യേശുദാസിനെ ഗുരുവായൂരില്‍ പ്രവേശിപ്പിക്കാന്‍ നിരാഹാരം: കേളപ്പജിയുടെ ജന്മഗൃഹത്തില്‍ നിന്ന് യാത്രയാരംഭിച്ചു
കൊയിലാണ്ടി : യേശുദാസിനെ ഗുരുവായൂരില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി പൊതുപ്രവര്‍ത്തകനായ പപ്പന്‍കന്നാട്ടി ഇന്ന് ഗുരുവായൂര്‍ ക്ഷേത്രനടയില്‍ നടത്തുന്ന നിരാഹാര സമരത്തിന് കേളപ്പജിയുടെ ജന്മഗൃഹത്തില്‍ നിന്ന് യാത്രയാരംഭിച്ചു.
കേളപ്പജിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി സംഘം ഗുരുവായൂരിലെ സമരത്തിന് യാത്ര ആരംഭിച്ചത്. ഗുരുവായൂരില്‍ ആദ്യമായി സത്യാഗ്രസമരം നടത്തിയ കേളപ്പജിയുടെ ജന്മഗൃഹത്തില്‍ സമരയാത്രികര്‍ക്ക് യാത്രയയപ്പ് യോഗത്തില്‍ മദ്യനിരോധന സമിതി മഹിളവേദി സംസ്ഥാന സെക്രട്ടറി ഇയ്യച്ചേരി പത്മിനി അധ്യക്ഷത വഹിച്ചു.
വി കെ ദാമോദരന്‍, ബാലകൃണ്‌നന്‍ മുചുകുന്ന്, വി കെ നാരായണന്‍ തുടങ്ങിയവര്‍ സമരാംഗങ്ങളായ ജവാന്‍ പുനത്തില്‍, ദേവരാജ് കന്നാട്ടി, എന്‍ കെ ബാലന്‍, സത്യഗ്രഹി പപ്പന്‍ കന്നാട്ടി എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി.












Click it and Unblock the Notifications