സ്ത്രീയെ ബസില്‍ നിന്നിറക്കി മര്‍ദിച്ചു... നിലയ്ക്കലില്‍ വീണ്ടും സംഘര്‍ഷം
നിലയ്ക്കല്‍: ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ വീണ്ടും സംഘര്‍ഷം. പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് പ്രതിഷേധക്കാര്‍ നിലയ്ക്കലില്‍ വെച്ച് തടയുകയായിരുന്നു. ബസില്‍ ചുരിദാര്‍ ധരിച്ചിരുന്ന തമിഴ്നാട് സ്വദേശിനിയായ യുവതിയെ പ്രതിഷേധക്കാര്ബസില് നിന്ന് നിര്‍ബന്ധിച്ച് പുറത്തിറക്കി. ബസില്‍ നിന്ന് ഇറങ്ങാന്‍ മടിച്ചപ്പോള്‍ ഇവര്‍ ബലം പ്രയോഗിച്ച് പുറത്തിറക്കുകയായിരുന്നു. പിന്നീട് ഈ സ്ത്രീയെ പ്രതിഷേധക്കാര്‍ ചേര്‍ന്ന് മര്‍ദിക്കുകയും ചെയ്തു. ഒടുവില്‍ പോലീസ് ഇടപെട്ടാണ് ഇവരെ രക്ഷിച്ചത്. സ്ത്രീയെ പുറത്തിറക്കിയ സേഷം ബസ് മുന്നോട്ട് എടുത്തപ്പോള്‍ ഇവര്‍ ബസിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തു.

അതേസമയം പ്രതിഷേധം സമാധാനപരമായിട്ടാണ് നടക്കുന്നതെന്ന വാദത്തെ പൊളിക്കുന്നതാണ് ഇത്. സ്ത്രീകളടങ്ങുന്ന പ്രതിഷേധ സംഘമാണ് സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. ഇതിനിടെ വനിതാ മാധ്യമപ്രവര്‍ത്തകരുടെ വാഹനവും ഇവര്‍ തടഞ്ഞിട്ടുണ്ട്. നേരത്തെയും ഇതേ സംഭവം അരങ്ങേറിയിരുന്നു. ശബരിമലയിലേക്ക് വരുന്ന എല്ലാ വാഹനങ്ങളിലും പ്രതിഷേധക്കാര്‍ തിരച്ചില്‍ നടത്തുന്നുണ്ട്. യുവതികള്‍ സന്നിധാനത്ത് എത്തുന്നത് തയുകയാണ് ഇവരുടെ ലക്ഷ്യം. അതേസമയം നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
-
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
"സ്ഥലവും തീയതിയും ഞാൻ പറയും!" ശിവൻകുട്ടിയുടെ വെല്ലുവിളി ഏറ്റെടുത്ത് രാജീവ് ചന്ദ്രശേഖർ -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications