കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒറ്റക്കൈയ്യാ ജയരാജാ'... ബിജെപിയുടെ കൊല വിളി മുദ്രാവാക്യത്തിനെതിരെ കേസ് എടുക്കണമെന്ന് പി ജയരാജന്‍

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കണ്ണൂര്‍: ബിജെപിയുടെ ജനരക്ഷായാത്രക്കിടെ പ്രകോപനമപരമായ മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ കേസ് എടുക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍. ജയരാജന് ഭീഷണി മുഴക്കിക്കൊണ്ടായിരുന്നു മുദ്രാവാക്യം.

'ഒറ്റക്കൈയ്യാ ജയരാജാ... മറ്റേ കൈയ്യും കാണില്ല'; ജനരക്ഷായാത്രയിൽ ബിജെപിയുടെ കൊലവിളി; സിപിഎം അടങ്ങുമോ?'ഒറ്റക്കൈയ്യാ ജയരാജാ... മറ്റേ കൈയ്യും കാണില്ല'; ജനരക്ഷായാത്രയിൽ ബിജെപിയുടെ കൊലവിളി; സിപിഎം അടങ്ങുമോ?

'ഒറ്റക്കൈയ്യാ ജയരാജാ, മറ്റേ കൈയ്യും കാണില്ല' എന്നായിരുന്നു ജാഥയില്‍ ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത്. പിണറായി വിജയനെതിരേയും മുദ്രാവാക്യങ്ങള്‍ ഉണ്ടായിരുന്നു.

P Jayarajan

കൊലവിളി മുദ്രാവാക്യം മുഴക്കിയതിന് നേതൃത്വം നല്‍കിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസ് എടുക്കണം എന്നാണ് പി ജയരാജന്‍ ആവശ്യപ്പെടുന്നത്. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആയിരുന്നു ജയരാജന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

ദിലീപിന്റെ കേസിൽ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവ്... ഇനിയും അറസ്റ്റ് ഉറപ്പ്? സുനി പറഞ്ഞത് പച്ചക്കള്ളമോ?ദിലീപിന്റെ കേസിൽ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവ്... ഇനിയും അറസ്റ്റ് ഉറപ്പ്? സുനി പറഞ്ഞത് പച്ചക്കള്ളമോ?

ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത വീഡിയോയിലാണ് ഈ കൊലവിളി മുദ്രാവ്യം ഉണ്ടായിരുന്നത്. ബിജെപി നേതാക്കളുടെ പ്രോത്സാഹനത്തോടെയാണ് ഇത് എന്ന് തെളിയിക്കുന്നതാണ് ആ ഫേസ്ബുക്ക് പോസ്റ്റ് എന്നാണ് പി ജയരാജന്റെ ആരോപണം.

എല്ലാവര്‍ക്കും ജീവിക്കണം എന്നതാണ് ബിജെപി യാത്രയുടെ മുദ്രാവാക്യം എങ്കിലും നാട്ടില്‍ നിലനില്‍ക്കുന്ന സമാധാനം തകര്‍ക്കാനാണ് യാത്രയില്‍ ഉള്ളവര്‍ ആഹ്വാനം ചെയ്യുന്നത് എന്നും പി ജയരാജന്‍ പറഞ്ഞു. സംഘപരിവാറിനെ പ്രതിരോധിക്കാന്‍ സിപിഎമ്മിനേ സാധിക്കൂ എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ് എന്നും പി ജയരാജന്‍ പറഞ്ഞു.

English summary
Provocative slogans in BJP's Janaraksha Yathra: P Jayarajan demands to register case against BJP Leadership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X