Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയുടെ വിമര്‍ശനം മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണെന്ന് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ശബരിമലയിലെ വിവരങ്ങള്‍ പോലീസ് ആര്‍എസ്എസിന് ചോര്‍ത്തിക്കൊടുത്തുന്ന മുഖ്യമന്ത്രി പിണറായി വിജന്‍റെ പരാമര്‍ശത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. മുഖ്യമന്ത്രിയുടെ വിമര്‍ശനം മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാണെന്നും മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പിലുള്ള നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും പിള്ള പറഞ്ഞു.

reedpinarayi-

തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജിലെ അക്രമങ്ങള്‍ സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപെടുമെന്ന് പിള്ള പറഞ്ഞു. ഇതേ ആവശ്യവുമായി എന്‍ഡിഎ പ്രതിനിധി സംഘം ഗവര്‍ണറെ കാണും. പിഎസ്സി പിരിച്ചുവിടണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കെ പോലീസിലെ ഒരു വിഭാഗം ആര്‍എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പോലീസുകാരെ മുഖ്യമന്ത്രി വിമര്‍ശിച്ചത്.

ശബരിമലയില്‍ കൂടുതല്‍ സ്ത്രീകള്‍ക്ക് ദര്‍ശനം നടത്താന്‍ സാധിക്കാതിരുന്നത് പോലീസിനകത്തെ പ്രശ്നങ്ങള്‍ കൊണ്ടാണെന്നും സര്‍ക്കാറിന്‍റെ ഒരോ നീക്കങ്ങളും ചില പോലീസ് ഉദ്യോഗസ്ഥര്‍ ആര്‍എസ്എസിന് ഒറ്റിക്കൊടുത്തെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+