'ഗോവയിൽ മുസ്ലിം ജനസംഖ്യ കൂടുന്നു, ക്രിസ്ത്യാനികൾ കുറയുന്നു'; വിവാദപരാമർശം, വിശദീകരണുമായി ശ്രീധരൻ പിള്ള
കൊച്ചി: ഗോവയിൽ മുസ്ലിം ജനസംഖ്യ കൂടുന്നുവെന്നും ക്രിസ്ത്യാനികൾ കുറയുന്നുവെന്നുമുള്ള ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയുടെ പരാമർശം വിവാദത്തിൽ. എറണാകുളം കരുമാലൂർ സെന്റ് മേരീസ് പള്ളിയിലെ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ശ്രീധരൻ പിള്ള വിവാദ പരാമർശം നടത്തുന്നത്.
ഗോവയിൽ ക്രൈസ്തവർ 36 ൽ നിന്ന് 25 ശതമാനമായി കുറഞ്ഞുവെന്നാണ് ശ്രീധരൻ പിള്ള പറഞ്ഞത്. മുസ്ലിം ജനസംഖ്യ 3 ൽ നിന്ന് 12 ശതമാനമായും ഉയർന്നു. ഇതിൽ പോസിറ്റീവ് അന്വേഷണം നടത്തണമെന്ന് ഗോവ ആർച്ച് ബിഷപ്പിനോട് താൻ ആവശ്യപ്പെട്ടതായും ശ്രീധരൻ പിള്ള പറയുന്നു. പരാമർശത്തിൽ വിശദീകരണവും ശ്രീധരൻ പിള്ള നടത്തി. താനേതെങ്കിലും മതത്തെ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും മതമേലധ്യക്ഷൻമാർ വന്നപ്പോൾ അവരോട് പറഞ്ഞത് മാത്രമാണെന്നുമാണ് വിശദീകരണം. ജനസംഖ്യാനുപാതമായി പറഞ്ഞതല്ലെന്നും ശ്രീധരൻ പിള്ള പറയുന്നു.

ഞാൻ ജനസംഖ്യാനുപാതികമായി പറഞ്ഞതല്ല, ഏതെങ്കിലും മതത്തെ ഉദ്ദേശിച്ച് പറഞ്ഞതല്ല, അവിടെ ഞാൻ പറഞ്ഞതിന്റെ കാരണം 35 ശതമാനത്തിന്റെയടുത്ത് ലിബറേഷന്റെ സമയത്ത് കത്തോലിക്കാ സമുദായമാണ് മെയിൻ ആയിട്ടുണ്ടായിരുന്നത്. അടുത്ത കാലത്ത് ഞാനൊരു ലേഖനം വായിച്ചു 26 ശതമാനമായി അത് ചുരുങ്ങി, അതിലും താഴെയാണ്.
അവിടത്തെ മതത്തിന്റെ പ്രധാനപ്പെട്ട ആളുകൾ എന്നെ കാണാൻ വരും ബിഷപ്പുമാർ വരും. അവരോട് ഇക്കാര്യം ഞാൻ പറഞ്ഞു. സംഖ്യ ഏത് മതത്തിന്റെയാണ്, പിന്നെ കൂടിയ ജനസംഖ്യയുള്ള മതം ഇപ്പോൾ കൂടി 12 ശതമാനമായെന്ന് പറയുന്നു. അത് പറാൻ കാരണം അവിടുത്തെ ആളുകളുടെ വിശ്വാസം പുറത്ത് നിന്ന് വരുന്നവരാണ് എന്നൊക്കെ വരുന്ന പ്രചാരണം ഉണ്ട് അതുകൊണ്ടാണ് പറഞ്ഞത്. യഥാർത്ഥ വസ്തുത എന്താണ്, എന്തുകൊണ്ട് ഇത് സംഭവിക്കുന്നു. അതിനെ പറ്റിയാണ് സൂചിപ്പിച്ചത്, അദ്ദേഹം പറയുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications