കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജലീലിന്റെ രാജിക്കായി സംസ്ഥാനത്ത് തെരുവ് യുദ്ധം; ലാത്തി ചാർജ്ജ്!! വിടി ബൽറാമിന് പരിക്കേറ്റു

Google Oneindia Malayalam News

ദില്ലി; സ്വർണക്കടത്ത് കേസിൽ മന്ത്രി കെടി ജലീലിനെ എൻഐഎ ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഉടനീളം പ്രതിപക്ഷ യുവജന സംഘടനകൾ പ്രതിഷേധിച്ചു. പലയിടങ്ങളിലും പ്രതിഷേധം അക്രമാസക്തമായി. ഇതോടെ പോലീസ് ലാത്തിവീശി. പാലക്കാട് ലാത്തി ചാർജ്ജിൽ വിടി ബൽറാം എംഎൽഎയ്ക്ക് പരിക്കേറ്റു.

പാസ്വാന്‍ എന്‍ഡിഎയ്ക്ക് പുറത്തേക്ക് തന്നെ; സാധ്യമല്ലാത്ത ആവശ്യവുമായി ചിരാഗ് നദ്ദക്ക് മുന്നില്‍പാസ്വാന്‍ എന്‍ഡിഎയ്ക്ക് പുറത്തേക്ക് തന്നെ; സാധ്യമല്ലാത്ത ആവശ്യവുമായി ചിരാഗ് നദ്ദക്ക് മുന്നില്‍

പാലക്കാട് കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്.മാർച്ചിന് നേതൃത്വം നൽകിയ എംഎൽഎ വിടി ബൽറാമിനും 10 പ്രവർത്തകർക്കുമാണ് പരിക്കേറ്റത്. കോട്ടയം എസ്പി ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിലും സംഘർഷം ഉണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസ് ബാരിക്കേഡ് പ്രവർത്തകർ മറികടന്നതോടെയാണ് പ്രവർത്തകരെ ലാത്തികൊണ്ട് പോലീസ് നേരിട്ടത്. കൊല്ലത്തും പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

vt-16003297


എൻഐഎ ഓഫീസിന് സമീപം പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. അതേസമയം പ്രതിഷധത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി എൻഐഎ പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം മന്ത്രി ജലീലിനെ എൻഐഎ ആറ് മണിക്കൂറായി ചോദ്യം ചെയ്യുകയാണ്. കൊച്ചിയിലെ എൻഐഎ ഓഫീസിലാണ് ഇന്ന് രാവിലെ 6 മണിയോടെ കെടി ജലീൽ ചോദ്യം ചെയ്യലിനായി എത്തിയത്. സ്വകാര്യ വാഹനത്തിലായിരുന്നു അദ്ദേഹം എത്തിയതെന്നാണ് സൂചന. സ്വർണക്കടത്തുമായി ബന്ധപ്പെട്ടാണ് മന്ത്രിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നാണ് വിവരം. നേരത്തേ എൻഫോഴ്സ്മെൻ‍റ് ഡയറക്ടറേറ്റ് അദ്ദേഹത്തെ 11 മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു.

Recommended Video

cmsvideo
NIA questions KT Jaleel in connection with Kerala gold smuggling case | Oneindia Malayalam

അധികാരത്തിൽ തുടരാനുള്ള ധാർമിക അവകാശം കെ.ടി. ജലീലിന് നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ചെന്നിത്തല പ്രതികരിച്ചു. ജലീലിനെ ചോദ്യം ചെയ്യാൻ ഇഡിക്കു പിന്നാലെ എൻഐഎവിളിപ്പിച്ചത് വളരെ ഗൗരവകരമായ വിഷയമാണ്, അതിനുപരി കേരളജനതയ്ക്ക് അപമാനകരവുമാണ്.

കേരളത്തിൽ ആദ്യമായിട്ടാണ് ഒരു മന്ത്രിയെ ഒന്നിലധികം കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുന്നത്. ഇത്തവണയും ചോദ്യം ചെയ്യൽ നേരിടാൻ തലയിൽ മുണ്ടിട്ടാണ് കെ.ടി. ജലീൽ പോയത്.എൻഐഎ ചോദ്യം ചെയ്യുന്നത് നിസാരവത്ക്കരിക്കാൻ സാധിക്കില്ല. ഷെഡ്യൂൾഡ് ഒഫൻസസ് ചെയ്‌ത വ്യക്തികളെയാണ്എൻഐഎ ചോദ്യം ചെയ്യുക. അപ്പോൾ രണ്ടാം തവണയും ചോദ്യം ചെയ്യലിന് വിധേയനാവുക എന്നത് കേരളജനതയ്ക്കും സർക്കാരിനും അപമാനകരമാണ്.അദ്ദേഹത്തിന്റെ രാജി മുഖ്യമന്ത്രി ചോദിച്ചുവാങ്ങണമെന്നും ചെന്നിത്ലല പറഞ്ഞു.

English summary
protest for Jaleel's resignation; LATHI CHARGE !! VT Balram injured
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X