കേരളത്തിൽ ആരും സുരക്ഷിതമല്ലാത്ത അവസ്ഥ; ഇരുണ്ട യുഗത്തിലേക്ക് പോകുന്നുവെന്ന് പിഎസ് ശ്രീധരൻ പിള്ള
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കാറിടിച്ച് മരിച്ച സംഭവത്തിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സഹായിക്കുന്ന പോലീസ് നിലപാടിനെചിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. പോലീസ് നിലപാട് ആശങ്കയുണ്ടാക്കുന്നുവെന്നും കേരളം ഇരുണ്ട യുഗത്തിലേക്ക് പോയികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തില്‍ പരിക്ക് പറ്റിയ ആളെ ആശുപത്രിയിലേക്ക് കൊണ്ട് പോകാന്‍ പോലും തയ്യാറായിട്ടില്ല. ഐഎഎസ് ഉദ്യോഗസ്ഥനേയും ഒപ്പമുണ്ടായിരുന്ന സ്ത്രീയേയും രക്ഷപ്പെടുത്താനാണ് പോലീസ് ആദ്യം ശ്രമിച്ചത്. കേരളത്തില്‍ രാജ്യത്തിലെ നിയമങ്ങള്‍ ബാധകമല്ല എന്ന നിലയിലേക്കാണ് പോവുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന നടത്താന്‍ പോലീസ് തയ്യാറാവാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തില്‍ ആരും സുരക്ഷിതമല്ലാത്ത അവസ്ഥയാണ്. അരാജകത്വത്തിന്റെ പടിവാതില്‍ക്കലാണ് കേരളമുള്ളത്. നിശ്ചിത സമയം കഴിഞ്ഞാല്‍ മദ്യത്തിന്റെ അളവ് കണ്ടെത്താന്‍ കവിയില്ല. ഇത് ശ്രീറാമിനെ കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ എളുപ്പമാവും. കൃത്യനിര്‍വഹണത്തില്‍ പോലീസ് കുറ്റകരമായ വീഴ്ച വരുത്തുന്ന സംസ്ഥാനങ്ങളില്‍ പ്രധാനമായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കുറ്റകരമായ പങ്ക് കേസിലുണ്ടായിട്ടുണ്ട്. നെടുങ്കണ്ടത്തും ഇതു തന്നെയാണ് കണ്ടത്. അവിടെ രാജ്കമാറിന്റെ മരണത്തിന് കാരണമായ മുറിവ് പോലും കണ്ടെത്തിയത് രണ്ടാമത്തെ പോസ്റ്റ്മോർട്ടത്തിലാണ്. നിയമ വ്യവസ്ഥ കൈകാര്യം ചെയ്യുന്നതില്‍ പോലീസ് മറ്റ് സംസ്ഥാനത്തേക്കാളും പിന്നോട്ട് പോയിരിക്കുകയാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications