Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഭാരതത്തെ തകര്‍ക്കാന്‍ അധോലോക സംഘം, ശബരിമലയില്‍ ആചാരലംഘനത്തിനെത്തുന്നത് ആധോലോക സന്തതികള്‍'

തിരുവനന്തപുരം: ശബരിമല വിവാദത്തില്‍ പുത്തന്‍ ആരോപണവും ആയി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ഭാരതത്തെ തകര്‍ക്കാന്‍ ഒരു അധോലോക സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് ശ്രീധരന്‍ പിള്ളയുടെ ആരോപണം.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല സന്ദര്‍ശനത്തിന് എത്തുന്ന സ്ത്രീകള്‍ക്കെതിരേയും സിപിഎമ്മിനെതിരേയും ആരോപണങ്ങളുണ്ട്. ശബരിമല ദര്‍ശനത്തിനെത്തുന്ന യുവതികളെ അധോലോകത്തിന്റെ സന്തതികള്‍ എന്നാണ് ശ്രീധരന്‍ പിള്ള വിശേഷിപ്പിച്ചത്.

ശബരിമല വിഷയത്തിലും അധോലോകത്തിനെതിരെ ആണ് ആരോപണം. ആസൂത്രിതമായാണ് ഇവര്‍ എത്തുന്നത്. എകെജി സെന്ററിന് ഇതിലുള്ള പങ്കും വ്യക്തമാണെന്ന് ശ്രീധരന്‍ പിള്ള പറയുന്നു.

ഭാരത്തെ തകര്‍ക്കാന്‍

ഭാരത്തെ തകര്‍ക്കാന്‍

ഭാരതത്തെ തകര്‍ക്കാന്‍ ഉള്ള അധോലോക സംഘത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ശബരിമലയില്‍ കാണുന്നത് എന്നാണ് ശ്രീധരന്‍ പിള്ള പറയുന്നത്. തീവ്രവാദ ശക്തികളുടെ പിന്‍ബലത്തോടെയാണ് ചിലര്‍ വിശ്വാസികളെന്ന് പറഞ്ഞ് മലയാളമാസം ഒന്നാം തിയത്തി മുതല്‍ എത്തുന്നത് എന്നും ശ്രീധരന്‍ പിള്ള പറയുന്നു.

അവരുടെ ചരിത്രം പരിശോധിച്ചാല്‍

അവരുടെ ചരിത്രം പരിശോധിച്ചാല്‍

ഇത്തരത്തില്‍ ശബരിമല സന്ദര്‍ശനത്തിന് എത്തുന്നവരുടെ ചരിത്രം പരിശോധിച്ചാല്‍, അധോലോകത്തിന്റെ ആസൂത്രിതമായ ശ്രമം കാണാന്‍ സാധിക്കും എന്നും ശ്രീധരന്‍ പിള്ള പറയുന്നുണ്ട്. ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ അധോലോകത്തിന്റെ സന്തതികള്‍ ആണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

എകെജി സെന്ററിന്റെ പങ്ക്

എകെജി സെന്ററിന്റെ പങ്ക്

അധോലോകത്തിന്റെ ആസൂത്രിത ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് കേരളത്തിലെ സര്‍ക്കാരും പോലീസും ആണ് എന്നതാണ് അടുത്ത ആരോപണം. എകെജി സെന്ററില്‍ ആണ് ഇതെല്ലാം ആസൂത്രണം ചെയ്യുന്നത്. ആ ശക്തികളുടെ പങ്ക് ഇപ്പോള്‍ പകല്‍ പോലെ വ്യക്തമാണെന്നും ശ്രീധരന്‍ പിള്ള പറയുന്നുണ്ട്.

കേന്ദ്ര ഏജന്‍സി അന്വേഷിക്കണം

കേന്ദ്ര ഏജന്‍സി അന്വേഷിക്കണം

എന്നാല്‍ ഈ സംഭവങ്ങളെല്ലാം പുറത്ത് കൊണ്ടുവരാന്‍ ഒരു ഉപായവും ശ്രീധരന്‍ പിള്ള മുന്നോട്ട് വയ്ക്കുന്നുണ്ട്. കേന്ദ്ര ഏജന്‍സികളായ സിബിഐയോ എന്‍ഐഎയോ ഇതെല്ലാം അന്വേഷിക്കണം. അതിന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടണം എന്നതാണ് വ്യവസ്ഥ എന്നും അദ്ദേഹം പറയുന്നുണ്ട്.

ശരണംവിളിയുടെ ശക്തി

ശരണംവിളിയുടെ ശക്തി

ചെന്നൈയില്‍ നിന്ന് എത്തിയ മനിതി സംഘത്തെ തടയാന്‍ സാധിച്ചത് ശരണം വിളിയുടേയും ഭഗവാന്റേയും ശക്തികൊണ്ടാണെന്നും ശ്രീധരന്‍ പിള്ള പറയുന്നുണ്ട്. ഈ വിഷയത്തില്‍ ബിജെപി അടക്കമുള്ള സംഘപരിവാര്‍ സംഘടനകളുടെ ഇടപെടലിനേയും അദ്ദേഹം പ്രശംസിക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+