കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ തീര്‍ത്ഥാടകരുടെ വരവില്‍ കുറവ്...ക്ഷേത്രത്തില്‍ സമാധാന അന്തരീക്ഷം വേണമെന്ന് മേല്‍ശാന്തി

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയില്‍ പ്രക്ഷോഭങ്ങള്‍ നടക്കുന്നത് പ്രതികൂലമായി ബാധിക്കുന്നു. വൃശ്ചിക പുലരിയില്‍ ശബരിമലയില്‍ തീര്‍ത്ഥാടകരുടെ വരവില്‍ വന്‍ കുറവുണ്ടായിട്ടുണ്ട്. പുലര്‍ച്ചെ തിരക്ക് അനുഭവപ്പെട്ടെങ്കിലും തുടര്‍ന്നുള്ള മണിക്കൂറുകളില്‍ മലകയറി എത്തിയവരുടെ എണ്ണ ചുരുങ്ങിയിരിക്കുകയാണ്. തീര്‍ത്ഥാടനകാലത്തെ ആദ്യ ശനിയാഴ്ച്ചയില്‍ തീര്‍ത്ഥാടകരുടെ ബാഹുല്യമാണ് അനുഭവപ്പെടാറുള്ളത്. അതേസമയം ക്ഷേത്രത്തില്‍ സമാധാന അന്തരീക്ഷമാണ് വേണ്ടതെന്ന് മേല്‍ശാന്തി പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ തീര്‍ത്ഥാടകരുടെ വരവിലും വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. അന്യസംസ്ഥാനത്ത് നിന്നുള്ള ഭക്തരുടെ വരവിലും കുറവുണ്ട്.

1

അതേസമയം ദര്‍ശനത്തിനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു. മല കയറുന്നതിനിടെയായിരുന്നു മരണം. വിശാഖപട്ടണം സ്വദേശിനി ചന്ദ്രകാന്തം ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. അതിനിടെ ഹര്‍ത്താല്‍ ഏറ്റവും വലച്ചത് ഭക്തരെ തന്നെയാണ്. ജനജീവിത്തെ ഹര്‍ത്താല്‍ കാര്യമായി ബാധിച്ചിട്ടുണ്ട്. ട്രെയിനുകളിലും ദീര്‍ഘദൂര ബസ്സുകളിലും എത്തിയവരും ആശുപത്രിയിലേക്ക് പോകാന്‍ പുറപ്പെട്ടവരും അടക്കം പെരുവഴിയിലായി. കെഎസ്ആര്‍ടിസി ബസ്സും സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇത് തീര്‍ത്ഥാടകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പലയിടത്തും വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് ഉണ്ടായിട്ടുണ്ട്.

കോണ്‍ഗ്രസും ബിജെപിയും പ്രകടനപത്രിക പുറത്തിറക്കി.... കാര്‍ഷിക വായ്പ മുതല്‍ മെട്രോ വരെ വാഗ്ദാനംകോണ്‍ഗ്രസും ബിജെപിയും പ്രകടനപത്രിക പുറത്തിറക്കി.... കാര്‍ഷിക വായ്പ മുതല്‍ മെട്രോ വരെ വാഗ്ദാനം

ശശികലയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍; വലഞ്ഞത് അയ്യപ്പ ഭക്തര്‍, വെള്ളവും ഭക്ഷണവും ഇല്ലശശികലയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍; വലഞ്ഞത് അയ്യപ്പ ഭക്തര്‍, വെള്ളവും ഭക്ഷണവും ഇല്ല

English summary
protest effect sabarimala devotees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X