കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ സംബന്ധിച്ചിടത്തോളം ചരിത്ര പ്രാധാന്യമുള്ള തിരഞ്ഞെടുപ്പെന്ന് ശ്രീധരൻ പിള്ള

Google Oneindia Malayalam News

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇലക്ഷൻ കമ്മീഷൻ ഉചിതമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള. മഞ്ചേശ്വരം ഒഴികെയുള്ള ഇടങ്ങളിൽ മഴ ഇലക്ഷന് പ്രതികൂലമാണ്. ബിജെപിയെ സംബന്ധിച്ചിടത്തോളം ചരിത്ര പ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഞ്ചേശ്വരത്ത് മഴ മാറി നിൽക്കുന്നു; ആദ്യ മണിക്കൂറിൽ രേഖപ്പെടുത്തിയത് മികച്ച പോളിങ്!മഞ്ചേശ്വരത്ത് മഴ മാറി നിൽക്കുന്നു; ആദ്യ മണിക്കൂറിൽ രേഖപ്പെടുത്തിയത് മികച്ച പോളിങ്!

എറണാകുളത്ത് കനത്ത മഴയാണ് രേഖപ്പെടുത്തുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ട സാഹചര്യം ഇല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരിക്കുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളത്തെ വോട്ടെടുപ്പില്‍ ആശങ്കയുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കറാം മീനേരത്തെ വ്യക്തമാക്കിയിരുന്നു.

PS Sreedharan Pillai

Recommended Video

cmsvideo
kerala By Election 2019 - Heavy Rain At Ernakulam, Voting interrupts | Oneindia Malayalam

അതേസമയം എറണാകുളത്തെ പ്രധാന ജംഗ്ഷനുകളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. എറണാകുളം പോലീസ് ക്യാമ്പില്‍ വെളളം കയറി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു പോകേണ്ട പോലീസ് ഉദ്യോഗസ്ഥര്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. യൂണിഫോം ഉള്‍പ്പെടെ ഒഴുകിപ്പോയി. പേരണ്ടൂര്‍ കനാല്‍ നിറയുനകയാണ്. നഗരത്തിലെ വെളളം പുറത്തേക്കു പോകേണ്ടത് പേരണ്ടൂര്‍ കനാല്‍ വഴിയാണ്. ബൂത്തുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ആറിടത്ത് പോളിങ് വൈകുന്ന അവസ്ഥയും ഉണ്ട്. പോളിങ് ബുത്തുകൾ മാറ്റ് സ്ഥാപിച്ചിട്ടുണ്ട്.

English summary
PS Sreedharan Pillai's comment on kerala bylections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X