Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയെ സിപിഎം പ്രവര്‍ത്തകര്‍ ചെരിപ്പെറിഞ്ഞു, ഇല്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സി പി എം - ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ചെരിപ്പെറിഞ്ഞത് തിരുവനന്തപുരത്ത് സംഘര്‍ഷത്തിന് ഇടയാക്കി. പള്ളിച്ചല്‍ ഗ്രാമപ്പഞ്ചായത്തില്‍ രാജീവ്ഗാന്ധി നാഷണല്‍ സ്വിമ്മിംഗ് പൂള്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ഉമ്മന്‍ചാണ്ടിക്കെതിരെ ചെരിപ്പേറ് ഉണ്ടായത്.

മുഖ്യമന്ത്രിയ്ക്കു നേരെ ചെരിപ്പേറുണ്ടായതില്‍ പ്രതിഷേധിച്ച് കെ എസ് യു പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. എന്നാല്‍ സംസ്ഥാനത്തെ ആഭ്യന്തരമന്ത്രി ഇങ്ങനെ ഒരു സംഭവം അറിഞ്ഞിട്ടില്ല. കരിങ്കൊടി പ്രതിഷേധം മാത്രമാണ് ഉണ്ടായതെന്നാണ് ആഭ്യന്തരമന്ത്രി പറയുന്നത്. തനിക്കെതിരെ ചെരിപ്പേറ് ഉണ്ടായിട്ടില്ല എന്ന് മുഖ്യമന്ത്രി തന്നെയാണത്രെ രമേശ് ചെന്നിത്തലയോട് പറഞ്ഞത്. സത്യത്തില്‍ എന്താണ് ബാലരാമപുരത്ത് സംഭവിച്ചത്.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

വ്യാഴാഴ്ച വൈകുന്നേരം ദേശീയപാതയില്‍ വെടിവെച്ചാന്‍കോവിലില്‍ വെച്ചായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച തുറന്ന ജീപ്പിനുനേരെ ആക്രമണം ഉണ്ടായത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി എം കെ മുനീര്‍, സ്പീക്കര്‍ എന്‍ ശക്തന്‍ എന്നിവരുടെ വാഹനത്തിനുനേരെ കരിങ്കൊടി വീശുകയും ചെരിപ്പെറിയുകയുമായിരുന്നു.

സി പി എം - ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍

സി പി എം - ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍

സി പി എമ്മിന്റെയും ഡി വൈ എഫ് ഐയുടെയും പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് മുഖ്യമന്ത്രിയും മന്ത്രിയും സ്പീക്കറും സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം നടത്തിയത്. വൈകുന്നേരം നാലുമണിക്ക് നടക്കേണ്ട ഉദ്ഘാടന സ്ഥലത്ത് മൂന്നുമണിയോടെ സി പി എം - ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു.

സംഘര്‍ഷവും ഉണ്ടായി

സംഘര്‍ഷവും ഉണ്ടായി

സംഭവസ്ഥലത്ത് വെച്ച് പ്രതിഷേധക്കാരും പോലീസുമായി പലതവണ ഉന്തുംതള്ളും ഉണ്ടായി. പ്രതിഷേധക്കാരില്‍ ചിലര്‍ കറുത്ത കൊടി മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെ എറിഞ്ഞു. പോലീസിന്റെ വലയം ഭേദിച്ച് പുറത്തേക്കുചാടാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി.

ഗതാഗതം താറുമാറായി

ഗതാഗതം താറുമാറായി

സംഘര്‍ഷങ്ങളെ തുടര്‍ന്ന് രണ്ട് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. മുഖ്യമന്ത്രിക്ക് നേരെ ചെരിപ്പേറ് ഉണ്ടായതിനെ തുടര്‍ന്ന് പ്രതിഷേധക്കാരെ പോലീസ് വിരട്ടിയോടിക്കുകയായിരുന്നു.

മാണി വഴിതിരിച്ചുവിട്ടു

മാണി വഴിതിരിച്ചുവിട്ടു

മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധവും തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥയും കാരണം കെ എം മാണി ബൈപ്പാസ് വഴി വിഴിഞ്ഞം ബാലരാമപുരം വഴിയാണ് ഉദ്ഘാടന സ്ഥലത്തെത്തിയത്. മുഖ്യമന്ത്രിയും മറ്റും അപ്പോഴേക്കും എത്തിക്കഴിഞ്ഞിരുന്നു.

ആഭ്യന്തര മന്ത്രി നിഷേധിച്ചു

ആഭ്യന്തര മന്ത്രി നിഷേധിച്ചു

എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നേരെ ചെരിപ്പേറുണ്ടായ കാര്യം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിഷേധിച്ചു. മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ഇന്റലിജന്‍സ് എ ഡി ജിപി ഹേമചന്ദനോടും താനിക്കാര്യം അന്വേഷിച്ചിരുന്നു

ചാനലില്‍ കണ്ടില്ലല്ലോ

ചാനലില്‍ കണ്ടില്ലല്ലോ

മുഖ്യമന്ത്രിക്ക് നേരെ ചെരുപ്പെറിയുന്നത് ചാനല്‍ ദൃശ്യങ്ങളില്‍ കണ്ടില്ല എന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ചെന്നിത്തല ഇങ്ങനെ പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+