കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിലാളി ദ്രോഹ നടപടി;ആശുപത്രിയ്ക്ക് മുന്നിൽ ധർണ്ണ

  • By Desk
Google Oneindia Malayalam News

വടകര: സീയം ആശുപത്രി മാനേജ്മെന്റിന്റെ തൊഴിലാളി ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ആശുപത്രിയ്ക്ക് മുന്നിൽ ധർണ്ണ നടത്തി. ജില്ലാ ലേബർ ഓഫീസറുമായി ഉണ്ടാക്കിയ കരാർ ലംഘിച്ച് അകാരണമായി പുറത്താക്കിയ എക്സ്റേ ടെക്‌നീഷനേയും, ഗർഭിണികളായതിന്റെ പേരിൽ ജോലി നിഷേധിച്ച നേഴ്സിങ് അസിസ്റ്റൻറ് ജീവനക്കാരികളെയും ജോലിയിൽ പ്രവേശിക്കുക,ഒരു വിഭാഗം ജീവനക്കാർക്ക് നിഷേധിച്ച ഇഎസ്ഐ,പിഎഫ്,ക്ഷേമനിധി,മിനിമം വേതനം,ലീവ് ആനുകൂല്യങ്ങൾ എന്നിവ നൽകി തൊഴിൽ സുരക്ഷഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സമരം നടത്തിയത്.

പുതു തലമുറക്ക് ഓര്‍മ്മച്ചെപ്പിന്റെ് സ്‌നേഹോപഹാരമായി സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍പുതു തലമുറക്ക് ഓര്‍മ്മച്ചെപ്പിന്റെ് സ്‌നേഹോപഹാരമായി സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍

ധർണ്ണ സമരം സി.ഐ.ടി.യു.ജില്ലാ സെക്രട്ടറി കെ.കെ.മമ്മു ഉൽഘാടനം ചെയ്തു.മടപ്പള്ളി മോഹനൻ അധ്യക്ഷത വഹിച്ചു.

dharna

കെ.വേണു,അഡ്വ:ഇ.നാരായണൻ നായർ, എ.കെ.ബാലൻ, എ.വി.അനിൽകുമാർ, കെ.സി.സജീവൻ,പി.എം.വേലായുധൻ,രഞ്ജിത്ത് കണ്ണോത്ത്,കൃഷ്ണൻ കുട്ടോത്ത്,ഷാജി മാന്തരത്തൂർ,കെ.വത്സൻ,പ്രസന്ന എന്നിവർ പ്രസംഗിച്ചു.

English summary
protest in front of hospital against the act against labours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X