Get Updates
Get notified of breaking news, exclusive insights, and must-see stories!

കാശ്മീരി പെൺകുട്ടിയുടെ നീതി ആവശ്യം; ആംബുലന്‍സ് നിരത്തിലിറക്കി പ്രതിഷേധം...

ഇടുക്കി: കാശ്മീരില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട 8വയസ്സുകാരിയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമൊവശ്യപ്പെട്ട് ഇടുക്കി അടിമാലിയില്‍ പ്രതിഷേധ ജ്വാല.കാശ്മീരി പെൺകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമൊവശ്യപ്പെട്ട് അടിമാലിയിലെ ആബംലന്‍സ് ഡ്രൈവര്‍മാര്‍ പ്രതിഷേധറാലി സംഘടിപ്പിച്ചു.

സിപിഎം പ്രവര്‍ത്തകര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തിയപ്പോള്‍ സമാന ആവശ്യമുന്നയിച്ച് സംഘപരിവാര്‍ സംഘടനകളും ടൗണില്‍ പ്രതിഷേധം സംഘടിപ്പിച്ചു.കാശ്മീരി പെൺകുട്ടിയുടെ വിഷയത്തില്‍ അടിമാലി മേഖലയില്‍ ചൊവ്വാഴ്ച്ച വൈകിട്ട്് വ്യാപകമായി പ്രതിഷേധ പ്രകടനങ്ങളാണ് സംഘടിപ്പിക്കപ്പെട്ടത്.കാശ്മീരി പെൺകുട്ടിയുടെ കൊല്ലപ്പെട്ട വിവരം പുറംലോകമറിഞ്ഞ ഉടനെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും എസ്ഡിപിഐ പ്രവര്‍ത്തകരും തങ്ങളുടെ പ്രതിഷേധമറിയിച്ച് പ്രകടനം നടത്തിയിരുന്നു.

ambu

അതിനു ശേഷം ചൊവ്വാഴച്ചയാണ് ശക്തമായ പ്രതിഷേധ സദസ്സുകള്‍ സംഘടിപ്പിക്കപ്പെട്ടത്.അതേ സമയം വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം കുറ്റം ആരോപിച്ച് നടത്തിയ പ്രതിക്ഷേധ പ്രകടനങ്ങളെ മാറ്റി നിര്‍ത്തിയാണ് അടിമാലിയിലെ ആബംലന്‍സ് ഡ്രൈവര്‍മാര്‍ ആംബുലന്‍സ് നിരത്തിലിറക്കി ടൗണില്‍ പ്രതിഷേധറാലി സംഘടിപ്പിച്ചതത്.കാശ്മീരി പെൺകുട്ടിയുടെ കുടുംബത്തിന് നീതി ആവശ്യപ്പെട്ട് ഫ്്‌ളക്‌സ് ബോഡുകളുമായി ആംബുലന്‍സുകള്‍ ടൗണിലുടനീളം പര്യടനം നടത്തി.രാജ്യത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ത്തെറിയപ്പെട്ട സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടരുതെന്നും കാശ്മീരി പെൺകുട്ടിക്ക് നീതി ഉറപ്പാക്കണമെന്നും ആംബുലന്‍സ് ഡ്രൈവര്‍മാരുടെ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+