സ്ഥാനത്ത് കോണ്‍ഗ്രസിനും സിപിഎമ്മിനും പിള്ളയുടെ 'നൈസ് കൊട്ട്'! കൊട്ടാന്‍ ഉപയോഗിച്ചത് ആ പഴയ ചിത്രം
രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ പിണറായിയെ പരിഹസിച്ചും വിമര്‍ശിച്ചും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. രാഹുല്‍ ഗാന്ധിയുടെ വരവ് ബിജെപിക്ക് ഗുണം ചെയ്യുമെന്നുള്ള നിരീക്ഷണങ്ങള്‍ക്കിടെയാണ് പിണറായിയേയും കോണ്‍ഗ്രസിനേയും ഒരു പോലെ പരിഹസിച്ച് ശ്രീധരന്‍ പിള്ള രംഗത്തെത്തിയത്.
രാഹുലിനൊപ്പം പിണറായി നില്‍ക്കുന്ന പഴയ ചിത്രം ഷെയര്‍ ചെയ്ത് കൊണ്ടായിരുന്നു പിള്ളയുടെ വിമര്‍ശനം.

പരിതാപകരമാണ്
കഴിഞ്ഞ പത്തു വർഷം എം.പി ആയിരുന്നിട്ട് പാർലമെന്റിൽ നേരെ ചൊവ്വേ ചർച്ചകളിൽ പോലും പങ്കെടുക്കാൻ കഴിയാത്ത ആളാണ് രാഹുൽ . ഹാജർ നില പരിതാപകരമാണ് .പത്തു വർഷത്തിനിടെ 16 ചർച്ചകളിലാണ് പങ്കെടുത്തത് .

കെട്ടിയേൽപ്പിച്ചിരിക്കുന്നത്
ഒറ്റച്ചോദ്യം പോലും സഭയിൽ ഉന്നയിക്കാൻ അദ്ദേഹത്തെക്കൊണ്ട് സാധിച്ചിട്ടില്ല.
ഇങ്ങനെയൊരു കഴിവില്ലാത്ത എം.പിയെ ആണ് കോൺഗ്രസ് നേതൃത്വം കേരളത്തിന് കെട്ടിയേൽപ്പിച്ചിരിക്കുന്നത് .

തെക്കോട്ടോടിയത്
വംശ വാഴ്ചകൊണ്ട് മാത്രം ജയിച്ചു പോരുന്ന മുൻ മണ്ഡലത്തിൽ തിരിച്ചടി നേരിടുമെന്ന് ഭയന്നാണ് തെക്കോട്ടോടിയത്. കോൺഗ്രസ് ഹൈക്കമാൻഡ് ഇങ്ങോട്ട് ആവശ്യപ്പെട്ട് കെ.പി.സി.സി യെക്കൊണ്ട് രാഹുൽ വേണമെന്ന് അഭ്യർത്ഥിപ്പിക്കുകയായിരുന്നു എന്നത് എല്ലാവർക്കും മനസിലാകുന്ന കാര്യമാണ് .

വാളുയര്‍ത്തിയിട്ട്
രാഹുൽ ബി ജെ പി ക്കെതിരെ നിൽക്കുകയാണ് വേണ്ടതെന്ന പിണറായി വിജയന്റെ പരാമർശത്തിൽ തെറ്റ് പറയാനാകില്ല .ബി ജെ പി ക്കെതിരെ രാഹുലിനൊപ്പം വേദി പങ്കിട്ട് അദ്ദേഹം വാളുയർത്തിയിട്ട് അധികകാലമൊന്നും ആയിട്ടില്ലല്ലോ .

സന്തോഷിക്കുകയാണ്
ആ വിഷമം മനസിലാകുന്നതേയുള്ളു .
ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി സി പി എമ്മിന് അവരുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യാൻ കഴിയുന്നതിൽ പിണറായി വിജയൻ സത്യത്തിൽ സന്തോഷിക്കുകയാണ് വേണ്ടത്

പ്രചരണത്തിന് ഇറങ്ങൂ
പൊതു ശത്രുവിനെതിരെയല്ലേ നിങ്ങളുടെ രഹസ്യ ബാന്ധവം ?മാനാഭിമാനമുണ്ടെങ്കിൽ മുന്നണി യോഗം ചേർന്ന് വയനാട്ടിലെ സ്ഥാനാർത്ഥിയെ പിൻവലിപ്പിച്ച് രാഹുലിന് വേണ്ടി പ്രചാരണത്തിനിറങ്ങുകയാണ് ശ്രീ പിണറായി വിജയൻ ചെയ്യേണ്ടത് ..
ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം












Click it and Unblock the Notifications