കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരം; ഇടപെട്ട് കേരള ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുമ്പോഴും മാര്‍ഗ നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി നടക്കുന്ന പ്രതിഷേധ സമരങ്ങളില്‍ ഇടപെട്ട് കേരള ഹൈക്കോടതി. ജൂലൈ 2 പ്രകാരം പുറത്തിറക്കിയ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച് എത്ര സമരങ്ങള്‍ക്ക് അനുമതി നല്‍കിയെന്ന് അറിയിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച സമരം നടത്തിയതിന് സംസ്ഥാനത്ത് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നാളെ തന്നെ ഇതിന്റെ വിവരങ്ങള്‍ നല്‍കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

kerala HC

Recommended Video

cmsvideo
ഉറവിടമറിയാത്ത കൊവിഡ് കേസുകള്‍ ആശങ്ക | Oneindia Malayalam

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സമരങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കം ആഹ്വാനം ചെയ്യുന്ന സമരങ്ങള്‍ കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്നാണ് ഹരജിക്കാര്‍ ചൂണ്ടികാട്ടുന്നത്. മാനദണ്ഡങ്ങള്‍ ലംഘിച്ച് സമരം ചെയ്യുന്ന പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.

തൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും പലയിടത്തും കണ്ടെയ്ന്‍മെന്റ് സോണാണ്. രോഗവ്യാപന നിരക്ക് ഉയരുകയാണ്. ഈ തോതില്‍ കൊവിഡ് കേസുകള്‍ ഉയരുകയാണെങ്കില്‍ സാമൂഹിക വ്യാപനത്തിന് സാധ്യതയുണ്ട്. ഇത്തരത്തില്‍ കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള സമരം സാമൂഹിക വ്യാപനത്തിലേത്ത് നയിക്കുമെന്ന് ഹരജിക്കാര്‍ വ്യക്തമാക്കുന്നു.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ യാതൊരു കൊവിഡ് മാനഗണ്ഡങ്ങളും പാലിക്കാതെ സംസ്ഥാനത്ത് നിരവധി സമരങ്ങളാണ് നടന്നത്. സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും പുറത്തിറങ്ങിയ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പൊലീസിന് സാധിച്ചിരുന്നില്ലെന്നും ഹരജിയില്‍ പറയുന്നു.

ശിവശങ്കറിന് കുരുക്ക് മുറുകുന്നു; കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യും... ശിവശങ്കറിന് കുരുക്ക് മുറുകുന്നു; കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യും...

സുപ്രീം കോടതി വിധി സർക്കാരിനേറ്റ തിരിച്ചടിയാണെന്ന് പറയുന്നവർ മൂഢന്മാരുടെ സ്വർഗത്തിലാണെന്ന് പി രാജീവ്സുപ്രീം കോടതി വിധി സർക്കാരിനേറ്റ തിരിച്ചടിയാണെന്ന് പറയുന്നവർ മൂഢന്മാരുടെ സ്വർഗത്തിലാണെന്ന് പി രാജീവ്

വ്യാജ വാര്‍ത്തകളെ തള്ളി പ്രിയങ്കാഗാന്ധിയും റോബര്‍ട്ട് വാദ്രയും; കാലതാമസമില്ല; ബംഗ്ലാവ് ഒഴിയുംവ്യാജ വാര്‍ത്തകളെ തള്ളി പ്രിയങ്കാഗാന്ധിയും റോബര്‍ട്ട് വാദ്രയും; കാലതാമസമില്ല; ബംഗ്ലാവ് ഒഴിയും

English summary
Protest During Covid-19 Pandemic; Plea In Kerala High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X