കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ റെയിലിനെതിരെ പ്രതിഷേധം കനക്കുന്നു; സെക്രട്ടറിയേറ്റ് മാര്‍ച്ചുമായി വിവിധ സംഘടനകള്‍

Google Oneindia Malayalam News

തിരുവനന്തപുരം: കെ റെയിലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സമരം ശക്തമാക്കുന്നു. കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍ സര്‍ക്കാരിന്റെ കെ റെയിലെനെതിരെ ശക്തമായി രംഗത്ത് വരികയാണുണ്ടായത്. അതേസമയം കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇന്ന് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സംയുക്തമായി സെക്രട്ടേറിയേറ്റ് പടിക്കല്‍ മാര്‍ച്ച് നടത്തും. സംസ്ഥാന കെ റെയില്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ച് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയാണ് ഉദ്ഘാടനം ചെയ്യുക. സമരത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുക്കും. കെ റെയില്‍ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ 11 ജില്ലകലില്‍ നിന്നും കുടിയിറക്കപ്പെടുന്നവര്‍ സമരത്തില്‍ പങ്കെടുക്കും.

oi

കെ റെയില്‍ പദ്ധതിയെന്നാല്‍ കമ്മീഷന്‍ റെയില്‍ പദ്ധതിയെന്നാണെന്നും ബംഗാളില്‍ നിന്നുള്ള ഫണ്ട് വരവ് നിലച്ചതിനാല്‍ അടുത്ത 25 വര്‍ഷത്തേക്കുള്ള ഫണ്ടിനായി മാത്രം സിപിഎം പടച്ചു വിട്ട പദ്ധതിയാണ് കെ റെയിലെന്നും, മറ്റൊരു നന്ദിഗ്രാമായിരിക്കും കെ റെയില്‍ പദ്ധതിയെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞിരുന്നു.കെ റെയില്‍ വലിയ ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും വലിയ തുക വായ്പയെടുത്ത് പദ്ധതി നടപ്പാക്കുമ്പോള്‍ കടം തിരിച്ചടക്കാനുള്ള പണം എങ്ങനെ കണ്ടെത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നില്ലെന്നുമായിരുന്നു വിഷയത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രതികരിച്ചിരുന്നത്. പദ്ധതിക്കെതിരെ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ പദ്ധതി ആവശ്യമില്ലെന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ നിലപാടെന്നാണ് മനസ്സിലാവുന്നതെന്നും എന്നിട്ടും സര്‍ക്കാര്‍ പദ്ധതിക്കായി വാശി പിടിക്കുന്നത് എന്തിനാണെന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കമോണ്‍, ഹാന്‍ഡ്‌സ് അപ്പ്; പുതിയ മേക്കോവറില്‍ തിളങ്ങി നന്ദന, വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam

നിലവില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന റെയില്‍വേക്ക് കെ റെയില്‍ പദ്ധതിയുടെ അധികബാധ്യതയേറ്റെടുക്കാനാവില്ലെന്നാണ് റെയില്‍വെ മന്ത്രി കഴിഞ്ഞ ദിവസം ദില്ലിയില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നത്. കേരളത്തിന് സ്വന്തം നിലയില്‍ വിദേശ വായ്പയുടെ അധികബാധ്യതയേറ്റെടുക്കാനാവുമോയെന്നും കേന്ദ്ര മന്ത്രി മുഖ്യമന്ത്രിയോട് ചോദിച്ചിരുന്നു. ഇക്കാര്യം പരിശോധിച്ച് മറുപടി നല്‍കാമെന്നുമായിരുന്നു മുഖ്യമന്ത്രി റെയില്‍വേ മന്ത്രിക്ക് നല്‍കിയ മറുപടി. വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതും കടുത്ത പാരിസ്ഥിതിക നാശം വരുത്തുന്നതും സാധാരണക്കാര്‍ക്ക് പ്രയോജനകരമല്ലാത്തതുമായ കെ റെയില്‍ പദ്ധതി നടപ്പാക്കുന്നതിനെതിരെ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. കെ റെയില്‍ പദ്ധതിക്കായി സ്ഥലമേറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കുന്നതില്‍ ഉദാരമായ സമീപനമുണ്ടാകുമെന്നാണ് അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി.

English summary
Protests against K Rail intensify; Various organizations with the Secretariat March
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X