കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയിലേക്ക് പോകാൻ എകെജി സെന്ററിൽ നിന്നും അനുവാദം വാങ്ങേണ്ട ഗതികേട്; ശ്രീധരൻ പിള്ള

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ശബരിമല വിഷയത്തിൽ സർക്കാർ നിലപാടിനെ രൂക്ഷമായി വിമർശിച്ച് ബിജെപി അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. ശബരിമലയിലേക്ക് പോകാൻ എകെജി സെന്ററിൽ പോയി അനുവാദം ചോദിക്കേണ്ട അവസ്ഥയാണുള്ളത്, അത്രയ്ക്ക് ഗതികേടാണ് തീർത്ഥാടകർ നേരിടുന്നതെന്ന് ശ്രീധരൻ പിള്ള വിമർശിച്ചു.

അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ അധപ്പതനമാണിത്. പോലീസിനെ എല്ലാം ഏൽപ്പിച്ച് താക്കോൽ കൊടുത്തിരിക്കുകയാണ്. മാധ്യമങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു, പൗരാവകാശത്തിന് നേരെയുള്ള കടന്നുകയറ്റമാണിത്. ശബരിമലയിലെ യുവതി പ്രവേശനം തടയാൻ സഹനസമരം തുടരുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

bjp

പോലീസ് തടഞ്ഞാൽ എന്തു ചെയ്യണമെന്ന് ഭക്തർക്കറിയാം. സമാധാനപരമായി ജീവൻമരണ പോരാട്ടം ബിജെപി നടത്തും. പീഡിപ്പിക്കപ്പെട്ട വിഭാഗമായി ശബരിമല ഭക്തന്മാരെ മാറ്റുന്നത് അനുവദിക്കാനാവില്ല. സഞ്ചാര സ്വാതന്ത്ര്യമുള്ള പൊതുവഴിയിലൂടെ പോകരുതെന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തമാക്കണമെന്നും ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു.

എരുമേലിയിൽ തീർത്ഥാടകരുടെ വാഹനം തടഞ്ഞതിനെ തുടർന്ന് പ്രതിഷേധം നടന്നിരുന്നു. ഇതേ തുടർന്ന് എരുമേലിയിൽ നിന്നും നിലയ്ക്കലിലേക്ക് കെഎസ്ആർടിസി ബസ്
സർവ്വീസ് ആരംഭിച്ചിട്ടുണ്ട്.

English summary
ps sreedharan pilla on sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X