കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമ്മനം കേരള രാഷ്ട്രീയത്തിലേക്ക് തിരികെ എത്തുമോ?; പാര്‍ട്ടി നിലപാട് വ്യക്തമാക്കി ശ്രീധരന്‍പിള്ള

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണായി നിയമിച്ചതിനേതുടര്‍ന്ന് ഒഴിവ് വന്ന ബിജെപി സംസ്ഥാന അധ്യക്ഷപദവിയിലേക്ക് പുതിയ ആളെ നിയമിച്ചത് മാസങ്ങള്‍ക്ക് ശേഷമായിരുന്നു. കേന്ദ്രനേതൃത്വത്തിന്റേയും ആര്‍എസ്എസ്സിന്റേയും ആശിര്‍വാദത്തോടെയും അഡ്വ; ശ്രീധരന്‍ പിള്ള പുതിയ സംസ്ഥാന അധ്യക്ഷന്‍ ആവുകയായിരുന്നു.

<strong>ഇടുക്കി ഡാം ഘട്ടം ഘട്ടമായി തുറക്കും; മന്ത്രിമാര്‍ തമ്മില്‍ അഭിപ്രായവ്യത്യാസമില്ലെന്നും എംഎം മണി</strong>ഇടുക്കി ഡാം ഘട്ടം ഘട്ടമായി തുറക്കും; മന്ത്രിമാര്‍ തമ്മില്‍ അഭിപ്രായവ്യത്യാസമില്ലെന്നും എംഎം മണി

ചെങ്ങന്നൂര്‍ സ്വദേശിയാണെങ്കില്‍ ശ്രീധരന്‍പിള്ളയുടെ രാഷ്ട്രീയ പ്രവര്‍ത്തന മണ്ഡലം കോഴിക്കാടാണ്. ഇത് രണ്ടാംതവണയാണ് ശ്രീധരന്‍പിള്ളയെ തേടി അധ്യക്ഷ പദവി എത്തുന്നത്. അതേസമയം മുന്‍ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേരള രാഷ്ട്രീയത്തിലേക്ക് തിരികെ എത്തുന്നതായി വാര്‍ത്തയുണ്ടായിരുന്നു. ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മുന്നോട്ട് വന്നിരിക്കുകയാണ് അഡ്വ; ശ്രീധരന്‍ പിള്ള.

മിസോറാമിലേക്ക്

മിസോറാമിലേക്ക്

ചെങ്ങന്നുര്‍ ഉപതിരഞ്ഞെടുപ്പ് അടുത്ത സമയത്തായിരുന്നു മുന്നറിയിപ്പുകളൊന്നും ഇല്ലാതെ ഒറ്റരാത്രികൊണ്ട് മിസോറാം ഗവര്‍ണറായി കുമ്മനത്തെ നിയമിച്ചത്. സംസ്ഥാന ഘടകത്തിലെ ഗ്രൂപ്പ് പോര് കനത്തതോടെ ഒരു വിഭാഗം ചേര്‍ന്ന് നടത്തിയ ചരടുവലിയാണ് ഇത് എന്ന വിലയിരുത്തലുണ്ട്.

അതൃപ്തി

അതൃപ്തി

അതേസമയം സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ കുമ്മനത്തിന് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചില്ലെന്ന കേന്ദ്രത്തിന്റെ അതൃപ്തിയാണ് നീക്കത്തിന് പിന്നിലെന്ന വാദവും ഉയര്‍ന്നിരുന്നു. അതേസമയം ഗവര്‍ണറായുളള കുമ്മനത്തിന്റെ നിയമനത്തെ ആര്‍എസ്എസ് ആദ്യം മുതല്‍ തന്നെ എതിര്‍ത്തിരുന്നു.

ഗ്രൂപ്പ് പ്രശ്‌നങ്ങള്‍

ഗ്രൂപ്പ് പ്രശ്‌നങ്ങള്‍

പാര്‍ട്ടിയിലെ ഗ്രൂപ്പ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഹിന്ദു ഐക്യവേദിയുടെ അധ്യക്ഷനായ കുമ്മനം രാജശേഖരനെ 2015 ല്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി പാര്‍ട്ടി നിയമിക്കുന്നത്. ആര്‍എസ്എസ്സിന്റേയും ആശീര്‍വാദത്തോടെയായിരുന്നു ഈ നിയമനം.

ചോദ്യം ചെയ്യപ്പെട്ടു

ചോദ്യം ചെയ്യപ്പെട്ടു

എന്നാല്‍ രാജ്യത്തുടനീളം ബിജെപി മികച്ച മുന്നേറ്റം നടത്തുമ്പോഴും കേരളത്തില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് കുമ്മനം രാജശേഖരന്റെ അധ്യക്ഷസ്ഥാനം ചോദ്യം ചെയ്യപ്പെട്ടു. ഇതേ തുടര്‍ന്നായിരുന്നു കുമ്മനത്തെ മിസോറാം ഗവര്‍ണറായി നിയമിച്ചത്.

ആര്‍എസ്എസ് നിലപാട്

ആര്‍എസ്എസ് നിലപാട്

കുമ്മനം ഒഴിഞ്ഞതിനെതുടര്‍ന്ന് ഒഴിവു വന്ന അധ്യക്ഷസ്ഥാനത്ത് പുതിയ ആളെ കണ്ടെത്താന്‍ ബിജെപി കേന്ദ്രനേതൃത്വം ഏറെ പ്രയാസപ്പെട്ട ഘട്ടത്തിലായിരുന്നും കുമ്മനം രാജശേഖരനെ വീണ്ടും സംസ്ഥാന രാഷ്ട്രീയത്തില്‍ എത്തിക്കണമെന്നായിരുന്നു ആര്‍എസ്എസ് നിലപാട്.

ലോക്‌സഭാ തെരഞ്ഞെടുപ്പ്

ലോക്‌സഭാ തെരഞ്ഞെടുപ്പ്

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ കഴിയുന്ന ഒരാളാകണം ഇനി അധ്യക്ഷ സ്ഥാനത്തേക്ക് വേണമെന്ന നിലപാടാണ് ആര്‍എസ്എസിന്. അതുകൊണ്ട് തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ ഒരാളെ തിരഞ്ഞെടുക്കുമ്പോള്‍ ആര്‍എസ്എസിന്റെ കൂടെ അഭിപ്രായം പരിഗണിക്കണമെന്നും നേതൃത്വം വ്യക്തമാക്കിയിരുന്നു.

ശ്രീധരന്‍പിള്ള

ശ്രീധരന്‍പിള്ള

ഒടുവില്‍ അധ്യക്ഷസ്ഥാനത്തേക്ക് അഡ്വ; ശ്രീധരന്‍പിള്ളയെ നിയമിച്ചെങ്കിലും ശക്തനായ ഒരു നേതാവ് എന്ന നിലയില്‍ കുമ്മനത്തെ കേരള രാഷ്ട്രീയത്തിലേക്ക് തിരികേ എത്തിക്കുമെന്ന വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെ തള്ളിക്കൊണ്ട് ശ്രീധരന്‍ പിള്ള രംഗത്തെത്തി.

ബിജെപി രീതി

ബിജെപി രീതി

മിസോറം ഗവര്‍ണറുടെ ചുമതലയിലുള്ള കുമ്മനം രാജശേഖരന്‍ ഉടന്‍ കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങില്ല. ബിജെപി നിയമിച്ച ഗവര്‍ണര്‍മാര്‍ ഉടന്‍ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങുന്ന രീതി നിലവില്ലെന്ന് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പിഎസ് ശ്രീധരന്‍ പിള്ള വ്യകതമാക്കി.

സമാധാന ചര്‍ച്ച

സമാധാന ചര്‍ച്ച

പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടേയും ആര്‍എസ്എസിന്റേയും ആവശ്യപ്രകാരമാണ് താന്‍ സംസ്ഥാനാ അധ്യക്ഷപദവി സ്ഥാനം ഏറ്റെടുത്തത്. മാറാട് കൂട്ടക്കൊലയുടെ സമയത്ത് സമാധാന ചര്‍ച്ച നടത്തിയത് ആര്‍എസ്എസ് നിലപാട് അനുസരിച്ചാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

അതൃപ്തര്‍

അതൃപ്തര്‍

മറ്റു പാര്‍ട്ടികളിലുള്ള പല നേതാക്കളും അതത് പാര്‍ട്ടിയില്‍ അതൃപ്തരാണ്. അവരെ ബിജെപിയിലെത്തിക്കാന്‍ ശ്രമം തുടങ്ങും. പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷന്‍മാരായ കെ രാമന്‍പ്പിള്ള, പി പി മുകുന്ദന്‍ എന്നിവരെ പാര്‍ട്ടിയിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമം നടത്തും.

21 ലക്ഷം അംഗസഖ്യ

21 ലക്ഷം അംഗസഖ്യ

ന്യൂനപക്ഷങ്ങളുടെയടക്കം പിന്തുണയോടെ ബിജെപിക്ക് സംസ്ഥാനത്ത് മികച്ച പ്രകടനം നടത്താന്‍ സാധിക്കും. 21 ലക്ഷം അംഗസഖ്യങ്ങള്‍ പാര്‍ട്ടി ഇപ്പോള്‍ സംസ്ഥാനത്ത് ഉണ്ട്. മറ്റുപാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്കുള്ള അണികളുടെ വരവ് ഇപ്പോഴും തുടരുകയാണെന്നും ശ്രീധരന്‍പ്പിള്ള ഇന്നലെ കോഴിക്കോട് പറഞ്ഞിരുന്നു.

English summary
ps sreedharan pillai kerala bjp president says about kummanams return
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X