കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Today's News Live: ബ്ലേഡ് മാഫിയക്കെതിരെ നടപടി കടുപിച്ച് പാലക്കാട്: നാലുപേർ അറസ്റ്റിൽ

Google Oneindia Malayalam News

പാലക്കാട്: പാലക്കാട് ജില്ലയിൽ കൊള്ളപ്പലിശക്കാരുടെ വീടുകളിൽ പോലീസ് റെയ്ഡ്. ജില്ലയിൽ പലയിടങ്ങളിലായി നടത്തിയ റെയ്ഡിൽ നാലുപേർ അറസ്റ്റിലായിട്ടുണ്ട്. കൊടുമ്പ് സ്വദേശി ഷിജു, കിഴക്കഞ്ചേരി സ്വദേശി കണ്ണൻ, പട്ടാമ്പി സ്വദേശികളായ ഷഫീർ, ഹംസ എന്നിവരാണ് അറസ്റ്റിലായത്.

arrest-1594102294-copy-1

സംസ്ഥാനത്തിന് അകത്തും പുറത്തുമുളള കൊവിഡ്, രാഷ്ട്രീയ സംഭവ വികാസങ്ങൾ, ക്രൈം വാർത്തകൾ എല്ലാം അറിയാം...

Newest First Oldest First
1:01 AM, 3 Aug

ബ്ലേഡ് മാഫിയക്കെതിരെ നടപടി കടുപിച്ച് പാലക്കാട്: നാലുപേർ അറസ്റ്റിൽ

പാലക്കാട് ജില്ലയിൽ കൊള്ളപ്പലിശക്കാരുടെ വീടുകളിൽ പോലീസ് റെയ്ഡ്. ജില്ലയിൽ പലയിടങ്ങളിലായി നടത്തിയ റെയ്ഡിൽ നാലുപേർ അറസ്റ്റിലായിട്ടുണ്ട്. കൊടുമ്പ് സ്വദേശി ഷിജു, കിഴക്കഞ്ചേരി സ്വദേശി കണ്ണൻ, പട്ടാമ്പി സ്വദേശികളായ ഷഫീർ, ഹംസ എന്നിവരാണ് അറസ്റ്റിലായത്. പാലക്കാട് സൗത്ത് പൊലീസാണ് കൊള്ളപ്പലിശക്കാരെ കണ്ടെത്തുന്നതിനായി റെയ്ഡ് നടത്തിയത്. റെയ്ഡിൽ 1,18000 രൂപയും ആധാരം ഉൾപെടെയുള്ള രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിലും ബ്ലേഡ് മാഫിയക്കെതിരെ നടപടി ശക്തമാക്കുമെന്ന് ജില്ല പൊലീസ് മേധാവി ആർ വിശ്വനാഥ് വ്യക്തമാക്കിയിട്ടുണ്ട്.
9:05 PM, 2 Aug

മത്സ്യതൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ നാവികസേന വെടിയുതിർത്തു: ഒരാൾക്ക് പരിക്ക്

തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യതൊഴിലാളികൾക്കെതിരെ ശ്രീലങ്കൻ നാവിക സേന വെടിയുതിർത്തു. നാഗപട്ടണത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾക്ക് നേരെയാണ് വെടിയുതിർത്തിട്ടുള്ളത്. ഇന്ന് പുലർച്ചെ ഒന്നരയ്ക്കാണ് സംഭവം. സംഭവത്തിൽ നാഗപട്ടണം സ്വദേശി കലൈശെൽവന് പരിക്കേറ്റിട്ടുണ്ട്.
7:22 PM, 2 Aug

കെജിഎംഒയുടെ ആഹ്വാനം അനുസരിച്ചാണ് കൂട്ട അവധിയെടുത്തിട്ടുള്ളത്. വാക്സിനേഷൻ നടക്കുന്നതിനിടെ കൈനകരി കുപ്പപ്പുറം പ്രാഥമിക കേന്ദ്രത്തിലെ ഡോ. ശരത് ചന്ദ്രബോസിനാണ് മർദ്ദനമേറ്റത്. ജൂലൈ 24നായിരുന്നു സംഭവം. സംഭവത്തിൽ കൈനകരി പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്ന് സിപിഎം നേതാക്കൾക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഹെൽത്ത് സെന്ററിൽ ബാക്കി വന്ന വാക്സിൻ വിതരണം ചെയ്യുന്നതിന്റെ പേരിലായിരുന്നു സിപിഎമ്മിലെ പ്രാദേശിക നേതാക്കളും ഡോക്ടറും തമ്മിൽ വാക്കേറ്റമുണ്ടാകുന്നത്.
7:22 PM, 2 Aug

വാക്സിനേഷൻ കേന്ദ്രത്തിൽ വെച്ച് ഡോക്ടറെ മർദ്ദിച്ച സംഭവത്തിലെ പ്രതികളെ ഇതുവരെയും അറസ്റ്റ് ചെയ്യാത്ത സംഭവത്തിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. അടിയന്തര ചികിത്സകളിൽ നിന്നടക്കം വിട്ടുനിൽക്കുമെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം അത്യാഹിത- ഗൈനക്കോളജി വിഭാഗങ്ങൾ മാത്രമായിരിക്കും ചൊവ്വാഴ്ട പ്രവർത്തിക്കുക.
3:47 PM, 2 Aug

കോഴിക്കോട് ആർഎസ്എസ് പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് ജില്ലയിൽ ആർഎസ്എസ് പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുക്കം മണാശേരിയിലാണ് സംഭവം. മലയമ്മ സ്വദേശി ശങ്കരനുണ്ണിയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞത്. വിവേകാനന്ദ വിദ്യാനികേതൻ സ്കൂൾ വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം അടക്കമുള്ള നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
3:18 PM, 2 Aug

ഇരയെ വിവാഹം കഴിക്കാൻ ഒരുക്കമാണ്. ഇക്കാര്യത്തിൽ ഇരയ്ക്ക് സമ്മതമാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് വിവാഹം കഴിക്കാനും കുടുംബജീവിതം ആരംഭിക്കാനും അനുവാദിക്കണമെന്നാണ് റോബിൻ വടക്കുംചേരി സുപ്രീംകോടതിയില്‍ ഹർജിയിൽ ഉന്നയിച്ച ആവശ്യം. ഈ രണ്ട് ഹർജികളുമാണ് സുപ്രീംകോടതി ഇന്നു പരിഗണിച്ചത്.
3:18 PM, 2 Aug

ഇരയായ പെൺകുട്ടിയെ വിവാഹം കഴിക്കാന്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫാദർ റോബിൻ വടക്കുംചേരി ഹർജി സമർപ്പിച്ചത്. ഇതിന് തൊട്ടുമുമ്പ് ഫാദറിനെ വിവാഹം കഴിക്കാൻ അനുമതി നൽകണമെന്ന ആവശ്യവുമായി പീഡനത്തിനിരയായ പെൺകുട്ടിയും കോടതിയെ സമീപിച്ചിരുന്നു. ജസ്റ്റിസ് വിനീത് ശരണ്‍ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഇന്ന് ഹർജികൾ പരിഗണിച്ചത്.
1:27 PM, 2 Aug

സംസ്ഥാനത്തെ പിജി ഡോക്ടർമാർ സൂചനാ പണിമുടക്ക് ആരംഭിച്ചു. കോവിഡ് ചികിത്സ വികേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡോക്ടർമാരുടെ 12 മണിക്കൂർ നീണ്ടുനിൽക്കുന്ന സമരം. സമരം. കഴിഞ്ഞ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അധികൃതരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സൂചനാ പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന് മെഡിക്കൽ കോളേജിലെ പിജി ഡോക്ടർമാർ വ്യക്തമാക്കിയത്.
1:19 PM, 2 Aug

ശിവന്‍കുട്ടിക്കെതിരെ നിയമസഭയില്‍ പ്രതിഷേധം,

ശിവന്‍കുട്ടിക്കെതിരെ നിയമസഭയില്‍ പ്രതിഷേധം,
മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തര വേളയില്‍ മന്ത്രി മറുപടി പറയവേ ആണ് പ്രതിഷേധം ഉയര്‍ന്നത്. പ്രതിപക്ഷ അംഗങ്ങള്‍ ബാനറുമായാണ് പ്രതിഷേധിച്ചത്. മന്ത്രി രാജി വെയ്ക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു.
10:58 AM, 2 Aug

മുടി മുറിച്ച് സമരം

സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ത്ഥികളുടെ സമരം. മുടിമുറിച്ചാണ് ഉദ്യോഗാര്‍ത്ഥികള്‍ സമരം സംഘടിപ്പിച്ചിരിക്കുന്നത്. വനിതാ സിപിഒ റാങ്ക് പട്ടികയില്‍ ഉളളവരാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്.
10:54 AM, 2 Aug

ഇരട്ട സഹോദരങ്ങൾ തൂങ്ങി മരിച്ചു

ഇരട്ട സഹോദരങ്ങൾ തൂങ്ങി മരിച്ചു
കടബാധ്യതയെ തുടര്‍ന്ന് കോട്ടയത്ത് ഇരട്ട സഹോദരങ്ങള്‍ തൂങ്ങി മരിച്ച നിലയില്‍. കൊല്ലാട് പുതുപ്പറമ്പില്‍ നിസാര്‍ ഖാന്‍, നസീര്‍ ഖാന്‍ എന്നിവരാണ് മരിച്ചത്. ബാങ്ക് വായ്പാ തിരിച്ചടവ് മുടങ്ങിയതാണ് ആത്മഹത്യയ്ക്കുളള കാരണം എന്നാണ് വിവരം

English summary
Four arrested by police in Palakkad over blade mafia transactions and other major news in Kerala and India-Live
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X