കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗരസഭാ അധികൃതരുടെ മൗനാനുവാദത്തോടെ മലിനജലം ഒഴുക്കുന്നു; കരിമ്പന തോട് സംരക്ഷണ സമിതി പ്രക്ഷോഭത്തിലേക്ക്

  • By Sreejith Kk
Google Oneindia Malayalam News

വടകര: നഗരസഭാ അധികൃതരുടെ മൗനാനുവാദത്തോടെ മലിനജലം ഒഴുക്കുന്നത് തുടരുന്നു . കരിമ്പന തോട് സംരക്ഷണ സമിതി പ്രക്ഷോഭത്തിലേക്ക് . നഗര പരിധിയിലെ ഹോട്ടലുകളിൽ നിന്നും,മറ്റു സ്ഥാപനങ്ങളിൽ നിന്നും കക്കൂസ് മാലിന്യം ഉൾപ്പടെയുള്ള മലിന ജലം കരിമ്പന തോട്ടിലേക്ക് ഒഴുക്കുന്നതിനെതിരെ തോട് സംരക്ഷണ സമിതി പ്രക്ഷോഭത്തിലേക്ക് പോകുന്നത്.

water

മലിനമായ കരിമ്പന തോട്

നഗരസഭാ അധികൃതരുടെ മൗനാനുവാദത്തോടെ നടക്കുന്ന മലിനജലം ഒഴുക്ക് തടയാൻ നടപടി ഇല്ലാത്തത് ജലജന്യ രോഗങ്ങൾ അടക്കം പടർന്നു പിടിച്ച് പരിസര വാസികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി നാട്ടുകാർ ആരോപിച്ചു.മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് മുൻപ് നാട്ടുകാർ പ്രക്ഷോഭ രംഗത്ത് ഇറങ്ങിയിരുന്നു.എന്നാൽ നഗരസഭയുടെ പുതിയ ഭരണ സമിതി അധികാരത്തിൽ വന്നതിന് ശേഷം മാലിന്യമൊഴുക്ക് തടയാൻ നടപടി സ്വീകരിക്കുമെന്നും,ട്രീറ്റ് മെന്റ് പ്ലാന്റ് സ്ഥാപിക്കുമെന്നും പറയുകയല്ലാതെ നടപടികൾ സ്വീകരിക്കാതെ ജനങ്ങളെ വിഡ്ഢികളാക്കി ഇപ്പോൾ നഗരസഭ ഇരുട്ടിൽ തപ്പുകയാണെന്നും നാട്ടുകാർ ആരോപിച്ചു.ഹരിത കേരളം പദ്ധതിയുടെ പെരുമ്പറ ഒഴുക്കുന്ന ഈ സമയത്താണ് കരിമ്പനത്തോട് മാലിന്യ കൂമ്പാരമാകുന്നതെന്നും,ഒഴുക്ക് തടയാൻ പോരാട്ടത്തിന്റെ വഴിയിലേക്ക് നീങ്ങുമെന്നും സി.പി.എം.നിയന്ത്രണത്തിലുള്ള കരിമ്പനത്തോട് സംരക്ഷണ സമിതി മുന്നറിയിപ്പ് നൽകി.

English summary
protest against wsate disposal in river-karimpanathodu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X