• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോടിയേരിക്ക് കടുത്ത മാനസിക രോഗം; കൊണ്ടുപോയി വല്ല മെന്റല്‍ ഹോസ്പിറ്റലിലും ഇടണം: ശ്രീധരന്‍ പിള്ള

cmsvideo
  കോടിയേരിക്ക് കടുത്ത മാനസിക രോഗമാണെന്ന് ബിജെപി അധ്യക്ഷൻ ശ്രീധരൻ പിള്ള

  കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി സാമൂഹിക-സാസ്‌കാരിക രംഗത്ത് നിന്നുള്ള പ്രമുഖരും പൊതുജനങ്ങളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചപ്പോള്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ നിഷേധാത്മക നിലപാടായിരുന്നു എടുത്തത്.

  ഒരു പടികൂടി കടന്ന കോടിയേരി ബാലകൃഷ്ണന്‍ സമരത്തിന്റെ മറവില്‍ വര്‍ഗ്ഗീയ ശക്തികള്‍ ഇടപെടുന്നു എന്നുവരെ പറഞ്ഞു. ഈ പരാമര്‍ശത്തില്‍ കോടിയേരി വിജയനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള.

  ബിഷപ്പിന്റെ അറസ്റ്റ്

  ബിഷപ്പിന്റെ അറസ്റ്റ്

  കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഏറെ നാളുകള്‍ക്ക് ശേഷത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്നലെ രാത്രിയോടെയായിരുന്നു ബിഷപ്പിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. പ്രളയത്തോടെ തേഞ്ഞുമാഞ്ഞുപോയെന്ന കരുതിയ കേസിനെ വീണ്ടും സജീവമാക്കിയത് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തിയ സമരമായിരുന്നു.

  കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന

  കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന

  പൊതുജനങ്ങളില്‍ നിന്നുള്ള ശക്തമായ പിന്തുണ ലഭിച്ചപ്പോഴും സഭയെ പിണക്കാതിരിക്കാന്‍ മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികളിലെ പ്രമുഖ നേതാക്കളൊന്നും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല. ഇതിനിടെയാണ് സമരത്തിനിതിരെ കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയുണ്ടാകുന്നത്.

  സമരം ദുരുദ്ദേശപരം

  സമരം ദുരുദ്ദേശപരം

  ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടത്തിവരുന്ന സമരം ദുരുദ്ദേശപരമെന്നായിരുന്നും കോടിയേരിയുടെ പ്രസ്താവന. ഇപ്പോള്‍ നടക്കുന്നത് സമര കോലാഹലമാണ്. രാഷ്ട്രീയ പ്രചരണങ്ങളുടെ ഭാഗമാണ് ഇത്തരത്തിലുള്ള സമരമെന്നും കോടിയേരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

  ഹിന്ദുത്വ വര്‍ഗ്ഗീയ ശക്തികള്‍

  ഹിന്ദുത്വ വര്‍ഗ്ഗീയ ശക്തികള്‍

  സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമാണ്. സിപിഎമ്മിനെ ആക്രമിക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന ചിലരാണ് ഇതിനു പിന്നിലുള്ളതെന്ന്. സമരത്തെ ഹിന്ദുത്വ വര്‍ഗ്ഗീയ ശക്തികള്‍ മുതലെടുക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തിലും കോടിയേരി തന്റെ നിലപാട് ആവര്‍ത്തിച്ചിരുന്നു.

  കടുത്ത മാനസിക രോഗം

  കടുത്ത മാനസിക രോഗം

  കോടിയേരിയുടെ ഈ പ്രസ്താവനകള്‍ക്കെതിരെ ശക്തമായ പ്രതികരണമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള നടത്തിയിരിക്കുന്നത്. കോടിയേരിക്ക് കടുത്ത മാനസിക രോഗമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

  ഡോക്ടറെ കാണിച്ച് പരിശോധിക്കണം

  ഡോക്ടറെ കാണിച്ച് പരിശോധിക്കണം

  കാണുന്നതിനേയെല്ലാം അന്ധമായി ആര്‍എസ്എസുകാര്‍ക്കും ബിജെപിക്കാര്‍ക്കും എതിരെ തിരിച്ചു വിടുന്ന കോടിയേരി ബാലകൃഷ്ണന്റെ മാനസികാവസ്ഥയെ നല്ല ഡോക്ടറെ കാണിച്ച് പരിശോധിക്കണം. ഇങ്ങനെ വരുന്നത് ഒരു മാനിയ രോഗമാണ്.

  വല്ല മെന്റല്‍ ഹോസ്പിറ്റലിലും ഇടണം

  വല്ല മെന്റല്‍ ഹോസ്പിറ്റലിലും ഇടണം

  ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തിയ സമരം ബിജെപിയം ആര്‍എസ്എസും അടക്കമുള്ള ഹിന്ദു വര്‍ഘഗീയ വാദികള്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടത്തുന്ന പോരാട്ടമാണെന്നാണ് കോടിയേരി പറയുന്നത്. അദ്ദേഹത്തെ കൊണ്ടുപോയി വല്ല മെന്റല്‍ ഹോസ്പിറ്റലിലും ഇടണമെന്നും ശ്രീധര്‍പിള്ള കൂട്ടിച്ചേര്‍ത്തു.

  ബിജെപി മുതലെടുക്കാന്‍ ശ്രമിച്ചിട്ടില്ല

  ബിജെപി മുതലെടുക്കാന്‍ ശ്രമിച്ചിട്ടില്ല

  സമരത്തെ ബിജെപി ഒരിക്കലും മുതലെടുക്കാന്‍ ശ്രമിച്ചിട്ടില്ല. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ക്ക് കേസെടുക്കണമെങ്കില്‍ മതവും രാഷ്ട്രീയവും നോക്കിയാണ് കേസെടുക്കുന്നത്. സ്ത്രീകള്‍ക്കെതിരായ പീഡന പരാതിയില്‍ തെളിവുകള്‍ക്ക് വേണ്ടി കാത്തിരിക്കുന്ന നിയമ വ്യവസ്ഥ കേരളത്തിലല്ലാതെ ഒരിടത്തുമില്ല,

  ഇരകള്‍ക്ക് നീതി ലഭിക്കണം

  ഇരകള്‍ക്ക് നീതി ലഭിക്കണം

  ഇരകള്‍ക്ക് നീതി ലഭിക്കണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. രാഷ്ട്രീയ നേ്ട്ടത്തിന് വേണ്ടി ഏതു തലം വരേയും പോകുന്ന അധഃപതിച്ച് രാഷ്ട്രീയക്കാരനായി കോടിയേരി ബാലകൃഷ്ണന്‍ മാറിക്കഴിഞ്ഞിരിക്കുന്നു എന്നും ശ്രീധരന്‍പിള്ള പൊന്‍കുന്നത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

  English summary
  ps sreedharan pillai against kodiyeri balakrishnan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more