കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയിൽ ചിത്തിര ആട്ട വിശേഷ ചടങ്ങുകൾ പൂർത്തിയായി; സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്

  • By Goury Viswanathan
Google Oneindia Malayalam News

Newest First Oldest First
4:34 PM, 6 Nov

ശബരിമല നട അടച്ചു, ചിത്തിര ആട്ടത്തിരുനാള്‍ വിശേഷ പൂജയ്ക്കായി അഞ്ച് മണിക്ക് വീണ്ടും നട തുറക്കും
3:39 PM, 6 Nov

ശബരിമല വിധിയിൽ കോടതിയെ വിമർശിച്ച് രാഹുൽ ഈശ്വർ. തമിഴ് നാട്ടിലാണ് ശബരിമലയെങ്കിൽ പ്രശ്നങ്ങൾ അവിടത്തെ ഭക്തർ പരിഹരിക്കുമായിരുന്നു. ഇത്തരം വിധികൾ പുറപ്പെടുവിച്ചില്ലെങ്കിൽ തങ്ങളുടെ ലെഫ്റ്റ് ലിബറൽ പട്ടം നഷ്ടപെടുമോയെന്ന പേടിയാണ് കോടതികൾക്കെന്നും രാഹുൽ ഈശ്വർ കൊച്ചിയില്‍ പറഞ്ഞു.
3:32 PM, 6 Nov

ബിജെപിക്ക് തഴച്ചുവളരാൻ മണ്ണൊരുക്കിക്കൊടുത്തുവെന്ന ചരിത്രപരമായ വിഡ്ഢിത്തത്തിൽ നിന്നും പിണറായി വിജയന് കൈകഴുകാൻ ആവില്ലെന്ന് പിസി വിഷ്ണുനാഥ്. കോൺഗ്രസിനെ ഇല്ലാതാക്കാനുള്ള സിപിഎം-ബിജെപി അജണ്ടയാണ് ശബരിമലയിൽ നടന്നതെന്നും വിഷ്ണുനാഥ്.
3:30 PM, 6 Nov

സന്നിധാനത്ത് സംഘർഷം ഒഴിവാക്കാനാണ് പോലീസ് മൈക്കിലൂടെ പ്രതിഷേധക്കാർക്ക് നിർദ്ദേശം നൽകിയതെന്ന് ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി. ആരോ മൈക്ക് തന്ന ശേഷം ഭക്തരോട് ശാന്തരാകാൻ പറയാൻ ആവശ്യപ്പെടുകയായിരുന്നു. ഇരുമുടിക്കെട്ടുമായിത്തന്നെയാണ് ശബരിമല നട ചവിട്ടിയതെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.
3:03 PM, 6 Nov

ശബരിമലയിൽ മനുഷ്യാവകാശ ലംഘനമെന്ന് പിഎസ് ശ്രീധരൻ പിള്ള. ബിജെപി കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി
1:18 PM, 6 Nov

ശബരിമലയിൽ ചിത്തിര ആട്ട വിശേഷ പൂജകൾ പൂർത്തിയായി, ഉച്ചപൂജയ്ക്ക് ശേഷം നട അടയ്ക്കും, വൈകിട്ട് വീണ്ടും നട അടയ്ക്കും
12:36 PM, 6 Nov

മണ്ഡലകാല പൂജയ്ക്കായി ശബരിമല നട തുറക്കുന്ന 17 ന് തന്നെ മലയില്‍ എത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് സ്ഥാപക തൃപ്തി ദേശായി. സുരക്ഷ ഒരുക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പോലീസിനും കത്ത് നല്‍കുമെന്നും അവര്‍ പറഞ്ഞു.
12:20 PM, 6 Nov

ചിത്തിര ആട്ട വിശേഷത്തിനായുള്ള പ്രധാന ചടങ്ങുകൾ ശബരിമലയിൽ ആരംഭിച്ചു.
12:11 PM, 6 Nov

ബിജെപി അധ്യക്ഷനോട് ഉപദേശം തേടിയ സംഭവത്തിൽ ദേവസ്വം ബോർഡ് തന്ത്രിയോട് വിശദീകരണം തേടി. വിശദീകരണം തൃപ്തികരമല്ലെങ്കിൽ അന്വേഷണം ഉണ്ടാകും
11:15 AM, 6 Nov

സന്നിധാനത്ത് തൃശൂർ സ്വദേശിനിയെ തടഞ്ഞ 200 പേർക്കെതിരെ കേസെടുത്തു. അനധികൃതമായി സംഘം ചേരൽ, സ്ത്രീകളെ തടഞ്ഞുവയ്ക്കൽ, അപമര്യാദയായി പെരുമാറുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.
11:05 AM, 6 Nov

ശബരിമലയിലെ നിയന്ത്രണം പോലീസിന് തന്നെയെന്ന് മുഖ്യമന്ത്രി . ശബരിമലയിലെ സമാധാന അന്തരീക്ഷം തകർക്കാൻ അനുവദിക്കില്ല. പ്രശ്നക്കാരുടെ തന്ത്രങ്ങൾ വിലപ്പോകില്ലെന്നും മുഖ്യമന്ത്രി.
10:36 AM, 6 Nov

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനടക്കമുള്ള നേതാക്കൾ സന്നിധാനത്ത് തുടരുന്നു.
10:35 AM, 6 Nov

50 വയസിന് മുകളിൽ പ്രായമുണ്ടെങ്കിലും ഇരുമുടിക്കെട്ടില്ലാത്തവരെ ദർശനത്തിന് അനുവദിക്കില്ലെന്ന് പ്രതിഷേധക്കാരായ സ്ത്രീകൾ
10:27 AM, 6 Nov

നിലയ്ക്കലിൽ ബിജെപി നേതാക്കളും പേലീസും തമ്മിലുള്ള വാക്കേറ്റം അവസാനിച്ചു. ബിജെപി നേതാക്കൾ കെഎസ്ആർടിസി ബസിൽ പമ്പയിലേക്ക് പോകും
10:26 AM, 6 Nov

ഇരുമുടിക്കെട്ടില്ലാതെ എത്തുന്ന സ്ത്രീകളെ നടപ്പന്തലിൽ തടയുന്നു. സ്ത്രീകളുടെ സംഘമാണ് ഇവരെ തടഞ്ഞ് തിരികെ അയക്കുന്നത്
10:23 AM, 6 Nov

ശബരിമലയിലെ ആചാരപരമായ കാര്യങ്ങളിൽ സർക്കാർ ഇടപെടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ. ഇത്തരം കാര്യങ്ങളിൽ ദേവസ്വം ബോർഡ് തന്നെയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. മറ്റാരെയും ഇടപെടാൻ അനുവദിക്കില്ലെന്നും എ പദ്മകുമാർ വ്യക്തമാക്കി
9:35 AM, 6 Nov

നിലയ്ക്കലിൽ ബിജെപി നേതാക്കളും പോലീസുകാരും തമ്മിൽ വാക്കേറ്റം. ബിജെപി പ്രവർത്തകരുടെയും നേതാക്കളുടെയും വാഹനങ്ങൾ കടത്തി വിടണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. സ്വകാര്യ വാഹനങ്ങൾ അനുവദിക്കില്ലെന്ന് പോലീസ് പറഞ്ഞതിനെ തുടർന്നാണ് തർക്കം. പികെ കൃഷ്ണദാസ്, എഎൻ രാധാകൃഷ്ണൻ തുടങ്ങിയ നേതാക്കളാണ് കെഎസ്ആർടിസി ബസിൽ പമ്പയിലേക്ക് പോകാൻ വിസമ്മതിച്ചത്.
9:32 AM, 6 Nov

നിലയ്ക്കലിൽ ബിജെപി നേതാക്കളും പോലീസുകാരും തമ്മിൽ വാക്കേറ്റം
9:30 AM, 6 Nov

മാധ്യമ പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായപ്പോൾ പോലീസ് ഇടപെട്ടില്ലെന്ന് ആക്ഷേപം. മാധ്യമപ്രവർത്തകർക്ക് സുരക്ഷയൊരുക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു
9:17 AM, 6 Nov

പോലീസ് എയിഡ് പോസ്റ്റിന് മുകളിൽ നിന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാതൃഭൂമി ക്യാമറാമാന് നേരെ ആക്രമണമുണ്ടായി. പ്രതിഷേധക്കാർ കെട്ടിടത്തിന്റെ താഴെ ഒത്തുചേരുകയും ക്യാമറാമാന് നേരെ കസേര വലിച്ചെറിയുകയും ചെയ്തു.
9:15 AM, 6 Nov

ശബരിമലയിലെത്തിയ തൃശൂർ സ്വദേശിനിക്ക് നേരെ കയ്യേറ്റ ശ്രമം ഉണ്ടായതായി ഭർത്താവ്
9:13 AM, 6 Nov

ശബരിമലയിൽ ദർശനത്തിനെത്തിയ 6 ആന്ധ്രാ സ്വദേശിനികൾ പ്രതിഷേധം ഭയന്ന് മടങ്ങി
8:59 AM, 6 Nov

സന്നിധാനത്ത് ഉദയാസ്തമന പൂജ ആരംഭിച്ചു. കളഭാഭിഷേകം, ഉച്ചപൂജ എന്നിവ പൂർത്തിയാക്കി ഉച്ചയ്ക്ക് ഒന്നിന് നട അടയ്ക്കും
8:54 AM, 6 Nov

കഴിഞ്ഞ ദിവസം ദർശനത്തിന് വന്ന ചേർത്തല സ്വദേശിനി അഞ്ജുവും കുടുംബവും പുലർച്ചെ നാട്ടിലേക്ക് മടങ്ങി
8:43 AM, 6 Nov

50 വയസിന് മുകളിൽ പ്രായമുണ്ടെന്ന സംശയത്തെ തുടർന്ന് പ്രതിഷേധക്കാർ തടഞ്ഞ തൃശൂർ സ്വദേശിനി ലളിത പോലീസ് സുരക്ഷയിൽ ദർശനം നടത്തുന്നു. കുടുംബത്തോടൊപ്പമാണ് ലളിത ദർശനത്തിനെത്തിയത്
8:40 AM, 6 Nov

വനിതാ മാധ്യപ്രവർത്തകർ സന്നിധാനത്തേയ്ക്ക് പോകുന്നുവെന്ന സംശയത്തിൽ പമ്പയിൽ പ്രതിഷേധം. സന്നിധാനത്തേയ്ക്ക് പോകാനല്ല എത്തിയതെന്ന് മാധ്യമപ്രവർത്തകർ അറിയിച്ചതോടെ പ്രതിഷേധത്തിന് ശമനമായി.
8:34 AM, 6 Nov

സന്നിധാനത്തെ പ്രതിഷേധത്തിന് ശമനം.തിരൂർ സ്വദേശി ദർശനം നടത്തി മടങ്ങി

ശബരിമല: ചിത്തിര ആട്ട വിശേഷത്തോടനുബന്ധിച്ചുള്ള പ്രധാന പൂജകൾ അവസാനിച്ചു. വൈകിട്ട് അഞ്ച് മണിയോടുകൂടി നട വീണ്ടും തുറക്കും. സന്നിധാനത്ത് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. പുലർച്ചെ 5 മണിക്ക് നട തുറന്നതുമുതൽ 7 മണിവരെ സന്നിധാനം സമാധാനപൂർണമായിരുന്നെങ്കിലും 50 വയസിൽ താഴെയുള്ള സ്ത്രീകൾ പ്രവേശിച്ചെന്ന അഭ്യൂഹത്തെ തുടർന്ന് വലിയ നടപ്പന്തലിൽ വൻ പ്രതിഷേധം ഉണ്ടായി. തൃശൂർ സ്വദേശിനി ലളിതയേയും ചെന്നൈ സ്വദേശിനിയേയും പ്രതിഷേധക്കാർ തടഞ്ഞു. പോലീസെത്തി തിരിച്ചറിയൽ രേഖകൾ പരിശോധിച്ചത് ഇവർക്ക് 50ന് മുകളിൽ പ്രായമുണ്ടെന്ന് അറിയിച്ചതോടെയാണ് പ്രതിഷേധം തണുത്തത്.

ഇതിനിടെ ബിജെപി നേതാക്കളും പോലീസും തമ്മിൽ നിലയ്ക്കലിൽ വാക്ക് തർക്കമുണ്ടായി, സ്വകാര്യ വാഹനങ്ങൾ പമ്പയിലേക്ക് കടത്തി വിടാത്തതിനെ തുടർന്നായിരുന്നു പ്രതിഷേധം. ഒടുവിൽ കെഎസ്ആർടിസി ബസിൽ നേതാക്കൾ പമ്പയിലേക്ക് പോവുകയായിരുന്നു.

sabarimala

മലകയറാനെത്തിയ അഞ്ജുവിന്റെ ഭർത്താവ് കൊലകേസ് പ്രതി? കിളിയച്ഛൻ കൊലക്കേസിലെ 11-ാം പ്രതി!! മലകയറാനെത്തിയ അഞ്ജുവിന്റെ ഭർത്താവ് കൊലകേസ് പ്രതി? കിളിയച്ഛൻ കൊലക്കേസിലെ 11-ാം പ്രതി!!

പിള്ള പറഞ്ഞത് കള്ളം, ശ്രീധരൻ പിളളയുടെ വാദങ്ങൾ പൊളിച്ചടുക്കി മന്ത്രി തോമസ് ഐസക്പിള്ള പറഞ്ഞത് കള്ളം, ശ്രീധരൻ പിളളയുടെ വാദങ്ങൾ പൊളിച്ചടുക്കി മന്ത്രി തോമസ് ഐസക്

English summary
protest at sabarimala, woman blocked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X