കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥാനാർത്ഥി പട്ടിക സ്വാഗതം ചെയ്ത് പിള്ള;കേന്ദ്രത്തിന് സമർപ്പിച്ച പട്ടികയിൽ പത്തനംതിട്ട ഉണ്ടായിരുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പുറത്തുവിട്ട സ്ഥാനാർത്ഥി പട്ടിക സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പ്രാമുഖ്യം നല്‍കിയിട്ടുള്ള പട്ടികയാണ് പുറത്ത് വന്നിരിക്കുന്നതെന്നും കേരളത്തിൽ രണ്ട് മുന്നണികളെയും ചെറുത്ത് തോൽപ്പിച്ച് ബിജെപിക്ക് വിജയിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറത്ത് 29കാരന്റെ മൃതദേഹം വീട്ടിനുള്ളില്‍ ജീര്‍ണ്ണിച്ച നിലയില്‍; കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍, രണ്ട് ദിവസത്തെ പഴക്കമെന്ന് അധികൃതർ

സ്ഥാനാർത്ഥികളെ കേരളത്തിലെ ജനങ്ങൾ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കേന്ദ്രപാര്‍ലമെന്ററി ബോര്‍ഡിന്റെ മുമ്പാകെ സമര്‍പ്പിച്ച പട്ടികയില്‍ പത്തനംതിട്ട ഉണ്ടായിരുന്നെന്നും എന്തുകൊണ്ട് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായില്ലെന്നത് കേന്ദ്രനേതൃത്വത്തില്‍ നിന്നും വ്യക്തത വരേണ്ടതുണ്ടെന്നും ബിജെപി നേതാവ് എംടി രമേശ് പ്രതികരിച്ചു.

PS Sreedharan Pillai

പത്തനംതിട്ടയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയോ കെ സുരേന്ദ്രനോ മത്സരിച്ചേക്കാമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇവരല്ലാതെ സമവായ സ്ഥാനാര്‍ത്ഥിയായി മൂന്നാമതൊരാള്‍ വന്നേക്കാമെന്നതിന്റെ സൂചനയാണ് പത്തനംതിട്ട ലോക്‌സഭാ സിറ്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാത്തതിന് പിന്നില്‍ എന്നതും തള്ളിക്കളയാനാവില്ല. ശ്രീധരൻ പിള്ള മത്സരിക്കണമെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. എന്നാൽ ആർഎസ്എസിന്റെ അടക്കമുള്ള പിന്തുണ കെ സുരേന്ദ്രനാണ്.
English summary
PS Sreedharan Pillai's comment about BJP election candidate to contest LOk sabha elections 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X