കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളപ്പൊക്കം; സര്‍ക്കാര്‍ സൃഷ്ടിക്കുന്നത് രണ്ടു തരം പൗരന്‍മാരെ, താമരശേരിയില്‍ പ്രതിഷേധം

Google Oneindia Malayalam News

താമരശ്ശേരി: വെള്ളപ്പൊക്കത്തിന്റെ പേരില്‍ സര്‍ക്കാര്‍ കേരളത്തില്‍ രണ്ടു തരം പൗരന്‍മാരെ സൃഷ്ടിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാന് എം.കെ മുനീര്‍ എംഎല്‍എ. കരിഞ്ചോല മലയിലെ ദുരിത ബാധിതര്‍ക്ക് വെറും നാലു ലക്ഷം രൂപയാണ് സഹായം. എന്നാല്‍ ചിലയിടങ്ങളില്‍ സര്‍ക്കാര്‍ 25 ലക്ഷം നല്‍കുന്നു.

ഹനാന്റെ ഫ്ലാറ്റിൽ ചെന്നപ്പോൾ കണ്ടത് ഹൃദയഭേദകമായ കാഴ്ച.. വൈറലായി ഫേസ്ബുക്ക് കുറിപ്പ്ഹനാന്റെ ഫ്ലാറ്റിൽ ചെന്നപ്പോൾ കണ്ടത് ഹൃദയഭേദകമായ കാഴ്ച.. വൈറലായി ഫേസ്ബുക്ക് കുറിപ്പ്

സാലറി ചാലഞ്ചിന് വിസമ്മതിച്ചവരെന്നും നല്‍കിയവരെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ രണ്ടായി തിരിക്കുന്നു. ഇത് ജനാധിപത്യ സര്‍ക്കാരിന് ചേര്‍ന്നതാണോയെന്നും അദ്ദേഹം ചോദിച്ചു. കരിഞ്ചോല ഉരുള്‍പൊട്ടല്‍ ബാധിതരോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലാ മുസ്്‌ലിംലീഗ് കമ്മിറ്റി താമരശ്ശേരിയില്‍ നടത്തിയ രാപ്പകല്‍ സമരത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

tamarasry

സാലറി ചാലഞ്ചില്‍ വിസമ്മതമറിയിച്ച ജീവനക്കാരുടെ പട്ടിക പ്രസിദ്ധീകരിച്ചവര്‍ക്കെതിരെ നടപടിവേണമെന്നും ജീവനക്കാര്‍ക്കിടയിലും ദുരിതബാധിതരുണ്ടെന്നും കോടതി പറഞ്ഞിരിക്കുന്നു. വിസമ്മതമറിയിച്ചവരുടെ ലിസ്റ്റിടുന്നത് ലോക ചരിത്രത്തില്‍ ആദ്യമാണ്. ദുരിതത്തില്‍ പെട്ട ഗവണ്‍മെന്റ് ജീവനക്കാരുടെ ലിസ്റ്റുണ്ടാക്കാത്ത സര്‍ക്കാര്‍ വിസമ്മതമറിയിച്ചവരുടെ ലിസ്റ്റുണ്ടാക്കുന്നത് ഭീഷണിപ്പെടുത്താനാണെന്നും അദ്ദേഹം പറഞ്ഞു. ചിലയിടങ്ങളില്‍ ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് ഇരുപത്തി അഞ്ചുലക്ഷം രൂപ ധനസഹായം നല്‍കിയപ്പോള്‍ കരിഞ്ചോലയില്‍ നാലുലക്ഷം രൂപ മാത്രം ധനസഹായം നല്‍കിയത് സര്‍ക്കാര്‍ രണ്ടുതരം പൗരന്‍മാരെ സൃഷ്ടിക്കുന്നുവെന്നതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

അത് അനുകരണമല്ല ആൾമാറാട്ടം; സുരാജിനെതിരെ നിയമനടപടിയുമായി സന്തോഷ് പണ്ഡിറ്റ്
നവകേരള സൃഷ്ടിക്ക് സര്‍ക്കാര്‍ തറക്കല്ലിട്ടത് നാല് ബ്രൂവറികള്‍ക്ക് മുകളിലാണ്. വെള്ളത്തിന്റെ ദുരിതമനുഭവിച്ചവരോട് ഇനി വെള്ളമടിച്ച് നടന്നോളാനാണ് സര്‍ക്കാര്‍ പറയുന്നത്. മുഖ്യമന്ത്രിയെ പോലെ ദുരിതമേഖലയില്‍ പോവാതെ അടച്ചിട്ടറൂമിലിരുന്നല്ല മുസ്്‌ലിംലീഗ് ആവശ്യങ്ങളുന്നയിക്കുന്നത്. ദുരന്തമുണ്ടായ സമയം മുതല്‍ രക്ഷാപ്രവര്‍ത്തനത്തിനും സഹായങ്ങള്‍ എത്തിക്കുന്നതിലും മുമ്പില്‍ നിന്ന് പ്രവര്‍ത്തിച്ചാണ്. അതുകൊണ്ടാണ് സര്‍ക്കാരിന്റെ പോരായ്മകളെയും നയവൈകല്യങ്ങളെയും എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.മോയിന്‍കുട്ടി, വി.എം ഉമ്മര്‍മാസ്റ്റര്‍, എം.എ റസാഖ് മാസ്റ്റര്‍, പാറക്കല്‍ അബ്ദുള്ള എം.എല്‍.എ, പി.കെ ഫിറോസ്, നജീബ് കാന്തപുരം കെ.മൊയ്തീന്‍കോയ, എന്‍.സി അബൂബക്കര്‍, റഷീദ് വെങ്ങളം, സി.കെ.വി യൂസുഫ് , സാജിദ് നടുവണ്ണൂര്‍ , കെ.കെ നവാസ്, കെ.കെ.അബ്ദുറഹിമാന്‍കുട്ടി മാസ്റ്റര്‍, വേളാട്ട് അഹമ്മദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. നാസര്‍ എസ്‌റ്റേറ്റ്മുക്ക് സ്വാഗതവും വി.കെ.ഹുസൈന്‍കുട്ടി നന്ദിയും പറഞ്ഞു.

English summary
protest in thamarasserry against government flood releif
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X