'ഞാൻ സംഘിയാണ്, അന്തസ്സോടെ പറയും, 4 വോട്ടിനായി കാല് നക്കില്ല', നികേഷിനോട് പൊട്ടിത്തെറിച്ച് അലി അക്ബർ
കൊച്ചി: താന്‍ സംഘിയാണെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും സംവിധായകന് അലി അക്ബര്‍. വാരിയംകുന്നന് എന്ന ചിത്രത്തില്‍ നിന്നും ആഷിഖ് അബുവും പൃഥ്വിരാജും പിന്മാറിയതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ടിവിയില്‍ നടന്ന ചര്‍ച്ചയിലാണ് അലി അക്ബര്‍ തുറന്നടിച്ചത്. 1921 പുഴ മുതല്‍ പുഴ വരെ എന്ന പേരില്‍ അലി അക്ബര്‍ മലബാര്‍ കലാപം പ്രമേയമാക്കി സിനിമയൊരുക്കുന്നുണ്ട്.
ഈ സിനിമ സംഘപരിവാറിനെ തൃപ്തിപ്പെടുത്താനുളളതായിരിക്കുമല്ലോ എന്നുളള അവതാരകന് നികേഷ് കുമാറിന്റെ ചോദ്യത്തിന് അലി അക്ബര്‍ പൊട്ടിത്തെറിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ

ഒരു കലാകാരനോട് ഇത്തരത്തിലാണോ ചോദ്യം ചോദിക്കുകയെന്നും സാമാന്യ മര്യാദ വേണ്ടേ എന്നും അലി അക്ബര്‍ ചോദിച്ചു. താന്‍ സംഘപരിവാറിന് വേണ്ടിയാണോ സിനിമ ചെയ്ത് കൊണ്ടിരുന്നത് ? 1988ല്‍ ആദ്യത്തെ സിനിമയ്ക്ക് അവാര്‍ഡ് വാങ്ങിയിട്ടുണ്ട്. അന്ന് ഇടതുപക്ഷ സര്‍ക്കാരാണ് തനിക്ക് അവാര്‍ഡ് തന്നത്. അതിന് ശേഷം ദേശീയ പുരസ്ക്കാരം വാങ്ങിയിട്ടുണ്ട്. ധാരാളം കൊമേഴ്സ്യല്‍ സിനിമകള്‍ താന്‍ ചെയ്തിട്ടുണ്ട്.

സംഘപരിവാറിന് വേണ്ടിയോ അവരെ സുഖിപ്പിക്കാന്‍ വേണ്ടിയോ ഇന്ന് വരെ താന്‍ സിനിമ ചെയ്തിട്ടില്ല. താന്‍ ചരിത്ര ബോധമുളള ഒരു ചെറുപ്പക്കാരനാണ്. സംഘപരിവാറിന് വേണ്ടി സിനിമ ചെയ്യുക എന്ന് പറയുന്നത് ഒരു നാണക്കേടായി തോന്നുന്നുണ്ടോ എന്ന് നികേഷ് കുമാര്‍ ചോദിച്ചു. ഇതോടെയാണ് താന്‍ സംഘിയാണ് എന്ന് അലി അക്ബര്‍ പൊട്ടിത്തെറിച്ചത്. അക്കാര്യം അന്തസ്സോട് കൂടി പറയും.

ഹരേ രാമ ഹരേ കൃഷ്ണ ഞാന്‍ പറയും. നാണം കെട്ട ചോദ്യം ചോദിക്കരുത് എന്നും നിങ്ങള്‍ എവിടെ നിന്നാണ് പത്രപ്രവര്‍ത്തനം പഠിച്ചത് എന്നും അലി അക്ബര്‍ ചോദിച്ചു. താന്‍ സംഘിയാണ്. പക്ഷേ തന്റെ കല എന്ന് പറയുന്നത് തന്റേതാണ്, തന്റെ ജീവിതമാണ്. താന്‍ കണ്ടെത്തുന്ന സത്യങ്ങളാണ്.. അത് സംഘപരിവാറിന് വേണ്ടിയാണ് എന്ന് പറയാനുളള അവകാശം നിങ്ങള്‍ക്കില്ല. അത്തരത്തില്‍ വ്യാഖ്യാനിക്കുകയും ചെയ്യരുതെന്ന് അലി അക്ബര്‍ ആവശ്യപ്പെട്ടു.

താന്‍ ധര്‍മ്മ ബോധമുളള ഒരു സംഘി തന്നെയാണ്.. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. താന്‍ ഹിന്ദുവാണ്. ഹിന്ദു എന്ന് പറഞ്ഞാല്‍ ഹിന്ദു മതമല്ല.. അത് ഭാരതത്തിന്റെ സംസ്ക്കാരമാണ്. അതില്‍ അടിയുറച്ച് വിശ്വസിക്കുന്നവനാണ് താന്‍. അല്ലാതെ നാല് വോട്ടിന് വേണ്ടി കണ്ടവന്റെ കാല് നക്കുന്നവനല്ല.. അധികാരത്തിന് വേണ്ടി കാല് നക്കുന്നവനല്ല. അത് മനസ്സിലാക്കണം. അത് കലാകാരന്റെ ധര്‍മ്മമല്ലെന്നും അലി അക്ബര്‍ കൂട്ടിച്ചേര്‍ത്തു.

കലാകാരന് നിഷ്പക്ഷമായി കാര്യങ്ങള്‍ കാണണം. ആ നിഷ്പക്ഷതയോട് കൂടിയാണ് താന്‍ സിനിമയെ സമീപിക്കുന്നത്. അല്ലാതെ സംഘപരിവാറിന് കുഴലൂത്ത് നടത്താനോ കോണ്‍ഗ്രസുകാരെ സോപ്പിടാനോ അല്ല. അവസരത്തിനൊത്ത് പെരുമാറുക എന്നത് താങ്കളുടെ സ്വഭാവമാണ് എന്നും നികേഷ് കുമാറിനോട് അലി അക്ബര്‍ പറഞ്ഞത്. തങ്ങളുടെ സ്വഭാവം അങ്ങനെ അല്ല, അങ്ങനെ പെരുമാറിയിട്ടും ഇല്ലെന്നും അലി അക്ബര്‍ പറഞ്ഞു.

സത്യസന്ധമായി കാര്യങ്ങള്‍ വീക്ഷിക്കാന്‍ കഴിയാത്തവര്‍ ഒരു വശത്തേക്ക് മാറിക്കൊണ്ടിരിക്കും. ആ വശത്ത് നിന്ന് കൊണ്ട് ആ വശത്തിന് വേണ്ടി എപ്പോഴും സംസാരിച്ച് കൊണ്ടിരിക്കും. ചരിത്രത്തെ വെള്ള പൂശാന്‍ നോക്കിയാല്‍ അത് ജനങ്ങള്‍ക്ക് അറിയാം. അനുഭവിച്ച കുടുംബങ്ങള്‍ ഇന്നും ജീവിച്ചിരിപ്പുണ്ട് മലബാറില്‍ താന്‍ അവരെ കണ്ടിട്ടുള്ളതാണ്. ആളുകള്‍ ചത്ത് വീണ കിണര്‍ താന്‍ പോയി കണ്ടിട്ടുണ്ട്. നൂറ് കണക്കിന് തലയോട്ടികള്‍ ഇന്നും ആ കിണറിന് അടിയിലുണ്ടെന്നും അലി അക്ബര്‍ അവകാശപ്പെട്ടു.

സിനിമ ചെയ്യാന്‍ സംഘപരിവാറല്ല തനിക്ക് പണം തരുന്നത്. മുസ്ലീംങ്ങളും ക്രിസ്ത്യാനികളും നട്ടെല്ലുളള ആളുകളും തനിക്ക് പണം തന്നിട്ടുണ്ട്. ചരിത്രത്തെ അറിയുന്നവരും സ്നേഹിക്കുന്നവരും പണം തനിട്ടുണ്ട്. അതില്‍ മുസല്‍മാനും ഹിന്ദുവും ക്രിസ്ത്യാനിയുമുണ്ട്. സംഘപരിവാറിന്റെ ഒരു സംഘടനയിലും പോയി താന്‍ പണം ആവശ്യപ്പെട്ടിട്ടില്ല. ബിജെപിയുടെ പേരില്‍ പണം പിരിച്ചതായി കാണിച്ച് തരാമോ എന്നും അലി അക്ബര്‍ വെല്ലുവിളിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications