അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേരുമോ? പ്രതികരണവുമായി ശ്രീധരന്‍ പിള്ള
തിരുവനന്തപുരം: രാഷ്ട്രത്തെ വികസനത്തിലേക്ക് നയിക്കുന്ന യഥാര്‍ത്ഥ ജനനായകന്‍ നരേന്ദ്ര മോദിയാണെന്ന് അബ്ദുള്ള കുട്ടിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. മോദി സ്തുതിയില്‍ അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കിയ പിന്നാലെയാണ് ശ്രീധരന്‍ പിള്ളയുടെ പ്രതികരണം.

കോണ്‍ഗ്രസും സിപിഎമ്മും കള്ളനാണയങ്ങളാണെന്ന് അബ്ദുള്ളക്കുട്ടിക്ക് ഇപ്പോള്‍ തിരിച്ചറിയാന്‍ സാധിച്ചു. അതുകൊണ്ടാണ് അദ്ദേഹം സത്യം വിളിച്ച് പറഞ്ഞത്. അബ്ദുള്ളക്കുട്ടിയുടെ മോദിയെ കുറിച്ചുള്ള പ്രതികരണം പ്രശംസനീയമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. അതേസമയം കോണ്‍ഗ്രസില്‍ നിന്നും പുറത്തായ അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേരുമോയെന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാമെന്നായിരുന്നു ശ്രീധരന്‍ പിളളയുടെ മറുപടി. ബിജെപിയിലേക്ക് അബ്ദുള്ളക്കുട്ടിയെ ക്ഷണിച്ചിരുന്നോ എന്ന ചോദ്യത്തിന് അത് പാര്‍ട്ടി തന്ത്രങ്ങളാണെന്നും വെളിപ്പെടുത്താനാകില്ലെന്നുമായിരുന്നു പിള്ളയുടെ പ്രതികരണം.
ലോക്സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് നരേന്ദ്രമോദിയെ സ്തുതിച്ച് അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. സംഭവത്തില്‍ കോണ്‍ഗ്രസ് വിശദീകരണം തേടിയെങ്കിലും വിശദീകരണം തൃപ്തികരമായിരുന്നില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് അബ്ദുള്ളക്കുട്ടിയെ പുറത്താക്കുകയായിരുന്നു.
മോദി അനുകൂല പ്രസ്താവനകളുടെ പേരില്‍ തന്നെയായിരുന്നു അബ്ദുള്ളക്കുട്ടിയെ നേരത്തെ സിപിഎമ്മിന് പുറത്ത് എത്തിച്ചത്. 2009 ല്‍ പാര്‍ലമെന്‍റ് അംഗമായിരിക്കെിയെ നടത്തിയ അനുകൂല പരാമര്‍ശങ്ങളായിരുന്നു എപി അബ്ദുള്ളക്കുട്ടിക്കെതിരായ സിപിഎം നടപടിയില്‍ കലാശിച്ചത്. നരേന്ദ്ര മോദിയുടെ വികസനനയങ്ങള്‍ കേരളം മാതൃകയാക്കണമെന്ന പ്രസ്താവനയായിരുന്നു അന്നത്തെ വിവാദങ്ങള്‍ക്ക് കാരണം.












Click it and Unblock the Notifications