കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസര്‍കോടിനോടുള്ള അവഗണനക്കെതിരെ നവമാധ്യമങ്ങളില്‍ പ്രതിഷേധ ട്രോളുകള്‍

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: കാസര്‍കോടിനോട് അധികൃതര്‍ കാലങ്ങളായി തുടരുന്ന അവഗണനക്കെതിരെ പ്രതിഷേധമുയരുന്നു. നവമാധ്യമങ്ങളില്‍ ചിരിക്ക് പിന്നില്‍ ചിന്തകള്‍ ഉണര്‍ത്തി പ്രചരിക്കുന്ന ട്രോളുകളിലും കാസര്‍കോടിനോടുള്ള അവഗണന ചര്‍ച്ചയാവുകയാണ്. പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്ന മെഡിക്കല്‍ കോളേജ്, കാലങ്ങളായി തുടരുന്ന റെയില്‍വെ അവഗണന, പ്രവര്‍ത്തനം വൈകുന്ന ഉദുമ സ്പിന്നിംഗ് മില്‍, കാസര്‍കോട് ജനറല്‍ ആസ്പത്രിയുടെ ശോചനീയാവസ്ഥ തുടങ്ങിയവയാണ് കത്തുന്ന വിഷയങ്ങളായി നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വികസന വിഷയങ്ങള്‍ക്ക് പുറമെ വരമൊഴിയിലെ ഹാസ്യത്തിന്റെ സാധ്യതകളെ കണ്ടെത്തുകയാണ് ന്യൂ ജനറേഷനിലെ ട്രോളര്‍മാര്‍.

കുറ്റിപ്പുറം ഭാരതപ്പുഴയോരത്ത് കുഴിബോംബുകള്‍, അന്വേഷണം കേരളത്തിന് പുറത്തേക്ക്, ബോംബുകള്‍ നിര്‍വീര്യമാക്കിയില്ല
കാസര്‍കോട്ടെ ട്രോളര്‍മാര്‍ക്കായി ഫേസ്ബുക്കില്‍ നിരവധി പേജുകളുണ്ട്. അടുത്തിടെ രൂപം കൊണ്ട ട്രോള്‍ കാസര്‍കോട് കൂട്ടായ്മയിലെ അംഗങ്ങള്‍ പ്രധാനമായും കാസര്‍കോടിന്റെ വികസന മുരടിപ്പാണ് വിഷയമാക്കിയിരിക്കുന്നത്.

troll

ദിനേന ഉണ്ടാകുന്ന രാഷ്ട്രീയ വിഷയങ്ങളെ അതിന്റെ ആവി പറന്നു കഴിയും മുമ്പെ ജനപ്രിയ സിനിമകളുടെ സീനുകളുമായി ബന്ധപ്പെടുത്തി, നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ത്ത ഡയലോഗോടു കൂടി രൂപപ്പെടുത്തിയെടുക്കുകയാണ് ട്രോളര്‍മാര്‍. പറയാനുള്ള കാര്യങ്ങളെ ഏത് വിധേനയും ആവിഷ്‌കരിക്കണമെന്ന ലക്ഷ്യമാണ് ട്രോളര്‍മാര്‍ക്ക്. ഹാസ്യത്തിന്റെ മേമ്പൊടി ഉള്ളതിനാല്‍ ട്രോളുകള്‍ക്ക് ജനങ്ങളുടെ സ്വീകാര്യത ലഭിക്കുന്നത് പെട്ടന്നാണ്.

English summary
Protest trolls against avoiding kasargod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X