Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉറുമ്പിനെ പോലും നോവിക്കാത്ത പാവം ശ്രീധരന്‍ പിള്ള! എന്നിട്ടും കേസില്‍ പെടുത്തി വേട്ടയാടുന്നെന്ന്

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും മികച്ച ക്രിമിനല്‍ അഭിഭാഷകരില്‍ ഒരാള്‍ ആണ് ബിജെപിയുടെ ഇപ്പോഴത്തെ സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. രാഷ്ട്രീയ എതിരാളികള്‍ പോലും അദ്ദേഹത്തില്‍ നിന്ന് നിയമ സഹായം തേടാറുണ്ട്. അങ്ങനെ വരുമ്പോള്‍ കേസുകളെ പേടിക്കുന്ന ആളല്ല ശ്രീധരന്‍ പിള്ള എന്ന് വ്യക്തമാണല്ലോ.

പക്ഷേ, കാര്യങ്ങള്‍ അങ്ങനെ അല്ലെന്നാണ് ഇപ്പോള്‍ തോന്നുന്നത്. തന്നെ കേസുകളില്‍ പെടുത്തി വേട്ടയാടുന്നു എന്നാണ് ഇപ്പോള്‍ ശ്രീധരന്‍ പിള്ളയുടെ വിലാപം. കെ സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യവേ ആണ് ശ്രീധരന്‍ പിള്ള ഇക്കാര്യം പറഞ്ഞത്.

പുറത്ത് നില്‍ക്കുന്ന കെ സുരേന്ദ്രനേക്കാള്‍ കരുത്തനാണ് അകത്ത് കിടക്കുന്ന കെ സുരേന്ദ്രന്‍ എന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ഉറുമ്പിനെ പോലും നോവിക്കാത്ത

ഉറുമ്പിനെ പോലും നോവിക്കാത്ത

ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ആളാണ് താന്‍ എന്നാണ് പിഎസ് ശ്രീധരന്‍ പിള്ള പറയുന്നത്. എന്നിട്ടും തനിക്കെതിരെ സംഘടിതമായ ആക്രമണം നടക്കുകയാണ്. തന്നെ കേസുകളില്‍ പെടുത്തി വേട്ടയാടുകയാണ് എന്നും ശ്രീധരന്‍ പിള്ള ആരോപിക്കുന്നുണ്ട്.

എല്ലാം ദൈവത്തില്‍

എല്ലാം ദൈവത്തില്‍

പക്ഷേ, ഇതിലൊന്നും അദ്ദേഹത്തിന് ആക്ഷേപം ഇല്ല. എല്ലാം ദൈവത്തില്‍ അര്‍പ്പിച്ചിരിക്കുകയാണ്. ബിജെപി അക്രമത്തില്‍ വിശ്വസിക്കുന്നില്ലെന്നും ശരണം വിളിയാണ് തങ്ങളുടെ ആയുധം എന്നും ശ്രീധരന്‍ പിള്ള പറയുന്നുണ്ട്.

കര്‍മകുശലതയുള്ള നേതാവ്

കര്‍മകുശലതയുള്ള നേതാവ്

കെ സുരേന്ദരെ വാനോളം പുകഴ്ത്തുന്നും ഉണ്ട് ശ്രീധരന്‍ പിള്ള. പാര്‍ട്ടിയുടെ ഏറ്റവും ശക്തനായ നേതാവാണ് കെ സുരേന്ദ്രന്‍, കര്‍മ കുശലതയുള്ള നേതാവാണ്. ജനകീയ അടിത്തറയുള്ള നേതാവും ആണ്. കെ സുരേന്ദ്രനെതിരെയുള്ള നീക്കത്തെ കുറിച്ച് വിനാശകാലേ വിപരീത ബുദ്ധി എന്നേ പറയാനുള്ളു എന്നും ശ്രീധരന്‍ പിള്ള പറയുന്നു.

ശോഭ സുരേന്ദ്രനും കെ സുരേന്ദ്രനും

ശോഭ സുരേന്ദ്രനും കെ സുരേന്ദ്രനും

കെ സുരേന്ദ്രന്‍ ശോഭ സുരേന്ദ്രന്റെ ഭര്‍ത്താവാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന മണ്ടന്‍മാരാണ് കേരളത്തിലെ പോലീസ് സ്‌റ്റേഷനുകളിലും എകെജി സെന്ററിലും ഇരിക്കുന്നത് എന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ഇത്രയും മണ്ടന്‍മാരായ പോലീസുകാരെ പിരിച്ചുവിടണം എന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.

യതീഷ് ചന്ദ്രയെ കൊണ്ട് മാപ്പ് പറയിക്കും

യതീഷ് ചന്ദ്രയെ കൊണ്ട് മാപ്പ് പറയിക്കും

ശബരിമലയില്‍ സുരക്ഷ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് എസ്പി യതീഷ് ചന്ദ്ര ആയിരുന്നു. പല ബിജെപി നേതാക്കളേയും അറസ്റ്റ് ചെയ്തതും യതീഷ് ചന്ദ്രയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു. യതീഷ് ചന്ദ്രയെ കൊണ്ട് ബിജെപിയുടെ മുന്നില്‍ വന്ന് മാപ്പ് പറയുന്ന സ്ഥിതി ഉണ്ടാക്കുമെന്ന ഭീഷണിയുടെ മുഴക്കുന്നുണ്ട് ശ്രീധരന്‍ പിള്ള. യതീഷ് ചന്ദ്രയ്‌ക്കെതിരെ എങ്ങനെ കേസ് കൊടുക്കാമെന്ന് കാണിച്ച് തരാം എന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+