കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസിന് നേരെ വന്നാല്‍ പള്ളീല്‍ കയറി വെട്ടും ഞങ്ങള്‍.. കേട്ടിട്ടില്ലേ ഗുജറാത്ത്! കൊലവിളി വീഡിയോ

Google Oneindia Malayalam News

കാസര്‍ഗോഡ്: കത്വ പെണ്‍കുട്ടിക്ക് വേണ്ടിയെന്ന വ്യാജേനെ കേരളത്തില്‍ സംഘടിപ്പിക്കപ്പെട്ട ഹര്‍ത്താലിന്റെ ലക്ഷ്യം വര്‍ഗീയ കലാപമായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍. സംഘപരിവാറിന്റെ കൂടുതല്‍ ശക്തമായ വര്‍ഗീയ വിഷം പരത്താന്‍ ഹര്‍ത്താലിന്റെ ഭാഗമായി നടന്ന അക്രമ സംഭവങ്ങള്‍ ഊര്‍ജം പകര്‍ന്നിരിക്കുന്നു. ഹിന്ദുവിനെ മുസ്ലീംങ്ങള്‍ ഇല്ലാതാക്കും എന്ന തലത്തിലേക്ക് സോഷ്യല്‍ മീഡിയയില്‍ കൊണ്ടുപിടിച്ച പ്രചാരണങ്ങള്‍ അവര്‍ അഴിച്ച് വിട്ടിരിക്കുന്നു. തെരുവിലും ആര്‍എസ്എസ് കൊലവിളി മുദ്രാവാക്യങ്ങളാണ് മുഴക്കുന്നത്.

കാസര്‍കോഡ് കാഞ്ഞങ്ങാട് ടൗണില്‍ ആര്‍എസ്എസ് കൊലവിളി മുഴക്കുന്ന വീഡിയോ പുറത്ത് വന്നിരിക്കുന്നു. ആര്‍എസ്എസിന് നേരെ വന്നാല്‍ പള്ളീല്‍ കയറി വെട്ടും ഞങ്ങള്‍, കേട്ടിട്ടില്ലേ ഗുജറാത്ത് എന്നതടക്കമുള്ള മുദ്രാവാക്യങ്ങളാണ് കാഞ്ഞങ്ങാട് ആര്‍എസ് എസ് പ്രകടനത്തില്‍ ഉയര്‍ന്നത്. നൂറോളം പേരാണ് പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി നഗരത്തില്‍ പ്രകടനം നടത്തിയത്.

rss

സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്ത തിങ്കളാഴ്ചത്തെ ഹര്‍ത്താലില്‍ ഹിന്ദുക്കള്‍ക്കെതിരെ ആക്രമണം നടന്നു എന്നാരോപിച്ചാണ് ആര്‍എസ്എസ് പ്രകടനം നടത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം പ്രകടനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. സംസ്ഥാനത്ത് ഉടനീളം ക്രമസമാധാന പ്രശ്‌നങ്ങള്‍ വരുംദിവസങ്ങളിലുണ്ടാകുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കാസര്‍കോഡും പോലീസ് കര്‍ശനമായ നിയന്ത്രമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കാസര്‍കോഡ്, കുമ്പള, മഞ്ചേശ്വരം, വിദ്യാനഗര്‍, ആധൂര്‍ എന്നിവിടങ്ങളില്‍ രാത്രി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളും പെട്ടിക്കടകളും പതിനൊന്ന് മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണിത്. രാത്രി 10 മണിക്ക് ശേഷമുള്ള കായിക പരിപാടികള്‍ക്കും അനുമതി നിഷേധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഉടനീളം മൂന്ന് ദിവസത്തേക്ക് പോലീസ് മേധാവി ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

ജിഷയുടെ അമ്മ ധരിച്ചിരിക്കുന്നത് നൈറ്റിയും ഷാളുമാണ്.. കുഷ്ഠം ബാധിച്ച മനസ്സിന്റെ ഉടമകൾ അർമാദിക്കൂ..ജിഷയുടെ അമ്മ ധരിച്ചിരിക്കുന്നത് നൈറ്റിയും ഷാളുമാണ്.. കുഷ്ഠം ബാധിച്ച മനസ്സിന്റെ ഉടമകൾ അർമാദിക്കൂ..

ശ്രീജിത്ത് കൊലക്കേസിൽ യഥാർത്ഥ പ്രതികൾ തിരശ്ശീലയ്ക്ക് പിന്നിൽ.. പുതിയ വെളിപ്പെടുത്തൽശ്രീജിത്ത് കൊലക്കേസിൽ യഥാർത്ഥ പ്രതികൾ തിരശ്ശീലയ്ക്ക് പിന്നിൽ.. പുതിയ വെളിപ്പെടുത്തൽ

English summary
Provocking slogans in RSS march at Kasargode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X