കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേയറെ മാറ്റണമെന്നാവശ്യപ്പെട്ട് എറണാകുളം ഡിസിയില്‍ പ്രതിഷേധവും കയ്യങ്കളിയും, ഒടുവില്‍ സസ്പെന്‍ഷന്‍

Google Oneindia Malayalam News

കൊച്ചി: കോര്‍പ്പറേഷന്‍ മേയറെ മാറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ എറണാകളും കോണ്‍ഗ്രസില്‍ കയ്യാങ്കളി. ഡിസിസിയുടെ നേതൃത്വതില്‍ നടന്ന ഇന്ദിര ഗാന്ധി അനുസ്മരണത്തിനിടെയുണ്ടായ വാക്കേറ്റം ഉന്തിലും തള്ളിലും കലാശിക്കുകയായിരുന്നു. കെവി തോമസ്, കെ ബാബു, ഡൊമനിക് പ്രസറ്റേഷന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ സാന്നിധ്യത്തിലായിരുന്നു കയ്യാങ്കളി.

മേയര്‍ സ്ഥാനത്ത് നിന്ന് സൗമിനി ജെയിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി ബ്ലോക്ക് വൈസ് പ്രസിഡന്‍റ് നോര്‍മന്‍ ജോസഫ് രംഗത്തെത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. ഡിസിസി ആസ്ഥാനത്ത് സംഘടിക്കപ്പെട്ട ചടങ്ങില്‍ എന്‍.വേണുഗോപാല്‍ സംസാരിച്ച് കഴിഞ്ഞ ഉടനെ മേയറെ ഉടന്‍ മാറ്റണമെന്ന് നോര്‍മന്‍ ജോസഫ് എഴുന്നേറ്റ് നിന്ന് ആവശ്യപ്പെടുകയായിരുന്നു. ഈ മേയറെ വെച്ച് കൊണ്ട് ഇനിയും മുന്നോട്ട് പോകാനാവില്ല എന്ന് അദ്ദേഹം വിളിച്ചു പറഞ്ഞു.

 congress

സൗമിനി ജെയിന്‍റെ സാന്നിധ്യത്തിലായിരുന്നു നോര്‍മന്‍ ജോസഫിന്‍റെ പ്രതിഷേധം. മേയര്‍ താനടക്കമുള്ള നേതാക്കളോട് പോലും മാന്യമായി പെരുമാറുന്നില്ലെന്നടക്കമുള്ള ആരോപണങ്ങള്‍ അദ്ദേഹം ഉന്നയിച്ചു. മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞിട്ടും അടങ്ങാത്ത നോര്‍മനെ മറ്റുള്ളവര്‍ പിടിച്ച് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ അവരെ അദ്ദേഹം തള്ളിമാറ്റി. തുടര്‍ന്ന് പരസ്പരമുള്ള സംസാരങ്ങളും ഇന്തും തള്ളുമായി ഇന്ദിരാഗാന്ധി അനുസ്മരണം അലങ്കോലമായി. സംഭവം വിവാദമായതോടെ നോര്‍മന്‍ ജോസഫിനെ സസ്പെന്‍ഡ് ചെയ്തതായി ഡിസിസി പ്രസിഡന്‍റ് അറിയിച്ചു.

സൗമിനി ജെയിനെ മാറ്റരുതെന്ന് കരയോഗം; കോണ്‍ഗ്രസിന്‍റെ ആഭ്യന്തര വിഷയത്തിലിടപ്പെട്ട് വീണ്ടും എന്‍എസ്എസ്സൗമിനി ജെയിനെ മാറ്റരുതെന്ന് കരയോഗം; കോണ്‍ഗ്രസിന്‍റെ ആഭ്യന്തര വിഷയത്തിലിടപ്പെട്ട് വീണ്ടും എന്‍എസ്എസ്

എറണാകുളം മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടിജെ വിനോദിന്‍റെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞതോടെയാണ് മേയറെ മാറ്റണമെന്ന ആവശ്യം ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ശക്തമായത്. ഡെപ്യൂട്ടി മേയറായിരുന്നു ടിജെ വിനോദിന് പകരക്കാരനെ കണ്ടെത്തുമ്പോള്‍ തന്നെ പുതിയ മേയറേയും കണ്ടെത്തണമെന്നാണ് ഇവരുടെ ആവശ്യം

English summary
Protest in Ernakulam DC regarding Kochi mayor issue,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X