തൊഴിലാളി ദ്രോഹ നടപടി;ആശുപത്രിയ്ക്ക് മുന്നിൽ ധർണ്ണ
വടകര: സീയം ആശുപത്രി മാനേജ്മെന്റിന്റെ തൊഴിലാളി ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ആശുപത്രിയ്ക്ക് മുന്നിൽ ധർണ്ണ നടത്തി. ജില്ലാ ലേബർ ഓഫീസറുമായി ഉണ്ടാക്കിയ കരാർ ലംഘിച്ച് അകാരണമായി പുറത്താക്കിയ എക്സ്റേ ടെക്‌നീഷനേയും, ഗർഭിണികളായതിന്റെ പേരിൽ ജോലി നിഷേധിച്ച നേഴ്സിങ് അസിസ്റ്റൻറ് ജീവനക്കാരികളെയും ജോലിയിൽ പ്രവേശിക്കുക,ഒരു വിഭാഗം ജീവനക്കാർക്ക് നിഷേധിച്ച ഇഎസ്ഐ,പിഎഫ്,ക്ഷേമനിധി,മിനിമം വേതനം,ലീവ് ആനുകൂല്യങ്ങൾ എന്നിവ നൽകി തൊഴിൽ സുരക്ഷഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സമരം നടത്തിയത്.
ധർണ്ണ സമരം സി.ഐ.ടി.യു.ജില്ലാ സെക്രട്ടറി കെ.കെ.മമ്മു ഉൽഘാടനം ചെയ്തു.മടപ്പള്ളി മോഹനൻ അധ്യക്ഷത വഹിച്ചു.

കെ.വേണു,അഡ്വ:ഇ.നാരായണൻ നായർ, എ.കെ.ബാലൻ, എ.വി.അനിൽകുമാർ, കെ.സി.സജീവൻ,പി.എം.വേലായുധൻ,രഞ്ജിത്ത് കണ്ണോത്ത്,കൃഷ്ണൻ കുട്ടോത്ത്,ഷാജി മാന്തരത്തൂർ,കെ.വത്സൻ,പ്രസന്ന എന്നിവർ പ്രസംഗിച്ചു.












Click it and Unblock the Notifications