കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട് ചുരം വയനാട് ജില്ലയ്ക്ക്.. കോഴിക്കോട് നിന്നും വിട്ട് കിട്ടണം.. നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട് ചുരത്തിന്റെ അവകാശത്തര്‍ക്കത്തില്‍ വയനാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്. വയനാട് ജില്ലയില്‍ വയനാട് ചുരം ഉള്‍പ്പെടുത്തണം എന്നാണ് ആവശ്യം. നിലവില്‍ ചുരം കോഴിക്കോട് ജില്ലയുടെ ഭാഗമാണ്. പേര് മാത്രമാണ് വയനാട് ചുരമെന്നത്. ചുരം കോഴിക്കോട് ജില്ലയില്‍ ആയത് കൊണ്ട് ഗതാഗത പ്രശ്‌നം ഉള്‍പ്പെട ഉള്ള വേഗത്തില്‍ പരിഹരിക്കപ്പെടുന്നില്ല എന്നാണ് നാട്ടുകാരുടെ ആരോപണം. വയനാട് ചുരത്തിന്റെ അവകാശത്തിന് വേണ്ടി ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്കും റോഡിന്റെ ദയനീയാവസ്ഥയും വയനാട് ചുരത്തിലെ യാത്രയെ ദുരതപൂര്‍ണമാക്കിയിട്ട് നാളുകളായി. ചുരത്തെ വയനാട് ജില്ലയുടെ ഭാഗമാക്കിയാല്‍ ഈ പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കപ്പെടും എന്നാണ് നാട്ടുകാര്‍ പറയുന്നത്.

പ്രശ്നം കസബയോ പാർവ്വതിയോ പോലുമല്ല.. അതുക്കും മേലെ! ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം!പ്രശ്നം കസബയോ പാർവ്വതിയോ പോലുമല്ല.. അതുക്കും മേലെ! ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം!

wayanad

വയനാട് ചുരത്തെ ജില്ലയുടെ ഭാഗമാക്കി വികസനപ്രവര്‍ത്തനത്തിന് വേഗം കൂട്ടണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെടുന്നു. വയനാട് ചുരം വഴി വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിട്ടുണ്ട്. റോഡരികിലെ പാര്‍ക്കിംഗിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അത്‌കൊണ്ടൊന്നും ഗതാഗത പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കാനായിട്ടില്ല. വളവുകളില്‍ ഇന്റര്‍ ലോക്ക് ചെയ്യുക, അമിതവാഹന നിയന്ത്രണം, കൂടുതല്‍ പോലീസുകാരെ വിന്യസിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ആക്ഷന്‍ കമ്മിറ്റി മുന്നോട്ട് വെയ്ക്കുന്നുണ്ട്.

English summary
Wayanad Pass should be made a part of Wayanad District, Says natives
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X