ആക്രമിക്കപ്പെട്ട കശ്മീരി പെൺകുട്ടി ഞങ്ങളുടെ സഹോദരി,നിനക്ക് നീതിക്ക് വേണ്ടി എന്ന മുദ്രാവാക്യമുയർത്തി പ്രതിഷേധജ്വാല
വടകര: ആക്രമിക്കപ്പെട്ട കശ്മീരി പെൺകുട്ടി ഞങ്ങളുടെ സഹോദരി,നിനക്ക് നീതിക്ക് വേണ്ടി" എന്ന മുദ്രാവാക്യമുയർത്തി DYFl കുന്ദമംഗലം ബ്ലോക്ക് കമ്മറ്റി നേതൃത്വത്തിൽ,ചാത്തമംഗലത്ത് പ്രതിഷേധജ്വാല സംഘടിപ്പിച്ചു. DYFI ജില്ലാ വൈസ് പ്രസിഡണ്ട് സ: അബിജേഷ്.കെ പരിപാടി ഉദ്ഘാടനം ചെയ്തു.സഖാക്കൾ ടി.പി നിധീഷ് , ഷൈപു ചാത്തമംഗലം സംസാരിച്ചു.സ: ദിലീപ് സ്വാഗതവും, സ:പി.വിജേഷ് അദ്ധ്യക്ഷതയും വഹിച്ചു.

ലിജീഷ് ചാത്തമംഗലം നന്ദി പറഞ്ഞു.എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊന്നുതള്ളിയ സംഘീ പൈശാചികതക്കെതിരെ മെഴുകുതിരിവെട്ടമേന്തി നൂറുകണക്കിന് യുവാക്കള്‍ ഗോതമ്പറോഡില്‍ പ്രതിഷേധ അഗ്നിജ്വാല തീര്‍ത്തു. വാര്‍ഡ് മെമ്പര്‍ കബീര്‍ കണിയാത്ത്, രാഗേഷ്, ബശീല്‍ തോട്ടക്കുത്ത്, സാലിം ജീറോഡ്, സലീം കോയ, സുല്‍ഫി, സലാം തറമ്മല്‍, സുധീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.












Click it and Unblock the Notifications