സ്ത്രീകള്‍ വരുന്നതിനെതിരെയല്ല സമരമെന്ന് ശ്രീധരന്‍ പിള്ള!!! ആകെ മൊത്തം ഉരുണ്ടുകളികൾ.... പിന്നെന്തിന്?
Recommended Video

കോഴിക്കോട്: ശബരിമലയില്‍ പ്രായ പരിധിയില്ലാതെ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നാണ് സുപ്രീം കോടതി വിധി. സെപ്തംബര്‍ 28 ന് ആയിരുന്നു സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബഞ്ച് ചരിത്രപ്രാധാന്യം അര്‍ഹിക്കുന്ന ഈ വിധി പ്രഖ്യാപിച്ചത്.
ആദ്യ ദിവസങ്ങളില്‍ വിധിയ്‌ക്കെതിരെ രംഗത്ത് വരാന്‍ ബിജെപി തയ്യാറായിരുന്നില്ല. എന്നാല്‍ പിന്നീട് സ്ത്രീ പ്രവേശനത്തിനെതിരെയുള്ള സമരത്തിന് നേതൃ്തം നല്‍കാന്‍ ബിജെപിയും സംഘപരിവാറും എത്തി. ശബരിമലയില്‍ ഒരുതരത്തിലും ഉള്ള ആചാര ലംഘനം അനുവദിക്കില്ലെന്നാണ് പിഎസ് ശ്രീധരന്‍ പിള്ള അടക്കമുള്ള ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നത്.
എന്നാല്‍ ശ്രീധരന്‍ പിള്ള പലപ്പോഴും പ്രത്യേകം ശ്രദ്ധിച്ചിരുന്ന ഒരു കാര്യം ഉണ്ട്. സുപ്രീം കോടതി വിധിയെ കുറിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം കൃത്യമായി പ്രതികരിച്ചിരുന്നില്ല. അവയില്‍ നിന്ന് കൃത്യമായി ഒഴിഞ്ഞുമാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ശ്രീധരന്‍ പിള്ള പറയുന്നു, തങ്ങളുടെ സമരം സ്ത്രീ പ്രവേശനത്തിന് എതിരെ അല്ലെന്ന്!!!

സന്നിധാനത്തെ പ്രശ്‌നങ്ങള്‍
കഴിഞ്ഞ ദിവസം രാത്രി, ഹരിവരാസനം ചൊല്ലി നട അടച്ചതിന് ശേഷവും സന്നിധാനത്ത് ശരണം വിളിച്ച് പ്രതിഷേധം ഉണ്ടായിരുന്നു. സ്ത്രീ പ്രവേശനം ഒരു വിഷയമേ ആകാതിരുന്ന ദിവസം എന്തിന് വേണ്ടിയായിരുന്നു അങ്ങനെ ഒരു സമരം എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം.

സ്ത്രീകള്‍ വരുന്നതിനെതിരെ അല്ല
സ്ത്രീകള്‍ വരുന്നതിനെ സംബന്ധിച്ച അല്ല ഈ സമരം എന്നായിരുന്നു അപ്പോള്‍ ശ്രീധരന്‍ പിള്ള മറുപടി പറഞ്ഞത്. തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോഴും ചിത്തിര ആട്ട വിശേഷത്തിന് നട തുറന്നപ്പോഴും സ്ത്രീ പ്രവേശനത്തിന് എതിരെ ലമരം ചെയ്ത അതേ ശ്രീധരന്‍ പിള്ള തന്നെ ആണ് ഇപ്പോള്‍ ഇങ്ങനെ പറഞ്ഞത്.

കമ്യൂണിസ്റ്റുകാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നു
കമ്യൂണിസ്റ്റുകാര്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ആ കമ്യൂണിസ്റ്റുകാര്‍ക്കെതിരെ ആണ് തങ്ങളുടെ സമരം എന്നാണ് ശ്രീധരന്‍ പിള്ള ഇപ്പോള്‍ പറയുന്നത്. അവിടെ സ്ത്രീകള്‍ വരുന്നോ പോകുന്നോ എന്ന് നോക്കാന്‍ വേണ്ടിയല്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ഒപ്പുശേഖരണം
ശബരിമല വിഷയത്തില്‍ കോടിക്കണക്കിന് ആളുകളുടെ ഓപ്പുശേഖരണം നടത്തുമെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കുന്നുണ്ട്. എന്തായാലും സ്ത്രീ പ്രവേശന വിധിയ്‌ക്കെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സമരം നയിച്ച ആള്‍
ചിത്തിര ആട്ട വിശേഷത്തിന് നടതുറക്കുന്നതിന് മുമ്പായി പത്തനംതിട്ടയില്‍ ക്യാമ്പ് ചെയ്ത് സമര പരിപാടികള്‍ ഏകോപിപ്പിച്ചത് താന്‍ ആണെന്ന് വെളിപ്പെടുത്തിയ ആളാണ് ശ്രീധരന്‍ പിള്ള. അന്ന് സ്ത്രീ പ്രവേശനത്തിന് എതിരായിരുന്നു സമരം എന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു ശ്രീധരന്‍ പിള്ള.
വീഡിയോ കാണാം
ശ്രീധരന്‍ പിള്ളയുടെ പ്രതികരണം കാണാം.












Click it and Unblock the Notifications