'കൊടുത്താല്‍ കര്‍ണാടകയിലും കിട്ടുമെന്നാണ് പുതുചൊല്ല്'; കോൺഗ്രസിനെതിരെ എംബി രാജേഷ്
കേന്ദ്ര അവഗണനക്കെതിരെ കര്‍ണാകടയിലെ കോണ്‍ഗ്രസ് സര്‍ക്കാരും ദില്ലിയില്‍ സമരത്തിനിറങ്ങുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്. ഡല്‍ഹിയില്‍ പോയി സമരം ചെയ്യുന്നത് എന്തിനാണ് എന്നാണ് ഇവിടെ കോൺഗ്രസ് തങ്ങളോട് ആവർത്തിച്ച് ചോദിച്ചതെന്നും ഇപ്പോൾ എന്താണ് പ്രതിപക്ഷ നേതാവിനും നേതാക്കൾക്കും പറയാനുള്ളതെന്നും മന്ത്രി ചോദിച്ചു.
ഡൽഹിയിലെ സമരം തീരുമാനിക്കുന്നതിന് മുൻപ് കേരള സർക്കാർ ചെയ്തത് പ്രതിപക്ഷത്തോടു ആലോചിക്കുകയായിരുന്നു. മുഖ്യമന്ത്രി പ്രതിപക്ഷനേതാവും ഉപനേതാവുമായി ചർച്ച നടത്തി അവർക്ക് കൂടി സൗകര്യമുള്ള തീയതിയിൽ സമരം ചെയ്യാമെന്ന് അറിയിച്ചു. ആലോചിച്ച് അറിയിക്കാമെന്ന് പറഞ്ഞുപോയ ആളുകൾ ആലോചിച്ചുറപ്പിച്ചത് കേന്ദ്രത്തിനെതിരെ സമരം ചെയ്യാനില്ല എന്നാണ്. മാത്രമല്ല, സംസ്ഥാന സർക്കാരിന്റെ സമരം നാടകമാണ് എന്നും ആക്ഷേപിച്ചുവെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

' ഡൽഹിയിൽ പോയി സമരം ചെയ്യുന്നത് എന്തിനാണ് എന്നാണ് കേരളത്തിലെ പ്രതിപക്ഷനേതാവും കൂട്ടരും ചോദിച്ചുകൊണ്ടേ ഇരിക്കുന്നത്. കഴിഞ്ഞ ദിവസം നിയമസഭയിൽ പ്രതിപക്ഷം ആവർത്തിച്ച് ഉയർത്തിയ ചോദ്യമായിരുന്നു ഇത്. മറുപടി കർണാടകയിൽ നിന്ന് വന്നിട്ടുണ്ട്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ മന്ത്രിമാരും എംഎൽഎമാരും എംഎൽസിമാരും, കേരളം ചെയ്യുന്നത് പോലെ തന്നെ, ഏഴാം തീയതി ഡൽഹിയിൽ സമരം നടത്തുകയാണ്. വിഷയവും നാം ഉന്നയിക്കുന്നത് തന്നെ.
കേന്ദ്രത്തിന്റെ വിവേചനവും പ്രതികാര മനോഭാവവും. മാത്രമല്ല കർണ്ണാടകയിലെ പ്രതിപക്ഷത്തോട് സമരത്തിൽ പങ്കെടുക്കാൻ അഭ്യർത്ഥിച്ചതായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പ്രസ്താവിച്ചിട്ടുമുണ്ട്. ഇപ്പോഴെങ്ങനെയുണ്ട് കോൺഗ്രസെ? കേരളം ഡൽഹിയിൽ സമരം ചെയ്താൽ അത് നാടകം, കർണാടക അതുതന്നെ ചെയ്താലോ? ഡൽഹിയിലെ സമരം തീരുമാനിക്കുന്നതിന് മുൻപ് കേരള സർക്കാർ ചെയ്തത് പ്രതിപക്ഷത്തോടു ആലോചിക്കുകയായിരുന്നു. മുഖ്യമന്ത്രി പ്രതിപക്ഷനേതാവും ഉപനേതാവുമായി ചർച്ച നടത്തി അവർക്ക് കൂടി സൗകര്യമുള്ള തീയതിയിൽ സമരം ചെയ്യാമെന്ന് അറിയിച്ചു. ആലോചിച്ച് അറിയിക്കാമെന്ന് പറഞ്ഞുപോയ ആളുകൾ ആലോചിച്ചുറപ്പിച്ചത് കേന്ദ്രത്തിനെതിരെ സമരം ചെയ്യാനില്ല എന്നാണ്. മാത്രമല്ല, സംസ്ഥാന സർക്കാരിന്റെ സമരം നാടകമാണ് എന്നും ആക്ഷേപിച്ചു.
ഇപ്പോൾ കർണാടകയുടെ സമരത്തെക്കുറിച്ച് പ്രതിപക്ഷ നേതാവിനും കൂട്ടർക്കും എന്ത് പറയാനുണ്ട്?', പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.
കർണാടകയുടെ നടപടി സ്വാഗതാർഹം-എംവി ഗോവിന്ദൻ
കർണാടകത്തിലെ കോൺഗ്രസ് സർക്കാർ ഡൽഹിയിൽ കേന്ദ്രത്തിനെതിരായി സമരം നടത്തുന്നത് എൽഡിഎഫും സംസ്ഥാന സർക്കാരും തുടരുന്ന സമീപനത്തിനുള്ള അംഗീകാരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇവിടുത്തെ കോൺഗ്രസ് നേതാക്കൾ ഇതെല്ലാം കണ്ണുതുറന്നുകാണണം. ഫെഡറൽ സംവിധാനം തകർക്കുകയാണ് ബിജെപി സർക്കാർ. ധനപരമായും രാഷ്‌ട്രീയമായും സംസ്ഥാനത്തിന്റെ അവകാശങ്ങളും അധികാരങ്ങളും നിഷേധിക്കുന്നു. ഇത് ചോദ്യംചെയ്യാൻ ആദ്യം മുന്നോട്ടുവന്നത് കേരളസർക്കാരാണ്. ഡൽഹിയിൽ ഫെബ്രുവരി എട്ടിന് പ്രതിഷേധവും പ്രഖ്യാപിച്ചു. ഇപ്പോൾ കോൺഗ്രസ് ഭരിക്കുന്ന കർണാടക അതേ വഴിയിൽ വന്നിരുക്കുന്നു. ഇത് സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന്












Click it and Unblock the Notifications