിപ്പിച്ചില്ല. തൊഴിലാളികള്‍ക്ക് നികുതി ഇളവുകളില്ല. പ്രതിവര്‍ഷം രണ്ട് കോടി തൊഴില്‍ സൃഷ്ടിക്കും എന്ന വാഗ്ദാനം പാലിച്ചില്ല. കോവിഡ് കാലത്ത് 60 ലക്ഷം ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ അടച്ചുപൂട്ടി. ഉല്പാദന മേഖലയെയും ചെറുകിട വ്യാപാര മേഖലയെയും സഹായിക്കുന്ന ഒരു പ്രഖ്യാപനവും ബജറ്റിലില്ല.
പെട്രോളിയം, രാസവളം, സബ്സിഡി വെട്ടിക്കുറച്ച ബജറ്റ് വിലക്കയറ്റം നിയന്ത്രണങ്ങള്‍ ഇല്ലാതാക്കി. ഭക്ഷ്യസുരക്ഷ സബ്സിഡിയും, ഉച്ചഭക്ഷണ പദ്ധതിയുടെയും തൊഴിലുറപ്പിന്റെയും പദ്ധതി അടങ്കല്‍ വെട്ടിക്കുറച്ചു. വിള ഇന്‍ഷുറന്‍സിന് പണം വെട്ടിക്കുറച്ചു. മൊത്തം സബ്സിഡികള്‍ 27 ശതമാനമാണ് കുറച്ചത്. സൗജന്യ റേഷനും, പെന്‍ഷനും പ്രത്യുല്പാദനപരമല്ലെന്ന സമീപനത്തിലാണ് ബിജെപി സര്‍ക്കാര്‍. ജിഎസ്ടിയില്‍ ഒരിളവും ബജറ്റിലില്ല.
അതേ സമയം കോടീശ്വരന്മാരുടെ സമ്പത്ത് 53 ലക്ഷം കോടിയായി ഉയര്‍ന്നു. 142 ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ മാറി. ബജറ്റ് നിര്‍ദ്ദേശങ്ങള്‍ വീണ്ടും സമ്പന്നന്മാരെ പോഷിപ്പിക്കുന്നതിന് ലക്ഷ്യം വെയ്ക്കുന്നതാണ്. മാന്ദ്യകാലത്ത് സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിക്കുറച്ചു. പെട്രോളിയം നികുതി ഭാരം സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു. പാവങ്ങളുടെ സമ്പത്ത് വിഹിതം 2.5 ശതാനമായി കുറഞ്ഞിരിക്കുകയാണ്. പൊതുമേഖലാ സ്വകാര്യവല്‍ക്കരണത്തിന് ഗതി വര്‍ദ്ധിപ്പിക്കുന്നു. പി.എം. ഗതിശക്തി പദ്ധതിയിലൂടെ ആസ്തി വില്പനയ്ക്ക് ഇന്ത്യ എല്ലാ സ്വത്തും തുറന്ന് വെച്ചിരിക്കുന്നു. ഇന്‍ഷുറന്‍സ് ഓഹരികള്‍ വിറ്റഴിക്കാനാണ് തീരുമാനം. പെന്‍ഷന്‍കാരെയും ബിജെപി സര്‍ക്കാര്‍ വഞ്ചിക്കുകയാണ് ചെയ്തത്.
വന്‍വിജയമായ കര്‍ഷക സമരത്തില്‍ ഒരുമിച്ച് നിന്ന് പോരാടിയ തൊഴിലാളികളും, കൃഷിക്കാരും ഇന്ത്യയില്‍ ബിജെപിയെ മുട്ടുകുത്തിച്ചു. കഴിഞ്ഞ ആഗസ്ത് 9 ന് ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ സംയുക്തമായി സേവ് ഇന്ത്യാ ദിനമായി ആചരിച്ചു. 1982 ജനുവരി 19 ലെ ആദ്യ ദേശീയ പണിമുടക്കിന്റെ ഓര്‍മ്മദിനം സംയുക്തമായി ആചരിച്ചു. സംഘടനകള്‍ 2022 മാര്‍ച്ച് 28, 29 ന് ദ്വിദിന ദേശീയ പണിമുടക്കിനൊരുങ്ങുകയാണ്. ഇത്തരം സാഹചര്യത്തില്‍ കേന്ദ്ര ബജറ്റിന്റെ ദൂഷ്യവശങ്ങളെ തുറന്നെതിര്‍ക്കുവാന്‍ മൂന്ന് സംഘടനകളും ഒരുമിച്ച് ദേശീയ തലത്തില്‍ ഫെബ്രുവരി 25 ന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നതെന്നും സിഐടിയു വ്യക്തമാക്കി.
Recommended Video
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications