കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനലില്‍ സ്റ്റിക്കര്‍ ഒട്ടിച്ചതിന് പഴി സിസിടിവിക്കാര്‍ക്ക്; കോഴിക്കോട്ട് അസോസിയേഷന്റെ പ്രതിഷേധ മാര്‍ച്ച്

Google Oneindia Malayalam News

കോഴിക്കോട്: വീടുകളുടെ ജനാലയില്‍ സ്റ്റിക്കര്‍ ഒട്ടിച്ചതിന് സിസിടിവിക്കാരെ വേട്ടയാടുന്നതിനെതിരെ സെക്യൂരിറ്റി, ഓട്ടോമേഷന്‍ തൊഴിലാളികളുടെ പ്രതിഷേധ മാര്‍ച്ച്. മാനാഞ്ചിറ മുതല്‍ കെഎസ്ആര്‍ടിസി വരെയാണ് തൊഴിലാളികള്‍ ഓള്‍ കൈന്‍ഡ്‌സ് ഇലക്ട്രൊണിക്‌സ് സെക്യൂരിറ്റി സിസ്റ്റം ഇന്റഗ്രേറ്റേര്‍സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് നടത്തിയത്.

സുബൈദ വധം: രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിസുബൈദ വധം: രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

ഏതാനും ദിവസങ്ങളായി കേരളത്തിന്റെ പല ഭാഗങ്ങളിലും വീടുകളുടെ ജനല്‍ ചില്ലുകളില്‍ ആരോ സ്റ്റിക്കര്‍ പതിക്കുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. മോഷ്ടാക്കളാണെന്നും കുട്ടികളെ തട്ടിയെടുക്കുന്നവരാണെന്നും ഒക്കെയായിരുന്നു ആദ്യമുള്ള വാര്‍ത്തകള്‍. പിന്നീട് സിസിടിവി മേഖലയില്‍ ഉപജീവനം നേടുന്നവര്‍ക്കു നേരെയായി. ജനങ്ങളില്‍ ഭീതി പടര്‍ത്തി സിസിടിവി വെക്കാന്‍ പ്രേരിപ്പിക്കുന്നതിനുള്ള തന്ത്രമാണെന്നായിരുന്നു ആരോപണം. എന്നാല്‍, ജനല്‍ ചില്ലുകള്‍ തമ്മില്‍ ഉരഞ്ഞ് പൊട്ടാതിരിക്കാന്‍ ഗ്ലാസ് നിര്‍മാതാക്കളും കച്ചവടക്കാരും ഒട്ടിച്ചു ചേര്‍ക്കുന്നതാണ് ഇത്തരം സ്റ്റിക്കറുകള്‍ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നിട്ടും സിസിടിവി മേഖലയിലുള്ളവരെ സംശയത്തില്‍ നിര്‍ത്തിക്കൊണ്ടുള്ള പ്രചാരണങ്ങള്‍ തുടരുകയാണെന്ന് അസോസിയഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എംപി ലികേഷ് പറഞ്ഞു.

cctv

കൊച്ചിയില്‍ ഒരു സിസിടിവി കമ്പനി കുറ്റസമ്മതം നടത്തി എന്നുവരെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തവന്നു. ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ അന്വേഷിച്ചപ്പോള്‍ അത്തരത്തില്‍ ഒന്നും ഉണ്ടായില്ല എന്ന വിവരം ലഭിച്ചു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ പല ഭാഗങ്ങളിലും സിസിടിവി ഉടമകളെ സ്റ്റേഷനിലേക്കു വിളിപ്പിക്കുന്ന സാഹചര്യം ഉണ്ടായി. നാട്ടില്‍ കള്ളന്‍ ഇറങ്ങിയാലും അപകടം ഉണ്ടായാലും കൊല നടന്നാലും പുലി ഇറങ്ങിയാല്‍ വരെ സിസിടിവി വെക്കാനും വെച്ചതിന്റെ ബാക്കപ്പ് എടുക്കാനും രാവോ പകലോ വ്യത്യാസമില്ലാതെ പൊലീസുകാരെ സഹായിക്കുന്ന സിസിടിവിക്കാരെ ഇപ്പോള്‍ ഡിപ്പാര്‍ട്ട്‌മെന്റ്തന്നെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ലന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.

English summary
protest in kozhikode by automation workers association
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X