പെട്രോൾ പമ്പിനു മുന്നിൽ പ്രതിഷേധ സായാഹ്നം
വടകര : ഡീസലിനും പെട്രോളിനും അനിയന്ത്രി തമായി വില വർദ്ധിപ്പിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ്സ് കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ ആയഞ്ചേരിയിൽ പെട്രോൾ പമ്പിനു മുന്നിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു .
യാതൊരു നിയന്ത്രണവും ഇല്ലാതെ പെട്രോൾ-ഡീസൽ വില അനുദിനം വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരായാണ് യൂത്ത് കോൺഗ്രസ്സ് സമരം.പരിപാടി നിയോജക മണ്ഡലം പ്രസിഡണ്ട് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു.ബവിത്ത് മലോൽ അധ്യക്ഷത വഹിച്ചു.

നൈസാം തറോപ്പൊയിൽ, അജ്മൽ മേമുണ്ട, അനിൽകുമാർ രാമത്ത്, അരുൺ മുയ്യോട്ട്, ജസീൽ കുറ്റ്യാടി, വൈ എസ് വിഷ്ണു,ടി എം നൗഷാദ്, പ്രതീഷ് കോട്ടപ്പള്ളി, മനീഷ് കടമേരി ,പി .എം മഹേഷ്, ബബിൻ ലാൽ, സുരേഷ് ബാബു മണക്കുനി,ഇ വി ഷംസു, മണികുളങ്ങര എന്നിവർ പ്രസംഗിച്ചു,












Click it and Unblock the Notifications