Get Updates
Get notified of breaking news, exclusive insights, and must-see stories!

അവതാരക ക്ഷണിച്ചത് സ്വാഗത പ്രസംഗത്തിന്,അഭിവാദ്യം ചെയ്യാതെ എഡിജിപി;മുഖ്യമന്ത്രി വേദി വിട്ടിറങ്ങിപ്പോയി

കൊച്ചി സിറ്റി പൊലീസ് സംഘടിപ്പിച്ച പിങ്ക് പെട്രോളിംഗ് ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് മുഖ്യമന്ത്രി ഇറങ്ങിപ്പോയത്.

കൊച്ചി: അവതാരകയുടെ ഔചിത്യമില്ലാത്ത പെരുമാറ്റത്തിലും പ്രോട്ടോക്കോള്‍ ലംഘനത്തില്‍ വന്ന വീഴ്ചയിലും ദേഷ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടന ചടങ്ങ് നിര്‍വഹിക്കാതെ മടങ്ങി. കൊച്ചി സിറ്റി പൊലീസ് സംഘടിപ്പിച്ച പിങ്ക് പെട്രോളിംഗ് ഫ്ളാഗ് ഓഫ് ചെയ്യാനും ഉദ്ഘാടനം നിര്‍വഹിക്കാനുമെത്തിയ മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് നിര്‍വഹിക്കാതെയാണ് വേദിയില്‍ നിന്ന് ഇറങ്ങിപ്പോയത്.

പിങ്ക് പെട്രോളിംഗിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി മാത്രമായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന പ്രാസംഗികന്‍. എന്നാല്‍ നവംബര്‍ 25 ബുധനാഴ്ചയാണ് ചടങ്ങുകളില്‍ മാറ്റം വന്നത്. പ്രത്യേകിച്ച് ചുമതലയൊന്നുമില്ലെങ്കില്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സിനിമാ നടി ഷീല അറിയച്ചപ്പോള്‍ അവര്‍ക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ ലോഞ്ച് ചെയ്യുന്ന കര്‍ത്തവ്യവും മേയര്‍ സൗമിനി ജെയിന് ഹ്രസ്വചിത്ര പ്രകാശനം നടത്തുന്ന ചുമതലയും നല്‍കി. എഡിജിപി ബി സന്ധ്യയ്ക്കായിരുന്നു പിങ്ക് പോലീസിനെ പരിചയപ്പെടുത്തുന്ന ചുമതല.

pinarayivijayan

എന്നാല്‍ മുഖ്യമന്ത്രി വേദിയിലെത്തിയിട്ടും എഡിജിപി വന്നില്ല. കൂടാതെ ചടങ്ങിലെ അവതാരക മുഖ്യമന്ത്രിയെ ക്ഷണിച്ചത് സ്വാഗത പ്രസംഗം നിര്‍വഹിക്കാനും.അവതാരകയുടെ പിഴവ് മനസിലാക്കിയ സിറ്റി പോലീസ് കമ്മീഷണര്‍ മൈക്ക് വാങ്ങി തെറ്റു തിരുത്തി. മുഖ്യമന്ത്രിയെ ഉദ്ഘാടന പ്രസംഗത്തിന് ക്ഷണിച്ചു.

മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞ ഉടനെയാണ് എഡിജിപി വേദിയിലെത്തിയത്. ചടങ്ങിനെത്തിയ എഡിജിപി ബി സന്ധ്യ മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാതിരുന്നതും അദ്ദേഹത്തെ ചൊടിപ്പിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി ഫഌഗ് ഓഫ് നിര്‍വഹിക്കേണ്ട ചടങ്ങില്‍ പക്ഷേ അവതാരക ക്ഷണിച്ചത് എഡിജിപിയെ പ്രസംഗിക്കാനാണ്. ഇത് കേട്ട ഉടന്‍ തന്നെ നീരസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി വേദിയില്‍ നിന്നും എഴുന്നേറ്റു. വേദി വിട്ടിറങ്ങിയ മുഖ്യമന്ത്രിയെ അനുനയിപ്പിക്കാന്‍ പോലീസ് കമ്മീഷണറും മറ്റും ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. പിങ്ക് പോലീസിന്റെ ഫ്ളാഗ് ഓഫ് നിര്‍വഹിക്കാതെയാണ് മുഖ്യമന്ത്രി മടങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+