കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറ്റ്യാടി -മട്ടന്നൂര്‍ നാലുവരി പാത പാനൂരില്‍, സര്‍വേ നടപടികള്‍ പൂര്‍ത്തിയായി, പ്രതിഷേധം ശക്തം

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കുറ്റ്യാടി -മട്ടന്നൂര്‍ നാലുവരി പാതയുടെ സര്‍വേ നടപടികള്‍ തൊണ്ണൂറ് ശതമാനം പൂര്‍ത്തിയായി . സര്‍വെ പൂര്‍ത്തിയായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചയുടന്‍ അടുത്ത നടപടികളാരംഭിക്കും. രണ്ട് തരത്തിലുളള സാറ്റലൈറ്റ് സര്‍വേകളാണ് പാനൂര്‍ മേഖലയില്‍ നടത്തിയിട്ടുള്ളത്. പാനൂര്‍ ടൗണിനെ ഒഴിവാക്കി ബൈപ്പാസ് രീതിയിലുള്ള സര്‍വെയാണ് നേരത്തെ നടത്തിയത് ഇതിന്റെ അടിസ്ഥാനത്തില്‍ പെരിങ്ങത്തൂര്‍ പാനൂര്‍ റോഡില്‍ സര്‍വെ പ്രവര്‍ത്തനങ്ങള്‍ നടന്നെങ്കിലും ഇതിന്റെ രൂപരേഖകളൊന്നും പൂറത്ത് വിട്ടിട്ടില്ല . നിലവിലുള്ള റോഡിലെ വളവ് തിരിവുകള്‍ ഒഴിവാക്കി നേര്‍രേഖയില്‍ കൊണ്ടുപോകാനാണ് നീക്കം.

സുരേന്ദ്രനെതിരായ സോഷ്യല്‍ മീഡിയാ പ്രചരണം; നേതാവിനെ താറടിച്ച് കാണിക്കാനുള്ള ശ്രമമെന്ന് പിള്ളസുരേന്ദ്രനെതിരായ സോഷ്യല്‍ മീഡിയാ പ്രചരണം; നേതാവിനെ താറടിച്ച് കാണിക്കാനുള്ള ശ്രമമെന്ന് പിള്ള

ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള കമ്പനിയാണ് സര്‍വെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് . മേക്കുന്നിനെ ഒഴിവാക്കി പെരിങ്ങത്തൂരില്‍ നിന്ന് കീഴ്മാടത്തേക്ക് റോഡ് നിര്‍മിക്കപ്പെടുമെന്ന് പറയുന്നെങ്കിലും ഇതും സ്ഥീരികരിക്കപ്പെട്ടിട്ടില്ല . റോഡ് കടന്നു പോകുന്ന വഴികളിലെ ജനങ്ങളുടെ അഭിപ്രായമറിയാന്‍ ഉദ്യോഗസ്ഥരുടെ സംഘം അഭിപ്രായ സര്‍വേ നടത്തുന്നുണ്ട്. സര്‍വ്വേ നടപടികള്‍ ഒരു ഭാഗത്ത് നടക്കുമ്പോള്‍ നാലുവരിപാതക്കെതിരെ നാടെങ്ങും പ്രതിഷധങ്ങളുമുയരുകയാണ്.

road

നാലുവരിപ്പാതയില്‍ നിന്ന് കൂത്തുപറമ്പ് ടൗണിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി കൂത്തുപറമ്പ് യൂണിറ്റ്അവകാശ പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി. കൂത്തുപറമ്പ് ടൗണിനെ ഒഴിവാക്കാനായി ബദല്‍ റൂട്ടും ബദല്‍ സംവിധാനങ്ങളും സര്‍ക്കാരിനു മുന്‍പില്‍ വെച്ചിട്ടുണ്ട്. ജനനിബിഡമായ സ്ഥലത്തു കൂടി റോഡ് നിര്‍മിക്കുമ്പോള്‍ നിശ്ചയിച്ച വീതി വേണമെന്ന പിടിവാശി ഒഴിവാക്കണം. കച്ചവട സ്ഥാപനങ്ങള്‍ പൊളിച്ചു മാറ്റുമ്പോള്‍ തൊഴിലാളികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കണം. ഇതൊന്നും പരിഗണിക്കാതെ ഏകപക്ഷീയമായി നാലുവരിപ്പാത നിര്‍മിക്കാന്‍ പുറപ്പെട്ടാല്‍ ശക്തമായ സമരവുമായി ചെറുക്കുമെന്ന് കണ്‍വെന്‍ഷന്‍ മുന്നറിയിപ്പ് നല്‍കി.

പെരിങ്ങത്തൂര്‍പാനൂര്‍-പൂക്കോട്-കൂത്തുപറമ്പ് വഴി നാലുവരിപ്പാത പോകുമ്പോള്‍ കൂത്തുപറമ്പിലെ 360ഓളം വ്യാപാര സ്ഥാപനങ്ങള്‍ ഭാഗികമായോ പൂര്‍ണ്ണമായോ പൊളിച്ചു മാറ്റേണ്ടിവരും. ഇതുവഴി വ്യാപാരികളും തൊഴിലാളികളും അവരുടെ കുടുംബങ്ങളുമുള്‍പ്പെടെ 1200ഓളം പേര്‍ പ്രതിസന്ധിയിലാകുമെന്നും വ്യാപാരികള്‍ പറയുന്നു. കൂത്തുപറമ്പ് ടൗണിനെ ഒഴിവാക്കി എളുപ്പത്തില്‍ വിമാനത്താവളത്തിലെത്താന്‍ കഴിയുന്ന ബൈപ്പാസ് നിര്‍മിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. പൂക്കോട്ട് നിന്ന് അമൃത സ്‌കൂള്‍ റോഡിലൂടെ പുറക്കളം, ആമ്പിലാട്, വട്ടിപ്രം, വേങ്ങാട് വഴിയും കോട്ടയംപൊയിലില്‍ നിന്ന് പുറക്കളം, വേങ്ങാട് വഴിയും വിമാനത്താവളത്തിലേക്ക് ബദല്‍ റോഡ് നിര്‍മിക്കാമെന്ന് വ്യാപാരികള്‍ നിര്‍ദേശിക്കുന്നു. വ്യാപാര ഭവനില്‍ നടന്ന കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.

English summary
Protest agaisnt Mattannur-Kuttyadi road
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X