കേരളം തലതാഴ്ത്തിയ'തീയേറ്റര്‍' പീഡനം: വ്യാപക പ്രതിഷേധം, യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സ്റ്റേഷനിലേക്ക്!
മലപ്പുറം: എടപ്പാളിലെ തിയേറ്ററിനുള്ളില്‍ വച്ച് പിഞ്ചുബാലികയെ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകം. കുട്ടിയെ പീഡിപ്പിച്ച കേസില്‍ തൊട്ടടുത്തുണ്ടായിരുന്ന മാതാവിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ രംഗത്തുവന്നതിനു പിന്നാലെ സ്‌റ്റേഷനില്‍ ഒരാഴ്ച്ച മുമ്പെത്തിയ പീഡനക്കേസ് പൂഴ്ത്തിവെച്ച പോലീസിനെതിരെയും വ്യാപക പ്രതിഷേധമാണുയരുന്നത്.
ക്രൂരപീഡനത്തിന്റെ പരാതി പൂഴ്ത്തിയതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചങ്ങരംകുളം സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
പ്രതിക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. വി വി പ്രകാശ് പത്ര പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കാശ്മീരിലെ കത്വയിലെ ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന്റെ മുറിവുകള്‍ ജനഹൃദയങ്ങളില്‍ ഉണങ്ങുന്നതിന് മുന്‍പ് അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട വിവരം തെളിവുകള്‍ സഹിതം തിയേറ്റര്‍ ഉടമകള്‍ ഏപ്രില്‍ 26ന് പൊലീസിന് കൈമാറിയിട്ടും പ്രതിയെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. പൊലീസിന്റെ അനാസ്ഥ വളരെ ഗൗരവമേറിയതാണ്. കുറ്റകരമായ അനാസ്ഥ കാണിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ കുറ്റം ചെയ്തതിന് തുല്യമാണ്. ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം.

സംഭവം വാര്‍ത്തയാകുകയും തിയേറ്ററിലെ ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തോടെയാണ് പൊലീസ് നടപടി സ്വീകരിക്കാന്‍ തയ്യാറായത്. നിരപരാധികളെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചുകൊലപ്പെടുത്തുകയും ക്രിമിനലുകളായ പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് പിണറായിയുടെ പൊലീസ് സ്വീകരിക്കുന്നത്. സംഭവം കേരളത്തിനുതന്നെ അപമാനമായിരിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തെകുറിച്ച് മുഖ്യ മന്ത്രി പ്രതികരിക്കണമെന്നും വി വി പ്രകാശ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications