Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല; കേന്ദ്രത്തിന്‍റേത് ശരിയായ നിലപാടാണെന്ന് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനം തടയാന്‍ കേന്ഗ്രസര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്താനില്ലെന്ന നിയമ മന്ത്രി രവിശങ്കര്‍ പ്രസ്താവിന്‍റെ പ്രസ്താവനയെ പിന്തുണച്ച് സംസ്ഥാന ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയത്തില്‍ നിയമനിര്‍മ്മാണം നടത്തില്ലെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. അദ്ദേഹത്തിന്‍റെ വാക്കുകള്‍ നിയമാനുസൃതമാണ് ശ്രീധരന്‍ പിള്ള പറഞ്ഞു.

 sreedsen

കോടതിയുടെ പരിഗണനയില്‍ ഉള്ള വിഷയത്തില്‍ ഇടപെടുന്നത് കോടതിയലക്ഷ്യമാണ് ഉത്തരവാദിത്തപ്പെട്ട മന്ത്രിക്ക് അത്തരമൊരു നിലപാടേ സ്വീകരിക്കാന്‍ കഴിയൂ. ശബരിമല വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മടിക്കാണിക്കുന്നുവെന്ന വാദം അജ്ഞതകൊണ്ടുള്ളതാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

അതേസമയം ശബരിമല വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ പറഞ്ഞു. ശബരിമലയിലെ ആചര സംരക്ഷണത്തിന് സുപ്രീംകോടതി വിധി മറികടന്നുകൊണ്ടുള്ള നിയമനിര്‍മാണം നടത്തില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് അറിയിച്ചിരുന്നു. ലോക്സഭയില്‍ തിരുവനന്തപുരം എംപി ശശി തരൂരിന്‍റെ ചോദ്യത്തിന് മറുപടി നല്‍കവെ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദായിരുന്നു സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+