കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപരോധം:പ്രതിഷേധിച്ച വീട്ടമ്മക്ക് 5ലക്ഷം പാരിതോഷികം

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: ജീവിതത്തെ കച്ചവടത്തിന്റെയല്ല, കാരുണ്യത്തിന്റെ കാണ്ണിലൂടെ കാണുന്ന വ്യവസായിയെന്നാണ് വീഗാര്‍ഡ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയെ വിശേഷിപ്പിക്കുന്നത്. സഹജീവികളെ സഹായിക്കാനും കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കാനും കൊച്ചൗസേപ്പ് എന്നും മുന്നിലുണ്ട്. ഇപ്പോള്‍ തിരുവനന്തപുരത്ത് സോളാറിനെ ചൊല്ലി എല്‍ഡിഎഫ് നടത്തുന്ന ക്ലിഫ് ഹൗസ് ഉപരോധത്തിനെതിരെ പ്രതിഷേധിച്ച ഒരു വീട്ടമ്മയെ പോത്സാഹിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് ചിറ്റിലപ്പള്ളി.

ക്ലിഫ് ഹൗസ് ഉപരോധം നടത്തുന്ന നേതാക്കളോട് പ്രതികരിക്കാന്‍ കാണിച്ച ധീരതയ്ക്കുള്ള പാരിതോഷികമായി വീട്ടമ്മയ്ക്ക് അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി അറിയിച്ചു. കേരളം സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും നാടായിരിക്കുന്നു. അതിനോട് പ്രതികരിക്കാന്‍ ആരും മുന്നോട്ട് വരാത്ത സാഹചര്യത്തില്‍ ഒരു വീട്ടമ്മ ധൈര്യത്തോടെ മുന്നോട്ട് വരുമ്പോല്‍ പോത്സാഹിപ്പിക്കേണ്ടതാണെന്ന് ചിറ്റിലപ്പള്ളി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് തന്റെ സഞ്ചാര സ്വാതന്ത്രം നിഷേധിച്ചെന്ന് പറഞ്ഞ് സന്ധ്യ എന്ന വീട്ടമ്മ പൊലീസിനും സമരക്കാര്‍ക്കും നേരെ പൊട്ടിത്തെറിച്ചത്. സമരത്തിന് വേണ്ടി പിരിവിനു വരുന്നവര്‍ പിന്നീട് ഗുണ്ടായിസം കാണിക്കുകയാണെന്നും ഉപരോധത്തിന്റെ പേരില്‍ ഇനിയും ബുന്ധിമുട്ടിച്ചാല്‍ പ്രദേശത്തെ സ്ത്രീകളിറങ്ങി കല്ലെറിഞ്ഞോടിക്കുമെന്നും സന്ധ്യ മുന്നറിയിപ്പു നല്‍കിയരുന്നു. ഇതോടെ നാലു ദിവസമയി നടക്കുന്ന ഉപരോധത്തിനെതിരെ പ്രദേശ വാസികളും രംഗത്തിറങ്ങി.

പാരിതോഷികം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് സന്ധ്യ പറഞ്ഞു. വ്യക്തി സ്വാതന്ത്രിത്തിന് വേണ്ടിയാണ് ഞാന്‍ പ്രതിഷേധിച്ചത്. സമരം ചെയ്യാനുള്ള സ്വാതന്ത്രം അവര്‍ക്കും സഞ്ചരിക്കാനുള്ള സ്വാതന്ത്രം എനിക്കുമുണ്ട്. ഇതുപോലുള്ള പ്രശ്‌നങ്ങളില്‍ ജനങ്ങള്‍ രാഷ്ട്രീയം നോക്കാതെ ഇടപെടാന്‍ തയ്യാറാവണം- സന്ധ്യ പറഞ്ഞു.

അതേ സമയം, പാരിതോഷികം പ്രഖ്യാപിച്ചതുകൊണ്ട് ഉപരോധം തീരില്ലെന്ന് വി ശിവന്‍കുട്ടി എംഎല്‍എ പ്രതികരിച്ചു. സമരം ചെയ്യുന്ന സ്ത്രീകള്‍ക്കെല്ലാം കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഓരോ ലക്ഷം രൂപ നല്‍കാന്‍ തയ്യാറാകണമെന്ന് സുരേന്ദ്രനും പറഞ്ഞു.

ഉപരോധം

ഉപരോധം

സോളാര്‍ തട്ടിപ്പ് കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവച്ച് അന്വേഷണം നേരിടാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് എല്‍ഡിഎഫ് ക്ലിഫ് ഹൗസ് ഉപരോധം നടത്തുന്നത്.

പ്രതിഷേധം

പ്രതിഷേധം

തന്റെ സഞ്ചാര സ്വാതന്ത്രം നിഷേധിച്ചെന്ന പറഞ്ഞ് സന്ധ്യ എന്ന വീട്ടമ്മയാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്.

മുന്നറിയിപ്പ്

മുന്നറിയിപ്പ്

സമരത്തിന് വേണ്ടി പിരിവിനു വരുന്നവര്‍ പിന്നീട് ഗുണ്ടായിസം കാണിക്കുകയാണെന്നും ഉപരോധത്തിന്റെ പേരില്‍ ഇനിയും ബുന്ധിമുട്ടിച്ചാല്‍ പ്രദേശത്തെ സ്ത്രീകളിറങ്ങി കല്ലെറിഞ്ഞോടിക്കുമെന്നും സന്ധ്യ മുന്നറിയിപ്പു നല്‍കി

പാരിതോഷികം

പാരിതോഷികം

ക്ലിഫ് ഹൗസ് ഉപരോധം നടത്തുന്ന നേതാക്കളോട് പ്രതികരിക്കാന്‍ കാണിച്ച ധീരതയ്ക്കുള്ള പാരിതോഷികമായി വീട്ടമ്മയ്ക്ക് അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി അറിയിച്ചു.

സന്ധ്യയ്ക്ക് പിന്നാലെ

സന്ധ്യയ്ക്ക് പിന്നാലെ

ഏതായാലും സന്ധ്യയുടെ പ്രതികരണം മറ്റുള്ളവര്‍ക്കും പ്രചോദനമായി. ഇതോടെ നാലു ദിവസമയി നടക്കുന്ന ഉപരോധത്തിനെതിരെ പ്രദേശ വാസികളും രംഗത്തിറങ്ങി.

 ജനപങ്കാളിത്തം

ജനപങ്കാളിത്തം

അതേസമയം എല്‍ഡിഎഫ് ഉപരോധത്തില്‍ ജനപങ്കാളിത്തം വളരെ കുറവാണ്. സമരം വഴിപാടാകുമെന്ന് ആദ്യമേ സൂചന ഉണ്ടായിരുന്നെങ്കലും ഇത്തരത്തില്‍ പാളിപ്പോകുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പോലും ചിന്തിച്ചിട്ടുണ്ടാകില്ല.

 സമരത്തിന്റെ രീതി പോര

സമരത്തിന്റെ രീതി പോര

ആളില്ലാത്തതാണ് സമരം നേരിടുന്ന പ്രധാന പ്രശ്‌നം. സമരത്തിന്റെ രീതിയും പോര എന്ന് ആക്ഷേപമുണ്ട്.

English summary
Kochousepp Chittilappalli giving five lakhs with pleasure to women who protest against cliff house siege.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X