• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നാടകീയ മണിക്കൂറുകൾക്കൊടുവിൽ യുവതികളെ പോലീസ് തിരിച്ചിറക്കി; തന്ത്രപൂർവ്വം മടക്കി അയച്ചെന്ന് ബിന്ദു

  • By Goury Viswanathan

പമ്പ: ശബരിമല ദർശനത്തിനെത്തിയ രണ്ട് യുവതികളും സന്നിധാനത്തെത്താനാകാതെ തിരിച്ചിറങ്ങി. ക്രമസമാധാന പ്രശ്നങ്ങളെ തുടർന്ന് തിരിച്ചിക്കുകയാണെന്ന് പോലീസ് അറിയിച്ചു. യുവതികളിലൊരാൾക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടന്ന് പോലീസ് അറിയിച്ചിരുന്നെങ്കിലും ഇവർ ഇത് നിഷേധിച്ചു. എത്ര പ്രതിഷേധമുണ്ടായാലും മല ചവിട്ടുമെന്നാണ് തങ്ങളുടെ നിലപാടെന്നും എന്നാൽ പോലീസ് നിർബന്ധപൂർവ്വം തിരിച്ചിറക്കുകയായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു.

കനത്ത പ്രതിഷേധമാണ് ഇരുവർക്കും നേരിടേണ്ടി വന്നത്. ഷീൽഡ് ഉപയോഗിച്ച് പ്രതിഷേധക്കാരെ വകഞ്ഞുമാറ്റിയാണ് പോലീസ് യുവതികളുമായി മുന്നോട്ട് നീങ്ങിയത്. എന്നാൽ പ്രതിഷേധക്കാർക്കെതിരെ ബലപ്രയോഗം വേണ്ടെന്ന് സർക്കാർ അറിയിച്ചതോടെ പോലീസും നിലപാട് മയപ്പെടുത്തുകയായിരുന്നു.

രണ്ട് യുവതികൾ

രണ്ട് യുവതികൾ

മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ കനകദുർഗയും കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദുവുമാണ് ശബരിമല ദർശനത്തിനായി എത്തിയത്. 45 വയസിൽ താഴെ പ്രായമുള്ളവരാണിവർ. പുലർച്ചെ 3.30 ഓടെ ഇവർ പമ്പയിലെത്തിയിരുന്നു. സന്ദർശന വിവരം മുൻകൂട്ടി അറിയിക്കുകയോ സുരക്ഷ ആവശ്യപ്പെടുകയോ ചെയ്തിരുന്നില്ല. എങ്കിലും പ്രതിഷേധം കണക്കിലെടുത്ത് കനത്ത പോലീസ് വലയത്തിലാണ് ഇവർ മലകയറിയത്. ഇതിനിടെ ശബരിമലയിൽ സുരക്ഷയ്ക്കായി ദ്രുതകർമസേനയേയും വിന്യസിച്ചു.

വഴി നീളെ പ്രതിഷേധം

വഴി നീളെ പ്രതിഷേധം

അപ്പാച്ചിമേട് വരെ ശക്തമായ പ്രതിഷേധമാണ് ഇരുവർക്കും നേരെ ഉയർന്നത്. പ്രതിഷേധക്കാരെ ഷീൽഡ് ഉപയോഗിച്ച് ബലംപ്രയോഗിച്ച് മാറ്റി പോലീസ് മുന്നോട്ട് നീങ്ങുകയായിരുന്നു. ഇതിനിടെ മരക്കൂട്ടത്തേയ്ക്ക് കൂടുതൽ പോലീസുകാരെയും എത്തിച്ചു. പ്രതിഷേധക്കാരും പോലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. ചന്ദ്രാനന്ദൻ റോഡിലുണ്ടായ പ്രതിഷേധത്തെ തുടർന്ന് പാതയുടെ ഇരുവശത്തും കൂടിയാണ് തീർത്ഥാടകരെ കടത്തിവിട്ടത്.

 തിരികെ പോകില്ലെന്ന് യുവതികൾ

തിരികെ പോകില്ലെന്ന് യുവതികൾ

എത്ര പ്രതിഷേധമുണ്ടായലും തിരികെ പോകില്ലെന്ന നിലപാടിലായിരുന്നു യുവതികൾ. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് വന്നത്. എത്ര ദിവസം വരെ വേണമെങ്കിലും തടഞ്ഞു വയ്ക്കാം. പക്ഷെ ദർശനം നടത്താതെ മടങ്ങില്ലെന്ന് ഇവർ ആവർത്തിച്ചു. രക്തം വീഴ്ത്തി ശബരിമലയെ അശുദ്ധമാക്കാൻ ശ്രമിക്കുന്നവരെയാണോ നിങ്ങൾ ഭക്തരെന്ന് വിളിക്കുന്നതെന്ന് കൊയിലാണ്ടി സ്വദേശി ബിന്ദു പ്രതിഷേധക്കാരോട് ചോദിച്ചു.

നട അടയ്ക്കുമെന്ന് കൊട്ടാരം

നട അടയ്ക്കുമെന്ന് കൊട്ടാരം

യുവതികളെ സന്നിധാനത്തെത്തിച്ചാൽ നട അടയ്ക്കണമെന്ന് മുൻ നിലപാട് പന്തളം കൊട്ടാരം ആവർത്തിച്ചു. യുവതികളെത്തിയാൽ എന്തുചെയ്യണമെന്ന് തന്ത്രിക്ക് അറിയാമെന്ന് കൊട്ടാരം പ്രതിനിധി വ്യക്തമാക്കി. യുവതികളെ തടയാൻ പാതയുടെ ഇരുവശത്തും പ്രതിഷേധക്കാരുടെ വലിയ സംഘം തിങ്ങി നിറഞ്ഞ് നിൽക്കുകയായിരുന്നു.

കൈമലർത്തി സർക്കാർ

കൈമലർത്തി സർക്കാർ

സംഘർഷം അനുവദിക്കാനാവില്ലെന്നും യുവതികളെ ദർശനം നടത്തുന്നതിൽ നിന്ന് പിന്തിരിപ്പിക്കേണ്ടിവരുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. പമ്പ മുതൽ സന്നിധാനം വരെ ഒന്നര ലക്ഷത്തോളം ഭക്തരുണ്ട്. എന്തെങ്കിലും പ്രശ്നമുണ്ടായാൽ പാവപ്പെട്ട ഭക്തരെ ബാധിക്കും. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കേണ്ടെന്ന് സർക്കാർ പോലീസിനെ അറിയിച്ചു. ഇതോടെ സുരക്ഷയൊരുക്കുന്നതിൽ പോലീസും നിലപാട് മയപ്പെടുത്തി.

ദേഹാസ്വാസ്ഥ്യം

ദേഹാസ്വാസ്ഥ്യം

ഇതിനിടെ ശബരിമല ദർശനത്തിനെത്തിയ കനകദുർഗയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതായി പോലീസ് അറിയിച്ചു. പോലീസ് തിരിച്ചിറങ്ങാൻ ശ്രമിച്ചെങ്കിലും ബിന്ദു തയാറായില്ല. തിരിച്ച് അയ്യപ്പ ദർശനത്തിന് എത്തിക്കുകയാണെങ്കിൽ മാത്രമെ തിരിച്ചിറങ്ങുവെന്ന് ഇവർ പോലീസിനെ അറിയിക്കുകയായിരുന്നു. സന്നിധാനത്തിന് മുക്കാൽ കിലോമീറ്റർ അകലെ വരെയെത്തിയ ശേഷമാണ് യുവതികൾക്ക് തിരിച്ചിറങ്ങേണ്ടി വന്നത്.

ആരോപണവുമായി യുവതികൾ

ആരോപണവുമായി യുവതികൾ

എന്നാൽ കനകദുർഗയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടില്ലെന്നും സന്നിധാനത്തിന് അടുത്തെത്തിച്ച ശേഷം പോലീസ് തന്ത്രപൂർവ്വം തിരിച്ചയയ്ക്കുകയായിരുന്നുവെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. ഗസ്റ്റ് റൂമിലേക്കാണെന്ന് പറഞ്ഞാണ് താഴെ എത്തിച്ചത്. സ്പെഷ്യൽ ഓഫീസറുടെ നേതൃത്വത്തിൽ ആംബുലൻസിലാണ് ഇവരെ തിരിച്ചിറക്കിയത്. യുവതികളെ തിരിച്ചിറക്കിയതോടെ പ്രതിഷേധക്കാർ ആഹ്ലാദ പ്രകടനവും നടത്തി.

വീടിന് നേരെ പ്രതിഷേധം

വീടിന് നേരെ പ്രതിഷേധം

ബിന്ദുവും കനകദുർഗയും മലകയറാനെത്തിയ വാർത്ത മാധ്യമങ്ങളിലൂടെ എത്തിയത് മുതൽ ഇരുവരുടെയും വീടിന് മുമ്പിൽ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ തടിച്ചുകൂടി. അഭിഭാഷകയായ ബിന്ദു തലശ്ശേരി സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ പ്രൊഫസറാണ്. സപ്ലൈകോ സെയിൽസ് അസിസ്റ്റന്റ് മാനേജർ ആണ് കനകദുർഗ.

ആര്‍ബിഐ ഗവര്‍ണര്‍ അഴിമതിക്കാരന്‍; ചിദംബരത്തിന്റെ ആളെന്ന് സുബ്രഹ്മണ്യന്‍ സ്വാമി, ഗുരുമൂര്‍ത്തി വേണ്ട

English summary
protest at sabarimala,women return to pampa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X