കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധം ശക്തമായി: ഭൂമി ഏറ്റെടുക്കൽ നടപടി നിർത്തി വെച്ച് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റ്

Google Oneindia Malayalam News

കവരത്തി: പ്രതിഷേധം ശക്തമായതോടെ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നത് നിര്‍ത്തിവെച്ച് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റ്. കവരത്തി ദ്വീപിലെ വിവാദ നടപടിയാണ് പ്രതിഷേധം ശക്തമായതോടെ നിര്‍ത്തിവെച്ചത്. ഏറ്റെടുക്കലിന്‍റെ ആദ്യപടിയായി സ്വകാര്യ ഭൂമിയില്‍ സ്ഥാപിച്ചിരുന്ന കൊടികള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു. തങ്ങള്‍ക്ക് യാതൊരു തരത്തിലുമുള്ള മുന്നറിയിപ്പും തരാതെയായിരുന്നു ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചതെന്ന പരാതിയുമായി ഭൂവുടമകള്‍ രംഗത്ത് എത്തിയിരുന്നു.

കൊവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; കൊല്ലത്ത് ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍കൊവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; കൊല്ലത്ത് ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

2021-ല്‍ എല്‍.ഡി.എ.ആര്‍. സംബന്ധിച്ച് കരടു രൂപരേഖ ലക്ഷ്യദ്വീപ് ഭരണകൂടം പുറത്തിറക്കിയിരുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. ദ്വീപില്‍ പുതുതായി നിയമിതനായ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ കൊണ്ടുവന്ന വിവാദ പരിഷ്കാരങ്ങളില്‍ ഒന്നായിരുന്നു ഇത്. പരിഷ്കരണങ്ങള്‍ക്കെതിരെ ദ്വീപില്‍ ശക്തമായ പ്രതിഷേധങ്ങള്‍ നടന്ന് വരുന്നതിന് ഇടയിലായിരുന്നു ഭൂമി ഏറ്റെടുക്കല്‍ നടപടിയും ആരംഭിച്ചത്.

lak

ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷമുള്ള ദില്ലി നഗരത്തിന്റെ ആകാശ കാഴ്ച- ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
ലക്ഷദ്വീപിൽ സ്വകാര്യവ്യക്തികളുടെ ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിച്ചു

ഉടമകളുടെ പൂര്‍ണമായ അനുവാദമോ അറിവോ ഇല്ലാതെയായിരുന്നു ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചത്. പ്രഫുൽ പട്ടേൽ ദ്വീപിലെത്തിയതിന്‍റെ അടുത്ത ദിവസമാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചത്. കവരത്തി പിഡബ്ല്യുഡി ഓഫീസിന് എതർവശത്തടക്കം 20 ഓളം സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് റവന്യൂ വകുപ്പ് കൊടി നാട്ടുകയായിരുന്നു. പാരമെഡിക്കലുമായി ബന്ധപ്പെട്ട ചില പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഭൂമി ഏറ്റെടുക്കുന്നതെന്നായിരുന്നു അധികൃതര്‍ അറിയിച്ചത്.

ഗ്ലാമറസായി നയന ഗാംഗുലി, ചിത്രങ്ങള്‍ കാണാം

English summary
Protest intensifies: Lakshadweep administration suspends land acquisition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X