കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ശ്രീധരൻ പിള്ളയ്ക്കും കൊവിഡ്,ഗുരുതര നിലയിൽ'; വ്യാജപ്രചരണവുമായി 'കാവിമണ്ണ്', കുടുങ്ങും

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം; ഞായറാഴ്ചയാണ് അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചെന്നും ഹരിയാനയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഇപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. എന്നാൽ അമിത് ഷായുടെ സ്ഥിതി അതീവ ഗുരുതരമാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം കൊഴുക്കുകയാണ്. ഒപ്പം മിസോറാം ഗവർണർ പിഎസ് ശ്രീധരൻ പിള്ളയ്ക്കും കൊവിഡ് ബാധിച്ചെന്നും സ്ഥിതി ഗുരുതരമാണെന്നുമാണ് പ്രചരണം.

കരള്‍ സംബന്ധമായ അസുഖമുള്ളതിനാല്‍

കരള്‍ സംബന്ധമായ അസുഖമുള്ളതിനാല്‍

ശ്രീധരന്‍ പിള്ളയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്നും, കരള്‍ സംബന്ധമായ അസുഖമുള്ളതിനാല്‍ സ്ഥിതി അല്‍പം ഗുരുതരമാണെന്നുമാണ് കാവിമണ്ണ്' എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ പ്രചരിക്കുന്നത്. ഇതോടെ സംഭവത്തിൽ ശ്രീധരന്‍ പിള്ള ചീഫ് സെക്രട്ടറി ബിശ്വാസ് മേഹ്ത്തക്കും ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും പരാതി നല്‍കി പരാതി നൽകി.

ഒരു സംഘടനയെന്ന്

ഒരു സംഘടനയെന്ന്

തന്നെ അവഹേളിക്കുന്ന കമന്റുകളും പോസ്റ്റുകളുമാണ് ഗ്രൂപ്പിൽ നിറയുന്നതെന്ന് ശ്രീധരൻ പിള്ള പരാതിയിൽ പറയുന്നു. ഇതിന്റെയെല്ലാം സ്ക്രീൻഷോട്ടുകൾ കൂടി പിള്ള പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. ഒരു സംഘടനയാണ് ഈ പ്രചരണങ്ങൾക്ക് പിന്നിലെന്ന് സംശയിക്കുന്നതെന്ന് ശ്രീധരൻ പിള്ള മനോരമ ന്യൂസിനോട് പ്രതികരിച്ചു.

പൊട്ടികരഞ്ഞു

പൊട്ടികരഞ്ഞു

'മൂന്ന് ദിവസം മുമ്പേ തന്നെ കേരളത്തില്‍ നിന്നുള്ളവര്‍ ഈ പ്രചരണത്തെക്കുറിച്ച് തന്നെ അറിയിച്ചിരുന്നു. എന്നാൽ ഇന്നലെ കരുനാഗപ്പള്ളിയിലുള്ള നാസര്‍ എന്ന ബിസിനസുകാരന്‍ ദുബായില്‍ നിന്ന് എന്നെ ഫോണ്‍ വിളിച്ചു. പൊട്ടിക്കരയുന്ന പോലെ യാണ് അദ്ദേഹം തന്നോട് സംസാരിച്ചത്. ഞാന്‍ ഹോസ്പിറ്റലില്‍ ആണെന്നാണ് കരുതിയാണ് അദ്ദേഹം അങ്ങനെ പ്രതികരിച്ചത്.

Recommended Video

cmsvideo
Social Media criticizes those who celebrate Amit Shah's disease | Oneindia Malayalam
മരിക്കുന്നത് നല്ലതാണെന്നൊക്കെ

മരിക്കുന്നത് നല്ലതാണെന്നൊക്കെ

അപ്പോൾ തന്നെ തനിക്ക് അതിന്റെ ആഴവും വ്യാപ്തിയും ബോധ്യപ്പെട്ടു. ഉടനെ തന്നെ മിസോറാമിലെ ഡിജിപിയെ വിളിച്ച് വരുത്തി സംഭവം അറിയിക്കുകയായിരുന്നു. ഞാൻ മരിക്കുന്നത് നല്ലതാണെന്നൊക്ക പറയുന്ന 300 ഓളം കമന്റുകളും പേജിൽ ഉണ്ട്. നരേന്ദ്ര മോദിയേയും ഒക്കെ വ്യാപകമായി വിമർശിക്കുന്നുണ്ട്.

വ്യാജ പേരാണെന്ന്

വ്യാജ പേരാണെന്ന്

വ്യാജ പേജാണെന്ന് ബോധ്യപ്പെട്ടു. കേരളത്തിൽ ഇത്തരത്തിൽ വ്യാജ പേജ് വഴിയുള്ള പ്രചരണം നടകക്കുന്നുണ്ട്. ഞാനല്ല പരാതി കൊടുത്തത്. മിസോറാം രാജ്ഭവനാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി കര്‍ശന നടപടി എടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് ചെയ്തത് ഒരു സംഘടന ആണെന്നാണ് എന്റെ വിലയിരുത്തലിൽ തോന്നുന്നു.

മുൻവിധിയോടെ പറയുന്നില്ല

മുൻവിധിയോടെ പറയുന്നില്ല

മുൻവിധിയോട് കൂടി ഒന്നും പറയുന്നില്ല. നിയമം അനുശാസിക്കുന്ന രീതിയിൽ കുറ്റക്കാര്‌‌‍ക്കെതിരെ നടപടിയുണ്ടാകട്ടെ. ഇത് ഗുരുതരമായ കുറ്റമാണ്. അതിൽ ഉപയോഗിച്ച പേരുകൾ എല്ലാം തന്നെ വ്യാജമാണെന്നാണ് തനിക്ക് തോന്നുന്നത്. ഇത് സംബന്ധിച്ച് സെൻട്രേൽ ഇന്റലിജെൻസെല്ലാം അന്വേഷിക്കുന്നുണ്ട്, ശ്രീധരൻ പിള്ള പറഞഅഞു.

വ്യാപക അധിക്ഷേപം

വ്യാപക അധിക്ഷേപം

സംഘപരിവാർ-ബിജെപി അനുകൂല ഗ്രൂപ്പെന്നാണ് തോന്നിപ്പിക്കുന്ന രീതിയിലാണ് ഗ്രൂപ്പിന്റെ പ്രവർത്തനം. എന്നാൽ ബിജെപി നേതാക്കൾക്ക് എതിരെ വ്യാപക അധിക്ഷേവും വിമർശനങ്ങളുമാണ് ഗ്രൂപ്പിൽ പ്രചരിക്കുന്നതെന്നാണ് ആരോപണം.

English summary
PS Sreedharan pillai files complaint aginst Kavimanni facebook page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X