കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോല്‍വി ഉറപ്പായതോടെ മാണി സി കാപ്പന്‍ നാണംകെട്ട ആരോപണം ഉന്നയിക്കുകയാണെന്ന് ശ്രീധരന്‍ പിള്ള

Google Oneindia Malayalam News

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പി യുഡിഎഫും ബിജെപിയും തമ്മില്‍ വോട്ട് മറിക്കാന്‍ ധാരണയുണ്ടെന്ന ഇടത് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍റെ ആരോപണത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. നാണംകെട്ട ആരോപണമാണ് മാണി സി. കാപ്പൻ നടത്തുന്നതെന്നും കോടിയേരിക്ക് ആത്മാഭിമാനമുണ്ടെകിൽ വോട്ട് കച്ചവടത്തെക്കുറിച്ചുള്ള പന്ന്യൻ രവീന്ദ്രന്‍റെ റിപ്പോർട്ട് എൽഡിഫ് പുറത്തുവിടണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

വട്ടിയൂര്‍ക്കാവ് നിലനിര്‍ത്താന്‍ പത്മജ, പിടിച്ചെടുക്കാന്‍ മേയര്‍? കുമ്മനത്തെ ഇറക്കാന്‍ ബിജെപിയുംവട്ടിയൂര്‍ക്കാവ് നിലനിര്‍ത്താന്‍ പത്മജ, പിടിച്ചെടുക്കാന്‍ മേയര്‍? കുമ്മനത്തെ ഇറക്കാന്‍ ബിജെപിയും

തോല്‍വി ഉറപ്പായതോടെ അടിസ്ഥാനമില്ലാത്ത ആരോപണമാണ് ഉന്നയിക്കുന്നതെന്ന് എൻഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരി പറഞ്ഞു. മാണി സി. കാപ്പന്റേത് മുൻകൂർ ജാമ്യമാണെന്നും എൻ ഹരി ആരോപിച്ചു. എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ യുഡിഎഫിന് വോട്ട് മറിക്കാന്‍ ബിജെപിയും യുഡിഎഫും തമ്മില്‍ ധാരണയായെന്നായിരുന്നു മാണി സി കാപ്പന്‍റെ ആരോപണം.

pssreedhranpillaa

ഒരോ ബൂത്തിലും ബിജെപിയുടെ 35 വോട്ട് വീതം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജോസ് ടോമിന് നല്‍കാന്‍ ധാരണയായി എന്ന രഹസ്യവിവരം തനിക്ക് ലഭിച്ചിട്ടുണ്ടെന്നായിരുന്നു മാണി സി കാപ്പന്‍റെ ആരോപണം. . യുഡിഎഫിന് പരാജയ ഭീതിയാണ്. അതു കൊണ്ടാണ് ബിജെപിയുമായി അവര്‍ രഹസ്യ ധാരണ ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

'ഒരു ബൂത്തില്‍ 35 വോട്ടുകള്‍ മറിക്കും' പാലായില്‍ ബിജെപിയും യുഡിഎഫും തമ്മില്‍ ധാരണയെന്ന്'ഒരു ബൂത്തില്‍ 35 വോട്ടുകള്‍ മറിക്കും' പാലായില്‍ ബിജെപിയും യുഡിഎഫും തമ്മില്‍ ധാരണയെന്ന്

എന്നാല്‍ അതൊന്നും ഇടതുമുന്നണിയുടെ വിജയത്തെ ബാധിക്കില്ല. ജനങ്ങള്‍ തനിക്ക് വോട്ട് ചെയ്യുന്നതോടെ ബിജെപി-യുഡിഎഫ് ധാരണയെ മറികടക്കാന്‍ കഴിയും. ബിജെപിയല്ല, ആര് എന്ത് കുതന്ത്രം പയറ്റിയാലും പാലായിലെ ഈ ഉപതിരഞ്ഞെടുപ്പില്‍ വിജയം ഇടതുപക്ഷത്തിനുള്ളതാണ്. യുഡിഎഫിന്റെയും ബിജെപിയുടേയും സംസ്ഥാന നേതാക്കളാണ് ധാരണയുണ്ടാക്കിയതെന്നും മാണി സി കാപ്പന്‍ ആരോപിച്ചു.

English summary
ps sreedharan pillai against mani c kappan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X