Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒറ്റക്കൈയ്യാ ജയരാജാ... മറ്റേ കൈയ്യും കാണില്ല'; ജനരക്ഷായാത്രയിൽ ബിജെപിയുടെ കൊലവിളി; സിപിഎം അടങ്ങുമോ?

കണ്ണൂര്‍: ചുമപ്പ് ഭീകരതയ്‌ക്കെതിരെ എന്ന് പറഞ്ഞാണ് കേരളത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ ജനരക്ഷായാത്ര നടത്തുന്നത്. പഎത്ര പേര്‍ രക്തസാക്ഷികളായി എന്നതിന്റെ പേരില്‍ ഇപ്പോഴും സിപിഎമ്മും ബിജെപിയും തമ്മില്‍ തര്‍ക്കവും നടക്കുന്നുണ്ട്.

എന്നാല്‍ ജനരക്ഷായാത്രയില്‍ ബിജെപി പ്രവര്‍ത്തകര്‍ മുഴക്കിയ മുദ്രാവാക്യം ആണ് ഇപ്പോള്‍ പുതിയ വിവാദം. ആരാണ് ഭീകരത പരത്തുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്.

മുമ്പ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടി നുറുക്കിയ സിപിഎം നേതാവ് പി ജയരാജനെതിരെ പ്രകോപനപരമായ മുദ്രാവാക്യം ആണ് ബിജെപി പ്രവര്‍ത്തകര്‍ മുഴക്കിയത്. ഇതിപ്പോള്‍ ബിജെപിക്ക് തന്നെ തിരിച്ചടിയായിരിക്കുകയാണ്.

ഒറ്റക്കൈയ്യാ ജയരാജാ

ഒറ്റക്കൈയ്യാ ജയരാജാ

ഒറ്റക്കൈയ്യാ ജയരാജാ, മറ്റേ കൈയ്യും കാണില്ല- ഇങ്ങനെയൊക്കെയാണ് ബിജെപി ജനരക്ഷായാത്രയിലെ മുദ്രാവാക്യം. ഇതിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്.

കൊലവിളി

കൊലവിളി

പരസ്യമായ വധഭീഷണിയാണ് പി ജയരാജന് എതിരെ ബിജെപി മുഴക്കിയിരിക്കുന്നത് എന്നാണ് ആരോപണം. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ് പി ജയരാജന്‍.

തിരുവോണത്തിന് പുത്തരിയുണ്ണാന്‍

തിരുവോണത്തിന് പുത്തരിയുണ്ണാന്‍

'വാടാ വാടാ പോരിന് വാടാ', തിരുവോണത്തിന് പുത്തരിയുണ്ണാന്‍ കൈകള്‍ രണ്ടും കാണില്ല' എന്നും ഭീഷണിയുണ്ട്. കണ്ണൂരില്‍ പി ജരാജനെ ലക്ഷ്യം വച്ച് തന്നെ ആയിരുന്നു ഈ മുദ്രാവാക്യങ്ങള്‍.

പിച്ചക്കാരാ പിണറായി

പിച്ചക്കാരാ പിണറായി

പിണറായി വിജയനെതിരേയും ഉണ്ട് മുദ്രാവാക്യം. 'പിച്ചക്കാരാ പിണറായി, വെട്ടിക്കീറും സൂക്ഷിച്ചോ' - ഇങ്ങനെയാണ് പിണറായി വിരുദ്ധ മുദ്രാവാക്യം.

മുഖ്യമന്ത്രിയെ വെട്ടും?

മുഖ്യമന്ത്രിയെ വെട്ടും?

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. അങ്ങനെയുള്ള ഒരാളെ വെട്ടിക്കീറും എന്നാണ് പരസ്യമായി മുദ്രാവാക്യം വിളിച്ചിരിക്കുന്നത്.

കുമ്മനം മറുപടി പറയണം

കുമ്മനം മറുപടി പറയണം

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെല്ലാം ഉത്തരവാദി പിണറായി വിജയനാണ് എന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആരോപിച്ചിരുന്നത്. അങ്ങനെയെങ്കില്‍ ഈ മുദ്രാവാക്യത്തിന്റെ ഉത്തരവാദിത്തം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് തന്നെയാണ്.

ജനരക്ഷായാത്രയില്‍

ജനരക്ഷായാത്രയില്‍

കഴിഞ്ഞ ദിവസം ജനരക്ഷായാത്രയില്‍ 'ജയ് ജയ് സിപിഎം' എന്ന് മുദ്രാവാക്യം വിളി ഉയര്‍ന്നതായി വീഡിയോ സഹിതം സോഷ്യല്‍ മീഡിയ ആരോപിക്കുന്നുണ്ട്. യാത്രയില്‍ പങ്കെടുത്ത അന്യസംസ്ഥാന തൊഴിലാളികളാണ് ഇങ്ങനെ മുദ്രാവാക്യം വിളിച്ചത് എന്നാണ് പരിഹാസം.

അമിത് ഷാ പിന്‍മാറിയത്

അമിത് ഷാ പിന്‍മാറിയത്

ജനരക്ഷായാത്ര പിണറായി വിജയന്റെ ജന്മനാട്ടിലൂടെ കടന്നുപോകുന്ന ദിവസം അമിത് ഷാ യാത്രയില്‍ നിന്ന് പിന്‍മാറിയതും സോഷ്യല്‍ മീഡിയയില്‍ പരിഹാസത്തിന് വഴിവച്ചിരുന്നു.

നിയമ നടപടി

നിയമ നടപടി

ജനരക്ഷായാത്രയില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ യാത്രക്കെതിരെ സിപിഎം നിയമ നടപടിയുമായി മുന്നോട്ട് വന്നേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. പരസ്യ വധഭീഷണിയ്‌ക്കെതിരെ പി ജയരാജന്‍ പരാതി കൊടുത്തേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

വീഡിയോ കാണാം

ജനരക്ഷായാത്രയില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോ കാണാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+