കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിന്‍റെ ദേശീയ പാര്‍ട്ടി പദവി ബിജെപിയുടേയും വാജ്പേയിയുടേയും ഔദാര്യം; പിഎസ് ശ്രീധരന്‍ പിള്ള

Google Oneindia Malayalam News

Recommended Video

cmsvideo
സിപിഎമ്മിന്‍റെ ദേശീയ പാര്‍ട്ടി പദവി ബിജെപി നൽകിയത്

തിരുവനന്തപുരം: കള്ളവോട്ട് വിഷയത്തില്‍ സിപിഎമ്മിനതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന പ്രസിഡന്‍റ് പിഎസ് ശ്രീധരന്‍ പിള്ള രംഗത്ത്. തിരഞ്ഞെടുപ്പില്‍ വ്യാപകമായ കള്ളവോട്ടുകള്‍ നടന്നതായി വ്യക്തമായതിനാല്‍ ജനാധിപത്യ വിരുദ്ധമായ പാര്‍ട്ടി ഗ്രാമങ്ങളെ തള്ളിപ്പറയാന്‍ സിപിഎം തയ്യാറാകണമെന്ന് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു.

<strong> മലപ്പുറത്തെ സിപിഐക്ക് തന്നേക്കാള്‍ സ്നേഹം ലീഗിനോട്; ആവും വിധമെല്ലാം ഉപദ്രവിച്ചെന്ന് പിവി അന്‍വര്‍</strong> മലപ്പുറത്തെ സിപിഐക്ക് തന്നേക്കാള്‍ സ്നേഹം ലീഗിനോട്; ആവും വിധമെല്ലാം ഉപദ്രവിച്ചെന്ന് പിവി അന്‍വര്‍

സിപിഎമ്മും സിപിഐയും തകര്‍ച്ചയുടെ വക്കിലാണ്. ബിജെപി ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ്. പ്രതിപക്ഷം ഉണ്ടാവണമെന്ന് ബിജെപി ആഗ്രഹിക്കുന്നു. സിപിഎം ഇപ്പോഴും ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്തുന്നത് ബിജെപിയുടേയും വാജ്‌പെയിയുടേയും കാരുണ്യത്തിലാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..

എ ബി വാജ്പേയ്

എ ബി വാജ്പേയ്

ബിജെപി നേതാവായിരുന്ന മുന്‍ പ്രധാനമന്ത്രി എ ബി വാജ്പേയ് നിയമത്തില്‍ മാറ്റം വരുത്തിയത് കൊണ്ടുമാത്രമാണ് സിപിഎം ഇപ്പോഴും ദേശീയ പാര്‍ട്ടിയായി തുടരുന്നതെന്നാണ് പിഎസ് ശ്രീധരന്‍ പിള്ള അവകാശപ്പെടുന്നത്.

ദേശീയ പാര്‍ട്ടി പദവി

ദേശീയ പാര്‍ട്ടി പദവി

സിപിഎമ്മിന്‍റെ ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താനായി ഹര്‍കിഷന്‍ സിങ് സുര്‍ജിത് ഉള്‍പ്പടേയുള്ള പാര്‍ട്ടി നേതാക്കള്‍ വാജ്പേയിയെ പോയി കാണുകയായിരുന്നു. നാലു സംസ്ഥാനങ്ങളില്‍ നിന്നായി ആറു ശതമാനം വോട്ടു കിട്ടണം എന്നതായിരുന്നു ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താനുള്ള ഒരു മാനദണ്ഡം.

2009ല്‍

2009ല്‍

2009 ലെ പൊതുതിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സിപിഎമ്മിന് അത്രയും വോട്ടുകള്‍ നേടാനായില്ല. പാര്‍ട്ടിക്ക് ദേശീയ പദവി നഷ്ടപ്പെടുമെന്ന സ്ഥിതിവന്നപ്പോള്‍ ഹര്‍കിഷന്‍ സിങ് സുര്‍ജിത് ഉള്‍പ്പടേയുള്ള നേതാക്കള്‍ പ്രധാനമന്ത്രി എബി വാജ്പേയിയെ പോയികാണുകയായിരുന്നു.

അന്ന് വാജ്പേയി

അന്ന് വാജ്പേയി

ദേശീയ പാര്‍ട്ടി പദവിക്കുള്ള മാനദണ്ഡത്തില്‍ മാറ്റം വരുത്തണമെന്നായിരുന്നു സിപിഎം നേതാക്കളുടെ ആവശ്യം. അന്ന് വാജ്പേയി സിപിഎം നേതാക്കളെ പുറംകാലുകൊണ്ടു തട്ടുകയല്ല ചെയ്തെന്നും ശ്രീധരന്‍ പിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറയുന്നു.

ആവശ്യം പരിഗണിച്ചു

ആവശ്യം പരിഗണിച്ചു

സിപിഎം നേതാക്കളുടെ ആവശ്യം പരിഗണിച്ചാണ് മൂന്നു സംസ്ഥാനങ്ങളില്‍ നിന്ന് രണ്ടു ശതമാനം സീറ്റ് നേടിയാല്‍ ദേശീയ പാര്‍ട്ടിയായി പരിഗണിക്കപ്പെടാമെന്ന നിയമഭേദഗതി കൊണ്ടുവന്നത്. അതുകൊണ്ടാണ് സിപിഎം ഇപ്പോഴും ദേശീയ പാര്‍ട്ടിയായി നില്‍ക്കുന്നത്.

ആ പാര്‍ട്ടികാര്‍ക്കും പോലും ഉറപ്പില്ല

ആ പാര്‍ട്ടികാര്‍ക്കും പോലും ഉറപ്പില്ല

2014 ല്‍ കേരളത്തില്‍ നിന്ന് വിജയിച്ച രണ്ട് സ്വതന്ത്രരെ കൂടി സ്വന്തം കണക്കില്‍ പെടുത്തിയാണ് ദേശീയ പാര്‍ട്ടിയായി നില്‍ക്കുന്നത്. ഈ തിരഞ്ഞെടുപ്പിന് ശേഷം സിപിഎം ദേശീയ പാര്‍ട്ടിയായി തുടരുമെന്ന് ആ പാര്‍ട്ടികാര്‍ക്കും പോലും ഉറപ്പില്ല.

കോണ്‍ഗ്രസുമായി ചേര്‍ന്നത്

കോണ്‍ഗ്രസുമായി ചേര്‍ന്നത്

കോണ്‍ഗ്രസുമായി ചേര്‍ന്നതാണ് അവരുടെ തകര്‍ച്ചക്ക് കാരണം. 2004 ല്‍ നാല്‍പ്പത്തിയൊന്നു സീറ്റുണ്ടായിരുന്ന പാര്‍ട്ടിയാണ് സിപിഎം. കോണ്‍ഗ്രസുമായി ചേര്‍ന്നതാണ് അവരുടെ തകര്‍ച്ചക്ക് കാരണം. അന്ധമായ ബിജ.പി വിരോധമാണ് സിപിഎമ്മിനെ തകര്‍ത്തത്. ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഇത്തവണ സിപിഎം ഏറ്റുവാങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കള്ളവോട്ട് വിഷയത്തില്‍

കള്ളവോട്ട് വിഷയത്തില്‍

കള്ളവോട്ട് വിഷയത്തില്‍ സമഗ്രമായ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും തയ്യാറാവണം. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണം. ആദ്യമായാണ് കള്ളവോട്ട് വിഷയത്തില്‍ ഇത്ര വ്യക്തമായ തെളിവുകള്‍ ലഭിക്കുന്നത്.

പാര്‍ട്ടി ഗ്രാമങ്ങള്‍

പാര്‍ട്ടി ഗ്രാമങ്ങള്‍

നിരവധി പാര്‍ട്ടി ഗ്രാമങ്ങളാണ് കേരളത്തിലുള്ളത്. ഇവിടങ്ങളില്‍ ഇന്ത്യന്‍ ഭരണഘടനയെക്കാള്‍ വലുത് പാര്‍ട്ടി ഭരണ ഘടനയാണ്. പാര്‍ട്ടി ഗ്രാമങ്ങളെ തള്ളിപ്പറയാന്‍ സിപിഎം തയ്യാറാവണം. പാര്‍ട്ടി ഗ്രാമങ്ങളില്‍ തിരഞ്ഞെടുപ്പ് സമയത്ത് മറ്റ് പാര്‍ട്ടികളുടെ ഏജന്റുമാരെ നിര്‍ത്താന്‍ അനുവദിക്കാറില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഏറ്റവും വലിയ നുണ

ഏറ്റവും വലിയ നുണ

താന്‍ മാപ്പ് ചോദിച്ചെന്ന് പറയുന്ന ടിക്കാറാം മീണ നൂറ്റാണ്ടില തന്നെ ഏറ്റവും വലിയ നുണ പറയുകയാണ്. മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല. വിവാദ പ്രസംഗത്തിന്‍റെ പകർപ്പ് ആയിരക്കണക്കിന് ആളുകൾക്ക് പരിശോധിക്കാൻ നൽകുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

<strong> കോണ്‍ഗ്രസിന്‍റെ പ്രചരണത്തിനായി കനയ്യ കുമാര്‍ എത്തുന്നു; കനയ്യയുടെ പ്രചരണം ഭോപ്പാലില്‍</strong> കോണ്‍ഗ്രസിന്‍റെ പ്രചരണത്തിനായി കനയ്യ കുമാര്‍ എത്തുന്നു; കനയ്യയുടെ പ്രചരണം ഭോപ്പാലില്‍

English summary
ps sreedharan pillai against cpm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X