കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കക്കൂസ് മാലിന്യങ്ങൾ തോട്ടിലേക്ക് ഒഴുക്കി പ്രതിഷേധവുമായി നാട്ടുകാർ

  • By Sreejith Kk
Google Oneindia Malayalam News

വടകര: ചോറോട് റാണി പബ്ലിക് സ്കൂളിലെ കക്കൂസ് മാലിന്യങ്ങൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾ തോട്ടിലേക്ക് ഒഴുക്കി.പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്.സ്കൂൾ അധികൃതർക്കെതിരെ നാട്ടുകാർ തിരിഞ്ഞതോടെ സംഘർഷം കണക്കിലെടുത്ത് വടകര പോലീസും സ്ഥലത്തെത്തി.ശക്തമായ വേനൽ മഴ പെയ്ത വ്യാഴാഴ്ചയാണ് മാലിന്യങ്ങൾ പുറത്തേക്ക് ഒഴുക്കിയത്. മഴ വെള്ളത്തോടൊപ്പം മാലിന്യം കലർന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. വെള്ളിയാഴ്ച മുതൽ മഴ നിലച്ചതോടെയാണ് പ്രദേശത്തെ തോടുകൾ കറുപ്പ് നിറമായി മാറി ദുർഗന്ധം വമിച്ചതോടെയാണ് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.പരിസരത്തെ കിണറുകളും മലിനമായ നിലയിലാണ്.

protst

മാലിന്യം തോട്ടിൽ ഒഴുക്കിയ നിലയിൽ

നിപ പോലുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഉത്തരവാദിത്വപ്പെട്ട വിദ്യാഭ്യാസ അധികൃതരിൽ നിന്നും ഉണ്ടായ ഇത്തരം നീക്കം അപലപനീയമാണെന്നും,പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ വിദ്യാലയം തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി.എന്നാൽ മാലിന്യം തങ്ങൾ തോട്ടിലേക്ക് ഒഴുക്കിയിട്ടില്ലെന്ന നിലപാടിലാണ് സ്കൂൾ മാനേജ്‌മന്റ്.സംഭവമറിഞ് തഹസിൽദാർ പി.കെ.സതീഷ്‌കുമാർ,ഡെപ്യൂട്ടി തഹസിൽദാർ രവീന്ദ്രൻ,ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്കെ .കെ.നളിനി,പൊല്യൂഷൻ കൺട്രോൾ ബോർഡ് ഉദ്യോഗസ്ഥർ,ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ,വടകര സി.ഐ.ടി.മധുസൂദനൻ നായർ ,എന്നിവർ സ്ഥലത്തെത്തി.പിന്നീട് തഹസിൽദാരുടെ നേതൃത്വത്തിൽ സ്കൂളും,പരിസരവും പരിശോധന നടത്തി.പൊല്യൂഷൻ കൺട്രോൾ ബോർഡും,ആരോഗ്യ വകുപ്പും മാലിന്യത്തിന്റെ സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചു .പരിശോധന റിപ്പോർട്ട് തിങ്കളാഴ്ച തഹസിൽദാർക്ക് സമർപ്പിക്കും.ഇതിനു ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് തഹസിൽദാർ പറഞ്ഞു.പൊല്യൂഷൻ കൺട്രോൾ ബോർഡും,ആരോഗ്യ വിഭാഗവും നടത്തിയ പരിശോധനയിൽ മാലിന്യം മോട്ടോർ വെച്ച് രാത്രി കാലങ്ങളിൽ പുറത്തേക്ക് തള്ളുന്നതും,

വൃത്തി ഹീനമായ സാഹചര്യത്തിൽ കൊതുകു ലാർവകളും കണ്ടെത്തിയിരുന്നു.കഴിഞ്ഞ വർഷവും ഇതേ സമയത്ത് മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും സി.കെ.നാണു.എം.എൽ.എ. ഇടപെട്ട് താത്കാലിക പരിഹാരം കണ്ടിരുന്നു.ഇതിനിടയിലാണ് വീണ്ടും മാലിന്യം തള്ളിയത്.

English summary
protest against waste disposal issue in vadakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X